ഗവ. എൽ.പി.എസ്. നെടുംകൈത/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

നാളെ വിഷുവാണ് സീത മുറ്റത്തിറങ്ങി കണിക്കൊന്നയിലേക്ക് നോക്കി കുറച്ച് പൂവ് ബാക്കിയുണ്ട് അച്ഛനോട് പറഞ്ഞ് അത് പറിച്ചെടുക്കാം പക്ഷേ മുന്തിരിയും, ആപ്പിളും കാണില്ലല്ലോ കടകൾക്ക് അവധിയല്ലേ, കോവിലിൽ പോകാനും കഴിയില്ല പുറത്തിറങ്ങാൻ കഴിയില്ലല്ലോ കൊറോണ വരില്ലേ സ്കൂൾ നേരത്തെ അടച്ചു. പക്ഷേ എന്തുകാര്യം പുറത്തിറങ്ങുവാനോ ബന്ധുവീട്ടിൽ പോകുവാനോ കഴിയില്ല എന്തൊരു കഷ്ടം ദേഷ്യം വരുന്നു ആ കൊറോണയെ ഞാൻ പിടിച്ചു ശരിയാക്കും എന്താ സീത മോളെ ഒറ്റക്ക് സംസാരിക്കുന്നത് മുത്തശ്ശൻ ചോദിച്ചു മുത്തശ്ശാ ഈ വിഷുവിന്ന് ഒരു രസവും കാണില്ല മാമനും ചിറ്റയും ഒന്നും വരില്ലല്ലോ കിട്ടുണ്ണിയും പാറുവും വരില്ല എന്തൊരു കഷ്ടമാണിത് മോളെന്തിനാ വിഷമിക്കുന്നത് മോളുടെ അച്ഛനും അമ്മയും ചേച്ചിയും എപ്പോഴും ഇവിടെത്തന്നെയില്ലേ ആ... അത് ശരിയാ അല്ലെങ്കിൽ അവരെ കാണുവാൻ കിട്ടില്ലായിരുന്നു അല്ലേ മുത്തശ്ശാ.. ഇന്നു നമ്മൾ തൊടിയിൽ നിന്നും എന്താണ് കറിക്കായി പറിച്ചെടുക്കുന്നത് ഓ.. അതോ നമുക്കിന്ന് പപ്പായയും കുറച്ചു ചീരയും പറിച്ചെടുക്കാം അതു കൊള്ളാം ചീര ഞാൻ പറിച്ചെടുക്കാം രാജുവിന്റെ വീട്ടിലും കൊടുക്കാം അവൻറെ അമ്മ മുത്തശ്ശിയോട് പറയുന്നത് കേട്ടു കറിവെക്കാൻ ഒന്നുമില്ലെന്ന് അതിനെന്താ നമുക്ക് കൊടുക്കാമല്ലോ മുത്തശ്ശാ തൊടിയിൽ ഇതെല്ലാം നട്ടതുകൊണ്ട് നമുക്ക് കറികൾ ഉണ്ടാക്കാൻ ബുദ്ധിമുട്ടില്ല സ്കൂളിൽ നിന്ന് കൊണ്ടുവന്ന വിത്ത് നമ്മൾ നട്ടത് നന്നായി . മോളെ നമ്മൾ വിഷം കലർന്ന പച്ചക്കറികൾ വാങ്ങുന്നതിനേക്കാൾ നല്ലത് നമ്മുടെ വയലിൽ തന്നെ നമുക്ക് ആവശ്യമായവ കൃഷി ചെയ്ത് എടുക്കണം . അത് പിന്നെങ്ങനെ എല്ലാവർക്കും തിരക്കല്ലേ..ഇപ്പോൾ കണ്ടോ എല്ലാവരുടെയും തിരക്കുകൾ മാറി ആവശ്യത്തിലധികം സമയവും ഉണ്ട് ശരിയാണ് മുത്തശ്ശാ ആർക്കും സമയമില്ല . അച്ഛൻ വരുന്നല്ലോ കടയിൽ പോയിട്ട് വരുന്നതായിരിക്കും അച്ഛാ നിൽക്ക് ഈ ഹാൻഡ് വാഷ് ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകി , ആ മാസ്ക് പുറത്ത് കഴുകുവാനായി മാറ്റി വയ്ക്കൂ എന്നിട്ട് അകത്തേക്ക് കയറിക്കോളൂ. സീത മോളെ അത് നന്നായി നമ്മൾ ഓരോരുത്തരും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണിവയെല്ലാം നമ്മൾ വൃത്തിയായി തന്നെ നടക്കണം അകലം പാലിക്കുകയും വേണം .

അനഘ.എ
4 ഗവ:എൽ.പി.എസ് നെടുംകൈത
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ