ഗവ. എൽ.പി.എസ്. മുക്കോലക്കൽ/അക്ഷരവൃക്ഷം/ എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ഗ്രാമം

ഞാൻ ജനിച്ചുവളർന്നത് ചിറക്കര എന്ന കൊച്ചു ഗ്രാമത്തിലാണ് .നളിനമനോഹര പുളകിതമായ ഒരു ചെറു പുഴയോരത്താണ് ഞാൻ താമസിക്കുന്നത് .എന്റെ ഗൃഹത്തിൽനിന്നും ഞാൻ ഗ്രാമത്തിന്റെ കവലയിലേയ്ക്ക് പോകുമ്പോഴും വരുമ്പോഴും കിന്നരിപ്പുഴയുടെ പദസരങ്ങളിൽ നിർഗളം പരിലസിക്കുന്ന പരൽമീനുകളോടും കുളിക്കലിൻ ചാരത്തു ഒരു സന്യാസിയെപ്പോലെ ധ്യാനനിമഗ്നനായീ നിൽക്കുന്ന വെള്ളത്തിലാശാനോടും അസംഖ്യം താവളക്കുഞ്ഞുങ്ങളോടും ചേമ്പിൻ തണ്ടിൽ കൂട്ടംകൂടും പുൽച്ചാടിയോടും കിന്നാരംപറയാതെ കിന്നരിപ്പുഴകടക്കാൻ എനിക്ക് കഴിയില്ല.

.

ചുവരുകൾ വിണ്ടുകീറിയ എൻ ഗൃഹത്തിൽ രാത്രിയിൽ നക്ഷത്രങ്ങളെ നഗ്നനേത്രങ്ങൾകൊണ്ട് കാണുമാറാകുന്ന എന്റെ ശയ്യയിൽ കിടന്ന്‌ ഞാൻ സ്വപ്‌നങ്ങൾ കാണാറുണ്ട് .എന്റെ സ്വപ്നം ടാറ്റയുടെയും ബിർലയുടേയും സ്വപ്നമല്ല .എന്റെ സ്വപ്നം സമൃദ്ധിയുടെയും സമ്പത്തിന്റെയും സ്വപ്നമല്ല .എന്റെ സ്വപ്നം ഹരിതാഭമാർന്ന എന്റെ ഗ്രാമത്തിന്റെ ഭാവിയെ ഓർത്താണ്.

.

പ്രകൃതി നമുക്ക് അമ്മയാണ് പ്രകൃതി യുടെമക്കളായ നമുക്ക് മാതൃസ്നേഹം ഉണ്ടായേതീരൂ .ഇല്ലാത്തപക്ഷം അമ്മ പേമാരിയായും പ്രളയമായും ഉരുളായും കൊറോണയായും നമ്മുടെ മേൽ ചൊരിയുകതന്നെചെയ്യും .നമ്മുടെ കൂട്ടുകാരി ഗ്രെറ്റയോടൊപ്പം നമുക്കും അണിചേരാം.

.

 സഹ്യപർവത സാനുവിൽ
 സസ്യശ്യാമള സരണിയിൽ
 ഹർഷ പുളകിതമാകുവാൻ
 മുന്നൊരുക്കം തുടങ്ങീടാം
കുഞ്ഞുകൈയ്യാൽ തുടങ്ങീടാം .
 

പ്രീതി .എ
3 A ജി എൽ പി എസ് മുക്കോലയ്ക്കൽ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം