ഗവ. എൽ.പി.എസ്. വട്ടപ്പാറ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1915 - ൽ വട്ടപ്പാറ ഗവണ്മെന്റ് എൽ പി എസ് ചിറ്റാഴ എന്ന സ്ഥലത്തു സ്ഥാപിതമായ്‌. ഈ സ്കൂളിന്റെ സ്ഥാപകൻ വട്ടപ്പാറ ഇടവക്കോട് വീട്ടിൽ ശ്രീ നാരായണ പിള്ള എന്ന വ്യക്തി ആണ് . സ്കൂളിന്റെ വിസ്തൃതി 50 cent ആണ് . ആദ്യത്തെ പ്രഥമ അദ്ധ്യാപകൻ മരുതൂർ മുക്കോലയ്ക്കൽ ശ്രീ രാമൻ പിള്ള ആണ് . ആദ്യ വിദ്യാർഥി ആരെന്ന് അറിയില്ല. എന്നാൽ 32 - ആമത് വിദ്യാർഥിനി ഒരു സുമതി 'അമ്മ ആണ് . അനേകം വിശിഷ്ട വ്യക്തികൾ ഇവിടെ പഠിച്ചിട്ടുണ്ട് . മുൻകാലങ്ങളിൽ 400 - ൽ അധികം വിദ്യാർഥികൾ ഓരോ വർഷവും പഠിച്ചിരുന്നതായ് രേഖകളിൽ കാണുന്നു . എന്നാൽ 90 കളിൽ സ്കൂൾ അടച്ചു പൂട്ടുന്ന സ്ഥിതിയിലായി .

2010 - ൽ സ്കൂൾ അധികൃതരുടെയും പൂർവ വിദ്യാർഥികളുടെയും സമയോചിതമായ ഇടപെടലുകളും കരകുളം പഞ്ചായത്തിന്റെ സഹായവും കുട്ടികളുടെ എണ്ണം വർധിപ്പിക്കാൻ കഴിഞ്ഞു. ഇപ്പോൾ സ്കൂളിൽ നഴ്സറി ഉൾപ്പെടെ 106 കുട്ടികൾ പഠിക്കുന്നു.