ഗവ. എൽ.പി.എസ്. വട്ടപ്പാറ/അക്ഷരവൃക്ഷം/ വൃത്തിയുടെ വില

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തിയുടെ വില

ഒരിടത്ത് ഒരു കാക്കയും ഒരു കുറുക്കനും ഉണ്ടായിരുന്നു രണ്ടുപേരും ശത്രുക്കളായിരുന്നു .ഒരു ദിവസം കാട്ടിലെ രാജാവായ സിംഹം ഒരു സഭ വിളിച്ചുകൂട്ടി .ആ സഭയിൽ കുറുക്കനും കാക്കയും പങ്കെടുത്തു .സിംഹം എല്ലാവരുടെയും മുന്നിൽവച്ച് പറഞ്ഞു നാട്ടിൽ ഒരു തരം വൈറസ് വന്നിട്ടുണ്ട് ആ വൈറസ് കാട്ടിലേക്ക് പകരാതിരിക്കാൻ നമ്മൾ ചില മുൻകരുതലുകൾ ചെയ്യണം .അപ്പോൾ കുറുക്കൻ രാജാവിനോട് ചോദിച്ചു എന്തൊക്കെ മുൻകരുതലുകളാണ് നമ്മൾ ചെയ്യേണ്ടത് .അപ്പോൾ സിംഹം പറഞ്ഞു .കാടും പരിസരവും നമ്മൾ വൃത്തിയായി സൂക്ഷിക്കണം .കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കീടാണുക്കൾ പെരു കാതെ നോക്കണം .കൈകൾ വൃത്തിയായി കഴുകണം .ഇതൊക്കെയാണ് മുൻകരുതലുകൾ .ഇവ പാലിക്കുന്നവർക്ക് ഒരു സമ്മാനമുണ്ട് .അപ്പോൾ കുറുക്കൻ രാജാവിനോട് ചോദിച്ചു .കൈകൾ വെറുതെ കഴുകിയാൽ മതിയോ .സിംഹം പറഞ്ഞു .അതിനു വിഷമിക്കേണ്ട .നമ്മുടെ കാടിൻറെ കിഴക്കേ അറ്റത്ത് ഒരുതരംഔഷധ കായ് ഉണ്ട് .അത് ചതച്ച കൈകളിൽ തേച്ചാൽ അണുക്കൾ സോപ്പ് പോലെതന്നെ പതഞ്ഞു പൊയ്ക്കൊള്ളും .അന്നുമുതൽ കാക്കയും കുറുക്കനും മത്സരബുദ്ധിയോടെ കാട് വൃത്തിയാക്കാൻ തുടങ്ങി .മറ്റു മൃഗങ്ങളും ഇവർക്കൊപ്പം കൂടി .അങ്ങനെ കാടും പരിസരവും അണുവിമുക്തമായി .കാടും പരിസരവും വൃത്തിയായി എന്ന് കണ്ടരാജാവിന് സന്തോഷമായി .കാടിൻറെ പ്രതിച്ഛായ തന്നെ മാറിയിരിക്കുന്നു കാടിൻറെ പ്രതിച്ഛായ തന്നെ മാറിയിരിക്കുന്നു .ഇതു കണ്ട് രാജാവ് പറഞ്ഞു . കുറുക്കനും കാക്കയ്ക്കും എൻറെ വക ഒരു സമ്മാനം .കുറുക്കനും കാക്കയ്ക്കും ഒരു മാസത്തെ ആഹാരം വീട്ടിൽ എത്തിക്കുന്നതാണ് .അതിൻറെ ചുമതല ഗജരാജൻ ആനയുടെ താണ് അന്നുമുതൽ കുറുക്കനുംകാക്കയും കൂട്ടുകാരായി.

ആതിര എസ് പി
4 ഗവൺമെൻറ് എൽപിഎസ് വട്ടപ്പാറ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ