ഗവ. എൽ. പി. എസ്സ്. കിഴക്കനേല/അക്ഷരവൃക്ഷം/വൃത്തിയുടെ മഹത്വം

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തിയുടെ മഹത്വം


ഒരിടത്ത് ഒരു വീട്ടിൽ രണ്ടു കുട്ടികൾ ഉണ്ടായിരുന്നു. അവർ പഠിക്കാൻ മിടുക്കരായിരുന്നു. അവർക്കു തീരെ വൃത്തിയും അനുസരണയും ഇല്ലായിരുന്നു. അവരുടെ അച്ഛനും അമ്മയും പറയുന്നത് അനുസരിക്കില്ല. എപ്പോഴും മണ്ണിലും ചെളിയിലും കളിയാണ്. അവരുടെ അച്ഛൻ ജോലികഴിഞ്ഞു വരുമ്പോൾകടകളിൽ നിന്നും വാങ്ങി കൊണ്ടുവരുന്ന പഴങ്ങൾ പോലും കഴുകാതെയാണ്‌അവർ കഴിക്കുന്നത്.അമ്മ കഴുകി തരാം എന്നുപറഞ്ഞാലും അവർ കേൾക്കില്ല. ഒരുദിവസം അവർക്ക് കഠിനമായ വയറുവേദനയും ഛർദിയും ഉണ്ടായി. അവരുടെ അമ്മ അവരെ ആശുപത്രിയിൽ കൊണ്ടുപോയി അവരെ കിടത്തിചികിത്സകൊടുക്കേണ്ടിവന്നു ഡോക്ടർ അവരുടെ അമ്മയോട് ചോദിച്ചു ഈ കുട്ടികൾക്ക് എന്തുകൊണ്ടാണ് ഇടക്കിടക്ക് ഇങ്ങനെ യുള്ള അസ്വസ്ഥതകൾ ഉണ്ടാകുന്നത്? അമ്മ സങ്കടത്തോടെ ഡോക്ടറോടുപറഞ്ഞു ഇവർ നഖം മുറിക്കാൻ സമ്മതിക്കില്ല,ഭക്ഷണം കഴിക്കുന്നതിനു മുൻപ് കൈകൾ കഴുകില്ല മണ്ണിലും ചെളിയിലും എപ്പോഴും കളിയാണ്. ഇതു കേട്ടിരുന്നഡോക്ടർ കുട്ടികളോട് പറഞ്ഞു ഇനിമുതൽ അമ്മ പറയുന്നത് കേൾക്കണം വ്യക്തി ശുചിത്വം പാലിക്കണം തുറന്നു വച്ചിരിക്കുന്ന ഭക്ഷണം കഴിക്കരുത് കൈകഴുകിയശേഷം ഭക്ഷണം കഴിക്കണം അവർ രണ്ടുപേരും ഡോക്ടറോടു തലയാട്ടി. അവർ വീട്ടിൽ പോയി. വീണ്ടും അവർ പഴയ തുപോലെ തന്നെ തുടരുന്നു. ഒരു ദിവസം സ്കൂൾ അസംബ്ലീയിൽ പറഞ്ഞു , ചൈനയിലെ വുഹാൻ എന്നസ്ഥലത്തു നിന്നും കൊറോണ എന്നവൈറസ് ലോകരാജ്യങ്ങളിൽ വ്യാപിക്കാൻ തുടങ്ങി നമ്മളും ഇനിമുതൽ ജാഗ്രതയിൽ കഴിയണം അതിനു മുൻ കരുതലായി കൈകൾ ഇടക്കിടക്ക് സോപ്പ് ഉപയോഗിച്ച് കഴുകണം, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം, തുമ്മുമ്പോഴും ചുമക്കും ബോഴും തൂവാല കൊണ്ടു പോത്തണം. ഇതൊക്കെപറഞ്ഞെങ്കിലും അവർ അനുസരിച്ചില്ല . അവർപഴയതുപോലെ കളിയോടുകളിതന്നെ.ഇതിനിടയിൽ പരീക്ഷപോലും നടത്താതെസ്കൂൾഅടച്ചു പൂട്ടി അത്യാവശ്യത്തി നല്ലതേ ആരും പുറത്തിറങ്ങരുതെന്നഅവ സ്ഥയായി.അവർക്ക് കുറച്ചു കൂടെ സന്തോഷ മായി. ലോകം മുഴുവനും കൊറോണ ആക്രമണം മൂലം ജനങ്ങൾ മരിച്ചു വീഴുമ്പോഴും ഇവർ ഒന്നുമറിയാതെ കളിച്ചും ചിരിച്ചുംആശുപത്രിതോറും കയറിയിറങ്ങി നടക്കുകയായിരുന്നു. പുറത്തിറങ്ങുംബോൾ അമ്മ മാസ്ക് വച്ചു കൊടുത്താലും അവർ എടുത്തു മാറ്റുമായിരുന്നു. ഒരുദിവസം t.vകാണുന്നതിനിടയിൽ ഒരുവാർത്ത ചാനലിൽ കുട്ടികളെയും മുതിർന്നവരെയുംഒരുപോ ലെ കൊന്നൊടുക്കുന്ന കൊറോണവൈറസിന്റെ ആക്രമണംമൂലം ശ്വാസമെടുക്കാൻ പോലും കഴിയാതെ കഷ്ടപ്പെടുന്ന കുട്ടികളെ കണ്ട് അവർ പേടിച്ചു വിറച്ചു. 'അയ്യോ ' നമുക്കും ഇങ്ങനെ വരുമോ അമ്മേ എന്നുപറഞ്ഞു കുട്ടികൾ കരയാൻ തുടങ്ങി. അപ്പോൾ അമ്മ അവരെ ആശ്വാസിപ്പിച്ചു. നിങ്ങൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് ഇരുകൈകളും കഴുകണം കണ്ണിലും മുക്കിലും വായിലും ഇടയ്ക്കിടെ തൊടരുത്, സാമൂഹ്യ അകലം പാലിക്കണം, തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാലഉപയോഗിക്കണം പൊതുസ്ഥലത്തു പോകാൻ പാടില്ല, പോകുകയാണെങ്കിൽ മാസ്ക് ധരിക്കണം ഇതൊക്കെകൊണ്ടാണ് പരീക്ഷകൾ പോലും മാറ്റിവച്ചുനിങ്ങളുടെ സ്കൂളുകൾ അടച്ചിട്ടത്.നമ്മുടെ സുരക്ഷക്ക് വേണ്ടിയാണ് ഗവണ്മെന്റും ഡോക്ടർ മാരുംഇങ്ങനെയുള്ളഉപദേശങ്ങ്ൾ നൽകുന്നത്. കുട്ടികൾക്ക് അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ സങ്കടംതോന്നി. ഇനി ഒരിക്കലും അമ്മയെ നമ്മൾ സങ്കടപ്പെടുത്തില്ല. അമ്മ പറയുന്നത് നമ്മൾ അനുസരിക്കാം ഇപ്പോൾ മനസ്സിലായി അമ്മേ വൃത്തിയുടെ മഹത്വം...

Aniya JL
3B GLPS:kizhakkanela
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
/ കഥ