ഗവ. എൽ. പി. എസ്. ഒറ്റൂർ/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

. പ്രവേശനോത്സവം 2023

2023 ജൂൺ 1 ന്  ഈ വർഷത്തെ പ്രവേശനോത്സവം ഒറ്റൂർ  പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബീന  ഉദ്‌ഘാടനം ചെയ്തു .കുട്ടികൾക്ക് മധുരം നൽകി അവരെ സ്വീകരിച്ചു .പുത്തൻ ബാഗുകൾ,കുട ,ബുക്കുകൾ എന്നിവ പൂർവവിദ്യാർഥികളുടെയും അധ്യാപകരുടെയും ഡിവൈൻ കർമ്മ  എന്ന സംഘടനയുടെയും സഹകരണത്തോടെ നവാഗതർക്ക് സമ്മാനമായി നൽകി .ശ്രീമതി അജിത ടീച്ചറുടെ നേതൃത്ത്വത്തിൽ കുട്ടികൾ അക്ഷരദീപം തെളിയിച്ചു

പരിസ്ഥിതിദിനാചരണം

  • ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചന,നൃത്താവിഷ്‌ക്കാരം , ക്വിസ്സ് മൽസരം, പരിസരശുചീകരണം,വൃക്ഷത്തൈ നടൽ തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. വിദ്യാലയത്തിലെ ജൈവ വൈവിധ്യ ഉദ്യാനം പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ വിപുലീകരിച്ചു. സ്കൂൾ തല വൃക്ഷത്തൈ നടൽ ,വൃക്ഷത്തൈ നൽകൽ എന്നിവ സംഘടിപ്പിച്ചു .

വായനദിനാചരണം

ഈ വർഷത്തെ വായനാദിനാചരണം വളരെ വിപുലമായ പരിപാടികളോടെ

ആരംഭിച്ചു . റിട്ടയേർഡ് അധ്യാപികയും സാഹിത്യകാരിയുമായ ശ്രീമതി രമ ടീച്ചർ

ഉദ്‌ഘാടനം നിർവഹിച്ചു .ജൂൺ 19 മുതൽ ജൂലായ് 18 വായനാ മാസാചരണം നടത്താൻ

സ്കൂൾ എസ് ആർ ജി തീരുമാനിച്ചു. ജൂൺ 20 ന് സ്കൂൾ അസംബ്ലി ചേരുകയും പി എൻ പണിക്കർ

അനുസ്മരണം, വായനാദിന പ്രതിജ്ഞ എന്നിവ നടത്തി. പതിപ്പ് നിർമാണം, വായനാ മൽസരം,

പദ മൽസരം, കഥാ കവിതാ രചനാ മൽസരങ്ങൾ, സാഹിത്യ ക്വിസ്സ് തുടങ്ങിയവയും സംഘടിപ്പിച്ചു.



ചാന്ദ്രദിനം

  • ഹിരോഷിമ ദിനം
  • നാഗസാക്കിദിനാചരണം
  • സ്വാതന്ത്ര്യദിനാഘോഷം
  • ഗാന്ധിജയന്തി
  • കേരളപ്പിറവിദിനാഘോഷം
  • ഭരണഘടനാദിനം
  • സ്വാതന്ത്ര്യദിന റാലി
  • ശിശുദിന രചന മത്സരങ്ങൾ
  • കുട്ടികളുടെ ഗ്രാമസഭ
  • ഭാഷോത്സവം
  • ഹരിതസഭ
  • മാലിന്യമുക്ത നവകേരളം