ഗവ. എൽ. പി. എസ്. ഉളിയന്നൂർ/അക്ഷരവൃക്ഷം/കോവിഡ് 19 ഒരു അവലോകനം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19 - ഒരു അവലോകനം

ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോ൪ട്ട് ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പട൪ന്ന് പിടിക്കുകയാണ്. ഇതിനകം തന്നെ നിരവധി ആളുകളാണ് ഈ വൈറസിന് ഇരയായിക്കൊണ്ടിരിക്കുന്നത്.

എന്തൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങളെന്നും പ്രതിവിധികളെന്നും നോക്കാം. സാധാരണയായി മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന ഒരു തരം വൈറസ് എന്നു പറയുന്നതിനേക്കാൾ, വൈറസുകളുടെ ഒരു വലിയ കൂട്ടമാണ് കൊറോണ എന്ന് പറയുന്നതായിരിക്കും കൂടുതൽ ഉചിതം. മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിന്റെ ആകൃതിയിൽ കാണപ്പെടുന്നത് കൊണ്ടാണ് ക്രൗൺ എന്ന പേര് നൽകിയിരിക്കുന്നത്. വളരെ വിരളമായിട്ടാണ് ഈ വൈറസുകൾ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നത്.

പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങളായി പറയുന്നത്. പിന്നീട് ഇത് ന്യുമോണിയയിലേക്ക് നയിക്കും.

ഈ വൈറസിന് ചികിത്സ ഇല്ല എന്നതുകൊണ്ടുതന്നെ കൊറോണ പടരുന്ന മേഖലകളിൽ ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് ഈ രോഗം പകരാൻ എളുപ്പമാണ്. സാമൂഹിക അകലം പാലിക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകുക, മാസ്കുകൾ ഉപയോഗിക്കുക, വീടും പരിസരവും വൃത്തിയായി സംരക്ഷിക്കുക, വ്യക്തിശുചിത്വം പാലിക്കുക തുടങ്ങിയ ശീലങ്ങളിലൂടെ ഈ കൊറോണക്കാലവും നമുക്ക് അതിജീവിക്കാം.

ഹരിപ്രസാദ്
4 ഗവൺമെന്റ് എൽ പി സ്കൂൾ ഉളിയന്നൂ൪
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം