ഗവ. എൽ.പി.എസ്. വെള്ളനാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

വെള്ളനാട് എൽ പി എസിന്റെ ചരിത്രം

1891-മുതൽ 1964-വരെ ഇപ്പോൾ ഗവ.വി & എച്ച് എസ് എസ് പ്രവർത്തിക്കുന്ന സ്ഥലത്താണ് ഈ പ്രൈമറി വിദ്യാലയം പ്രവർത്തിച്ചിരുന്നത്. 1961-ൽ എച്ച് എസ് ആയി മാറിയപ്പോൾ പ്രൈമറി വേർതിരിച്ചു. 1964-ൽ ഇപ്പോഴുള്ള സ്ഥലത്ത് സ്കൂൾ സ്ഥാപിച്ചു. തുടക്കത്തിൽ ഒന്നു മുതൽ നാലുവരെ ഓരോ ഡിവിഷൻ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ക്രമേണ കുട്ടികളുടെ എണ്ണം കൂടിവരുകയും ഡിവിഷനുകളും അധ്യാപകരും കെട്ടിടങ്ങളും കൂടുകയുണ്ടായി. ഇപ്പോൾ രണ്ടു ഇരുനില കെട്ടിടവും രണ്ടു കോൺക്രീറ്റ് കെട്ടിടവും ഉണ്ട്. ആകെ പതിനെട്ട് ക്ലാസ്മുറികൾ, ഒരു ഓഫീസ്, ഒരു സ്റ്റാഫ് റൂം,ഒരു സ്റ്റോർ റൂം,കമ്പ്യൂട്ടർ ലാബ് എന്നിവ ഉണ്ട്. ആകെ പതിനെട്ട് ഡിവിഷനുകളിലായി 563 കുട്ടികൾ ഉണ്ട്.

ആദ്യത്തെ ഹെഡ്മാസ്റ്ററായിരുന്നത് ശ്രീ.ജെ.ഡെന്നിസൺ' സാറായിരുന്നു. അദ്ദേഹം ദീർഘകാലം ഈ വിദ്യാലയത്തിൽ പ്രഥമാധ്യാപകനായി സേവനമനുഷ്ഠിച്ചു.ചെറുപ്പക്കാരായ ഒരു സംഘം അധ്യാപകരും വിദ്യാലയത്തെ തങ്ങളുടെ സ്വന്തം സ്ഥാപനമായി കണക്കാക്കുന്ന നാട്ടുകാരും ചേർന്ന് അശ്രാന്തം പരിശ്രമിച്ചതിൻറെ ഫലമായി ഇന്നത്തെ നിലയിൽ ഈ വിദ്യാലയം വളർന്നു.

                          1975-ൽ ഈ വിദ്യാലയത്തിലെ പ്രഥമാധ്യാപകനായിരുന്ന ശ്രീ.ജെ.ഡെന്നിസന് ദേശീയ അധ്യാപക അവാർഡ് ലഭിച്ചു. 2001-ൽ സബ്ജില്ലയിലെ മികച്ച സ്കൂളിനുള്ള അവാർഡ് ലഭിച്ചു.2019-20ൽ മികച്ച പി റ്റി എ യ്ക്ക് ജില്ലയിൽ ഒന്നാം സ്ഥാനവും,സംസ്ഥാന തലത്തിൽ അഞ്ചാം സ്ഥാനവും ലഭിക്കുകയുണ്ടായി. 

ആദ്യത്തെ പ്രഥമാധ്യാപകൻ - ശ്രീ. ജെ. ഡെന്നിസൺ

ആദ്യ വിദ്യാർത്ഥി - നിലവിലുള്ള അഡ്മിഷൻ രജിസ്റ്ററിൽ കാണുന്നത്

                                1. കൃഷ്ണൻ നായർ.വി 
                                തെക്കേകുന്നുംപുറത്ത് വീട്, കുളക്കോട്, വെള്ളനാട്.