ഗവ. എൽ.പി.എസ്. നെടുംകൈത/അക്ഷരവൃക്ഷം/കോവിഡ് 19- എനിക്ക് പറയാനുള്ളത്

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19- എനിക്ക് പറയാനുള്ളത്

ഈ വർഷം വേനലവധിക്കാലം നേരത്തെ തുടങ്ങിയതിനാൽ സ്കൂളിൽ നടത്താൻ തീരുമാനിച്ചിരുന്ന പഠനോത്സവം മുതൽ വാർഷിക പരീക്ഷ പോലും നടത്താൻ കഴിഞ്ഞില്ല നമ്മുടെ രാജ്യത്തെ ഒന്നടങ്കം വിഴുങ്ങിയ കോവിഡ് 19 എന്ന മാരകമായ വൈറസ് നമുക്കൂഹിക്കാവുന്നതിനപ്പുറം രാജ്യത്ത് പടർന്നുപിടിച്ചതിനാൽ ഞങ്ങൾ കുട്ടികളുടെ പഠനത്തെ ബാധിക്കുകയും പരീക്ഷ എഴുതാതെ അടുത്ത ക്ലാസിലേക്ക് പോകേണ്ടി വരികയും ചെയ്തിരിക്കുന്നു. കൊറോണ വൈറസ് മൂലം ഉണ്ടാകുന്ന വിപത്തിനെ കുറിച്ച് നമ്മുടെ സർക്കാരും ആരോഗ്യ പ്രവർത്തകരുമെല്ലാം തന്നെ നമ്മെ നിരന്തരം ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു ആരും തന്നെ വെളിയിലിറങ്ങുകയോ, കൂട്ടംകൂടി നിൽക്കുകയോ ചെയ്യരുത് എന്ന സന്ദേശമാണ് എൻറെ കൂട്ടുകാരോട് എനിക്ക് പറയാനുള്ളത്. ചൈനയിൽ പടർന്നുപിടിച്ച വൈറസ് ഇന്ത്യ ഒട്ടാകെ വ്യാപിച്ചിരിക്കുകയാണ്. ഇതിലൂടെ നിരവധി ആളുകൾ മരിക്കുകയും ചെയ്തു അതിനാൽ ജാഗ്രതയോടെ നമ്മളോരോരുത്തരും മുൻപോട്ടു പോകണം, സർക്കാർ നമുക്ക് വേണ്ടി ഒരുപാട് മാർഗ്ഗരേഖകൾ പുറത്തിറക്കിയിട്ടുണ്ട് അതുകൊണ്ട് അതിന്റെ ഗൗരവം പൂർണ്ണമായും മനസ്സിലാക്കി സർക്കാറിനോടും ആരോഗ്യ പ്രവർത്തകരോടുമൊപ്പം നിന്നുകൊണ്ട് മുമ്പോട്ട് പോകണം എന്ന് അഭ്യർത്ഥിക്കുന്നു. കൂട്ടുകാരെ ഇനിയും അവധിക്കാലം വരും അന്ന് നമുക്ക് ആഘോഷിക്കാം ഇപ്പോൾ നമ്മളെ അലട്ടിക്കൊണ്ടിരിക്കുന്ന ഈ മഹാമാരി ക്കെതിരെ നമുക്കൊരുമിച്ച് പോരാടാം..ലോകം മുഴുവനും ഇതിൽ നിന്നും പൂർണ്ണമായും പെട്ടെന്ന് മോചിതമാവട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം...

ശ്രീനന്ദന. ആർ . കുമാർ
4 ഗവ:എൽ.പി.എസ്.നെടുംകൈത
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം