ഗവ. എൽ. പി. എസ്സ്. വെട്ടിയറ/അക്ഷരവൃക്ഷം/വെളിച്ചം

Schoolwiki സംരംഭത്തിൽ നിന്ന്
വെളിച്ചം

വ്യക്തിയായാൽ വൃത്തി വേണം
വ്യക്തി ശുചിത്വം വേണം
വൃത്തിയുള്ള രീതികൾ നാം ശീലിച്ചിടേണം

(ഓതിത്തിത്താരാ തിത്തിത്തെയ് തിത്തൈതക തെയ് തെയ് തോം)

പല്ലു തേച്ചു കുളിക്കേണം
മുടി ചീകി നഖം വെട്ടി
വൃത്തിയുള്ള വസ്ത്രങ്ങൾ നാം ധരിച്ചിടേണം (ഓതിത്തിത്താരാ )

ഭക്ഷണത്തിനു മുൻപും പിൻപും
കൈയും വായും കഴുകിടേണം
ശുചിത്വമുള്ള ഭക്ഷണം നാം കഴിച്ചിടേണം (ഓതിത്തിത്താരാ )

നമ്മുടെ വീടിൻ പരിസരം
ദിനം തോറും വൃത്തിയാക്കി
രോഗങ്ങളിൽ നിന്നെല്ലാം നാം മുക്തി നേടണം ( ഓതിത്തിത്താരാ)

മാലിന്യങ്ങൾ റോഡുകളിൽ
കുന്നുകൂട്ടിയിടുന്നത് തെറ്റാണെന്ന
അറിവ് നാം പാലിച്ചിടേണം (ഓതിത്തിത്താരാ )

വൃത്തിയുള്ള ശരീരത്തിൽ
വൃത്തിയുള്ള മനസ്സുമായി
നന്മയുള്ള മനുഷ്യരായി ജീവിച്ചിടേണം (ഓ തിത്തിത്താരാ)


അക്ഷയ എ എസ്
4 A ഗവ.എൽ പി എസ്‌ വെട്ടിയറ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത