ഗവ. എൽ.പി.എസ്. നെടുംകൈത/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം നമ്മുടെ ഉത്തരവാദിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം നമ്മുടെ ഉത്തരവാദിത്വം


ആധുനിക കാലഘട്ടത്തിൽ നാം ചർച്ച ചെയ്യപ്പെടേണ്ട ഒരു പ്രധാന വിഷയമാണ് പരിസ്ഥിതി. നമ്മുടെ നാടിനോടും പരിസ്ഥിതിയോടും ഏറെ പ്രാധാന്യം കൽപ്പിക്കേണ്ടതും, കർമ്മ ബോധത്തോടെ അതിനെ പ്രായോഗികമാക്കേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ്, എന്നാൽ ജനങ്ങൾ അവരവരുടേതായ കാര്യങ്ങളിൽ മുഴുകിയിരിക്കുന്നു. ഒരാൾ ദുഃഖത്തോടെ ഇരുന്നാൽ അയാളുടെ ദുഃഖത്തിൽ പങ്കുചേരാനും ഒരുമയോടെ കൈകൾ കോർക്കുവാനോ ആർക്കും സാധിക്കുന്നില്ല. ഇവിടെ മാലിന്യം നിക്ഷേപിക്കരുത് എന്ന് കണ്ടാൽ അവിടെ തന്നെ മാലിന്യം വലിച്ചെറിയുന്നവർ ഉള്ള നമ്മുടെ ഈ സമൂഹത്തിൽ സ്വന്തം വ്യക്തിത്വത്തെ തന്നെ ശൂന്യമാക്കുകയാണ് പലരും. മനുഷ്യ വർഗ്ഗത്തിൻറെ ദുഷ്കരമായ പ്രവർത്തിയുടെ അനന്തരഫലങ്ങൾ ആണ് പരിസ്ഥിതിയിൽ ഇന്ന് നാം നേരിടേണ്ടി വരുന്നത്. വയലുകളും, നെൽപ്പാടങ്ങളും, അരുവികളും, പുഴകളുമൊക്കെ ഉണ്ടായിരുന്ന നമ്മുടെ ഭൂമി ഇന്ന് ശൂന്യമായിക്കൊണ്ടിരിക്കുകയാണ് വലിയ ഫ്ലാറ്റുകളും കൂറ്റൻ കെട്ടിടങ്ങളും ഉയരത്തിൽ കെട്ടിപ്പടുത്ത മണി മാളികകളുമാണ് നമുക്കിന്ന് കാണാൻ സാധിക്കുന്നത് ഉപയോഗശൂന്യമായി വലിച്ചെറിയുന്ന മാലിന്യങ്ങൾ അമൂല്യ ജലസ്രോതസ്സുകളെ നശിപ്പിച്ചു കളയുന്നു ലോകം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ ദുരന്തങ്ങളുടെയും അടിസ്ഥാന കാരണം മനുഷ്യൻറെ പ്രകൃതിയോടുള്ള അനിയന്ത്രിതമായ ഇടപെടലുകളാണ് ഈ പ്രപഞ്ചത്തിലെ ഉൽകൃഷ്ട സൃഷ്ടിയായ മനുഷ്യൻ പഠിച്ചും, മനസ്സിലാക്കിയും പരിസ്ഥിതിയുമായി ഇടപഴകുകയും, ഈ പ്രപഞ്ചത്തേയും, പരിസ്ഥിതിയേയും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഞങ്ങൾക്കുണ്ട് എന്ന് തിരിച്ചറിയുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

ഫഹദ്. എസ്.എസ്
2 ഗവ:എൽ.പി. എസ്. നെടുംകൈത
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം