ഗവ. എൽ.പി.എസ്. പഴയതെരുവ്/അക്ഷരവൃക്ഷം/ കൊറോണയിൽ മുങ്ങിയ ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയിൽ മുങ്ങിയ ലോകം
കൊറോണ ഒരു മാരകമായ വൈറസ് രോഗമാണ്.
കൊറോണ യുടെ മറ്റൊരു പേരാണ് കോവില് 19.
കൊറോണാ വൈറസിനെ നേരിടാൻ ശക്തമായ നിയമം പാലിക്കേണ്ടതുണ്ട്.
മനുഷ്യർ കൂടി നിൽക്കാൻ പാടില്ല കാരണം ഈ വൈറസ് സമൂഹ വ്യാപനത്തിന് സാധ്യത ഉള്ളതാണ്.
നമ്മൾ അത്യാവശ്യമായി പുറത്തു പോകുമ്പോൾ കീടാണുക്കൾ നമ്മുടെ ശരീരത്തിൽ കയറാൻ സാധ്യതയുണ്ട്.
അതുകൊണ്ട് നമ്മൾ ആവശ്യം കഴിഞ്ഞ് വീട്ടിൽ മടങ്ങി എത്തുമ്പോൾ കൈ നല്ലവണ്ണം സോപ്പ് ഉപയോഗിച്ച് കഴുകണം. 
വസ്ത്രങ്ങളും പ്രത്യേകം വൃത്തിയാക്കണം. 
അന്യ നാട്ടിൽ നിന്ന് വരുന്നവരുടെ ശരീരത്തിലോ അവർ ഉപയോഗിക്കുന്ന വസ്തുക്കളിലോ തൊടാൻ പാടില്ല. 
വീടുകളും വൃത്തിയായി സൂക്ഷിക്കണം. അത്യാവശ്യം ഇല്ലാതെ മറ്റുള്ളവരുടെ വീട്ടിൽ പോകുവാൻ പാടില്ല. 
എല്ലാവരും സുരക്ഷിതരായി വീടിനുള്ളിൽ കഴിയണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലകൊണ്ട് മുഖം മറച്ചു പിടിക്കണം. 
ഇല്ലെങ്കിൽ ചുമക്കുന്ന ആൾ കൊറോണ വൈറസ് ബാധിതൻ ആണെങ്കിൽ ആ കീടാണുക്കൾ മറ്റുള്ളവരുടെ ശരീരത്തിൽ കയറും. 
ഇങ്ങനെ സമൂഹ വ്യാപാനം നടന്നു ഇതൊരു വലിയ ദുരന്തം ആയി മാറാൻ സാധ്യതയുണ്ട്. 
അതിനാൽ മനുഷ്യർക്ക് ഭീതി അല്ല ജാഗ്രതയാണ് വേണ്ടത്.
സഫറുള്ള എൻ.
4 ഗവൺമെന്റ് എൽപിഎസ് പഴയതെരുവ്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം