കൂട്ടുകാരെ ലോകത്തിലിതാ
കൊറോണയെന്ന മഹാമാരി
പേടിവേണ്ട ജാഗ്രതമതി ഈ
മഹാമാരിയെ നേരിടാൻ
വീട്ടിലിരിക്കൂ സർക്കാർ
നിർദ്ദേശങ്ങൾ പാലിക്കൂ
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തൂവാല നിങ്ങൾ ഉപയോഗിക്കൂ
അനാവശ്യ യാത്രകൾ ഒഴിവാക്കൂ
അകലം നമ്മൾ പാലിക്കൂ
വ്യക്തിശുചിത്വം പാലിക്കേണം
കൈകൾ നമ്മൾ കഴുകേണം
നേരിടാം നമുക്കൊറ്റകെട്ടായി
കൊറോണയെന്ന മഹാമാരിയെ