ഗവ. എൽ. പി. എസ്. അണ്ടൂർ/അക്ഷരവൃക്ഷം/നന്മ
നന്മ
ഒരു മരത്തിൽ ഒരു അണ്ണാറക്കണ്ണൻ താമസിച്ചിരുന്നു. ആ മരത്തിൽ തന്നെ ഒരു പൊത്തിൽ ഒരു അമ്മക്കിളിയും കുഞ്ഞുങ്ങളും താമസിച്ചിരുന്നു. അതൊരു തണുപ്പുകാലമായിരുന്നു. ഒരു ദിവസം അണ്ണാറക്കണ്ണൻ നോക്കിയപ്പോൾ ആ പൊത്തിലെ കിളിക്കുഞ്ഞുങ്ങൾ തണുത്തുവിറച്ചിരിക്കുന്നു. അണ്ണാറക്കണ്ണൻ വേഗം താൻ ശേഖരിച്ചു വച്ചിരുന്ന പഞ്ഞിക്കെട്ടുകൾ അമ്മക്കിളിക്ക് നൽകി. പാവം അമ്മക്കിളി കുഞ്ഞിക്കിളികളെ പഞ്ഞിക്കുള്ളിലാക്കി. തന്റെ കുഞ്ഞുങ്ങളെ രക്ഷിച്ച അണ്ണാറക്കണ്ണനു അമ്മക്കിളി നന്ദി പറഞ്ഞു. കുറച്ചു നാളുകൾക്കു ശേഷം അമ്മക്കിളി തീറ്റ തേടി പറക്കുമ്പോൾ ഒരു അണ്ണാറക്കണ്ണൻ അവശനിലയിൽ കിടക്കുന്നതു കണ്ടു. അമ്മക്കിളി വേഗം അടുത്തുള്ള പുഴയിൽ നിന്ന് തന്റെ കൊക്കിൽ വെള്ളം കൊണ്ടുവന്നു അണ്ണാറക്കണ്ണന് കൊടുത്തു. അതിനു ആശ്വാസമായി. തന്റെ കുഞ്ഞുങ്ങളെ രക്ഷിച്ച അണ്ണാറക്കണ്ണനാണതെന്ന് അമ്മക്കിളിക്ക് മനസ്സിലായി. അതിനെ രക്ഷിച്ചതിലുള്ള സന്തോഷത്തോടെ അമ്മക്കിളി പറന്നു പോയി. മറ്റുള്ളവരെ സഹായിക്കാൻ തോന്നുന്ന മനസ്സാണ് നല്ല മനസ്സ്.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ