ഗവ. എൽ.പി.എസ്. മണ്ണത്തൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എറണാകുളം ജില്ലയിലെ കിഴക്കൻ മേഖലയിൽ തിരുമാറാടി പഞ്ചായത്ത് മൂന്നാം വാർഡിൽ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച മണ്ണത്തൂർ ഗ്രാമത്തിലെ കൊച്ചു പള്ളിക്കൂടം മണ്ണത്തൂർ ഗവ എൽ പി സ്കൂൾ. 1914-ൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിനാവശ്യമായ കെട്ടിടവും ഫർണ്ണീച്ചറുകളും നിർമ്മിച്ചു നൽകിയത് സെന്റ് ജോർജ്ജ് പള്ളിയാണ്. ആദ്യകാലത്തെ ഹെഡ്മാസ്റ്റർ കോഴിപ്പിള്ളി പണിക്കർ സാർ ആയിരുന്നു. ഒന്നാം നമ്പരായി ഈ സ്കൂളിൽ പ്രവേശനം നേടിയ കുട്ടി തത്തമംഗലത്ത് ഇല്ലത്ത് രുദ്രൻ നമ്പൂതിരിയും

കൂത്താട്ടുകുളം ഉപജില്ലയിൽ കുത്താട്ടുകുളം ബി ആർ സി യുടെ പരിധിയിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. മുപ്പതോളം വിദ്യാർത്ഥികളും നാല് അധ്യാപകരും മീനിയൽ സ്റ്റാഫും സേവനം ചെയ്യുന്ന ഈ വിദ്യാലയം അക്കാദമിക രംഗത്ത് മികച്ച മുന്നേറ്റം നടത്തിയിട്ടുണ്ട്. രണ്ട് എൽ എസ് എസ് സ്കോളർഷിപ്പുകൾ, നവോദയ പ്രവേശനം ക്വിസ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം, വിദ്യാലയ കൃഷിയിൽ പഞ്ചായത്ത്തല മികവ് തുടങ്ങിയവ എടുത്തു പറയേണ്ടതാണ്.സ്കൂൾ ഉച്ചഭക്ഷണ പദ്ധതി കാര്യക്ഷമമായി നടക്കുന്നുണ്ട്. ജൈവവൈവിധ്യ പാർക്ക് കുട്ടികളുടെ പാർക്ക്, ശുചിത്വമുള്ള ടൊയ് ലറ്റുകൾ, എന്നിവ എടുത്തു പറയേണ്ടതാണ്.


2014-ൽ ശതാബ്ദിയാഘോഷിച്ച വിദ്യാലയം അക്കാദമിക ഭൗതികരംഗങ്ങളിൽ മികവുകൾ പുലർത്തുന്നു. ദീർഘ വീക്ഷണത്തോടെ SMC നിർദ്ദേശിച്ച പ്രോജക്ടുകൾ SSA പഞ്ച യത്ത് തുടങ്ങിയ സ്രോതസുകളിലൂടെ വിദ്യാലയം നടപ്പാക്കി. IT സൗകര്യം, മികച്ച ലൈബ്രറി, വൈദ്യുതീകരണം, കുട്ടിക ളുടെ പാർക്ക്, കഥ പറയും ചുവരുകൾ, ചൈൽഡ് ഫ്രണ്ട്ലി ഇരിപ്പിടങ്ങൾ, ജലവിതരണ സംവിധാനം, റാംപ്, ആവശ്യമായ ടോയ്ലറ്റുകൾ, സ്റ്റേജ്, മൈക്ക് സെറ്റ്, പഠനോപകരണങ്ങൾ വിദ്യാലയത്തെ മികച്ചതാക്കാൻ സഹായകമയി വർത്തിക്കുന്നു. സ്കൂൾ വികസന പദ്ധതി പ്രകാരം വ്യക്തമായ കാഴ്ചപ്പാടോടെയാണ് വിദ്യാലയം മുന്നോട്ടു പോകുന്നത്.


പഠനനിലവാരത്തിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കേണ്ടതിന് കുട്ടികൾക്ക് മികച്ച പരിശീലനം, കൃത്യമായ പ്രവർത്തനാസൂത്രണം, രക്ഷിതാക്കളുടെ ബോധവത്ക്കരണം, ശക്തമായ സാമൂഹ്യ പിന്തുണ ഉറപ്പിക്കൽ, പൊതു ബോധവത്കരണ ക്ലാസ്സുകൾ, സമൂഹത്തിലെ അഭ്യുദകാംക്ഷികളു ടെയും, സംഘടനകളുടെയും സഹായം ഉറപ്പാക്കൽ എന്നിവ നടന്നു വരുന്നു, SMC യുടെ ശക്തമായ പിന്തുണയുള്ള ഈ വിദ്യാലയമാണിത്


വ്യക്തമായ കാഴ്ചപ്പാടോടെ മുന്നോട്ടു പോകുന്ന ഈ വിദ്യാലയത്തിന്റെ പ്രയാണത്തിന് തുടർന്നും കൂട്ടായ പരിശ്രമം നടത്താൻ നാട് ഒപ്പമുണ്ട്.