ഗവ. എൽ.പി.എസ്. പനവൂർ/ചരിത്രം
ഭാരതം സ്വതന്ത്ര്യമായതോടെ സ്വകാര്യ മാനേജരുടെ സമ്മതപ്രകാരം സര്ക്കാ്ർ ഒരു ചക്രം തുക പ്രതിഫലം കൊടുത്തു ഈ സ്കൂൾ ഏറ്റെടുക്കുകയുണ്ടായി. ആ സമയത്ത് ഇരുപതു സെന്റു പുരയിടത്തിൽ ഏകധേശം ഇരുപതടി നീളമുള്ള ഓലക്കെട്ടിടമായിരുന്നു. പിന്നീട് അമ്പതു സെന്റു സ്ഥലം കൂടി ഏറ്റെടുത്തു. തുടക്കത്തിൽ മൂന്നാം ക്ലാസുവരെ ആയിരുന്നത് അഞ്ചാം ക്ലാസ്സുവരെ ഒരു കാലയളവ് വരെ ഉണ്ടായിരുന്നു. മാനേജരായിരുന്ന മാധവൻ പിള്ളയുടെ സഹധര്മിണി ശ്രീമതി. ഭാർഗവി അമ്മയായിരുന്നു ആദ്യ പ്രദമാധ്യപിക. ആദ്യ വിദ്യാര്ഥി ചരുവില വീട്ടിൽ പാചിയുടെ മകൻ നീലകണ്ഠൻ. സമീപപ്രദേശങ്ങളിൽ മറ്റു വിദ്യാലയങ്ങൾ അന്നില്ലതിരുനതിനാൽ ആയിരതിലതികം കുട്ടികൾ ഇവിടെ പടിചിരുന്നതായി രേഖകളിൽ കാണുന്നു. ഷിഫ്റ്റ് സമ്പ്രദായം നിലനിന്നിരുന്നത് ആയിരത്തി തൊള്ളായിരത്തി എന്പതിൽ പൂര്ണംമായി മാറ്റിയതായും അറിയാൻ കഴിഞ്ഞു. ആന്നാട് പഞ്ചായത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശം പനവൂർ പഞ്ചായത്ത് രൂപിക്രിതമായപ്പോൾ പ്രസ്തുത പഞ്ചായത്തിന്റെ ഭാഗമായി മാറി. ആയിരത്തി തോല്ലയിരതി എഴുപതുകളുടെ തുടക്കത്തിൽ ആട്ടിന്പുരം എൽ. പി. എസ്. പനവൂർ എൽ. പി. എസ്. ആക്കുകയും ചെയ്തു.