ഗവ. വി.എസ്.എൽ.പി.എസ്. നഗരൂർ/അക്ഷരവൃക്ഷം/പോ മോനേ കോവിഡേ, ഇത് കേരളമാണ്

Schoolwiki സംരംഭത്തിൽ നിന്ന്
പോ മോനേ കോവിഡേ, ഇത് കേരളമാണ്

ഇന്ന് നമ്മുടെ വർത്തമാന സമൂഹത്തിൽ ഏവരും ചർച്ചചെയ്യപ്പെടുന്ന വില്ലൻ താരമാണല്ലോ കൊറോണ വൈറസ്. ചൈനയിലെ വുഹാനിൽ പ്രത്യക്ഷപ്പെട്ട് പല സംസ്ഥാനങ്ങളിലായി വ്യാപിച്ച്, കേരളത്തെയും തന്റെ നിയന്ത്രണത്തിലാക്കി, ഒടുവിൽ ഇന്ത്യാ മഹാരാജ്യം ആ ദുഷ്ടന്റെ കൈപ്പിടിയിലായി. ഇന്ത്യയുടെ പല ഭാഗങ്ങളിലായി ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ എത്ര എത്ര നിരപരാധികളാണ് മരണപ്പെട്ടത്. ഈ വില്ലൻ വൈറസിനെ തുരത്തിയോടിക്കനായി ഒരുമയോടെ പ്രവർത്തിക്കുകയാണ് നാം ഏവരും.
കേരളത്തിൽ കൊറോണ ബാധിച്ചവരിൽ ഏറെയും വിദേശരാജ്യങ്ങളിൽ നിന്നും നാട്ടിലെത്തിയവരാണ്. കേരളത്തിൽ മരണനിരക്കും കുറവാണ്, അതായത് കേരളത്തിൽ സമൂഹവ്യാപനം റിപ്പോർട്ട് ചെയ്തിട്ടില്ല, എന്നാൽ ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലായി ഒരുപാടു പേർ മരണപ്പെട്ടു, മരണനിരക്ക് കൂടുതലുളളസംസ്ഥാനങ്ങളിലൊക്കെ സമൂഹവ്യാപനം റിപ്പോർട്ട് ചെയ്യ്തിട്ടുണ്ട്. ഒടുവിൽ നമ്മുടെ ആദരണീയനായ പ്രധാനമന്ത്രി രാജ്യത്താകെ സന്വൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചു. അതിർത്തികളെല്ലാം അടച്ചു. ഇന്ത്യ കൊറോണയ്ക്ക് എതിരെ കടുത്ത പോരട്ടം നടത്തുകയാണ്.
നമ്മുടെ സർക്കാരിന്റെയും ആരോഗ്യപ്രവർത്തകരുടെയും ജനങ്ങളുടെയുമൊക്കെ ജാഗ്രതയും ഒരുമയോടുളള പ്രവർത്തനത്തിന്റെ ഫലമായാണ് കേരളത്തിൽ സമൂഹവ്യാപനം ഇല്ലാത്തതും, മരണനിരക്ക് കുറഞ്ഞതും എന്നതിൽ നമ്മുക്ക് അഭിമാനിക്കാം എന്നാലും നഷ്ടപ്പെട്ട ജീവനുകൾ എത്രയോ വിലപ്പെട്ടതാണ് എന്നും നാം ചിന്തിക്കണം.
സ്വന്തം ജീവൻ പണയപ്പെടുത്താൻ തയ്യാറായി രാപ്പകൽ ഭേദ്യമന്യേ വയോജനങ്ങൾക്കും ദരിദ്രർക്കും ആഹാരമെത്തിക്കുന്ന ആരോഗ്യപ്രവർത്തകരും, പൊലീസുകാരും മറ്റു സന്നദ്ധപ്രവർത്തകുരും അഭിനന്ദനം അർഹിക്കുന്നവരാണ്.
ഭീതിയില്ലാതെ ജാഗ്രതയോടെ സർക്കാരിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് ഒരുമയോടെ പ്രവർത്തിച്ചാൽ ഈ വില്ലൻ വൈറസിനെ നമ്മുക്ക് തുരത്തിയോടിക്കാം. ലോകം കൊറോണയുടെ കൈയ്യിൽ നിന്നും സ്വതന്ത്രമാവട്ടെയെന്ന് നമ്മുക്കേവർക്കും പ്രാർത്ഥിക്കാം.

അനാമിക. എം.എസ്സ്
4A ഗവ:വി എസ്സ് എൽ പി എസ്സ്, നഗരൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 23/ 03/ 2024 >> രചനാവിഭാഗം - ലേഖനം