ഗവ. എൽ.പി.എസ്. ആര്യനാട്/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

⭐️ കാർഷിക ക്ലബ്‌

  -------------
     സ്കൂൾ കാർഷിക ക്ലബ്ബ് ചിങ്ങം 1 കർഷക ദിനത്തിന് സ്കൂളിൽ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കായി വീട്ടിലൊരു പച്ചക്കറിത്തോട്ടം, പ്രവർത്തനം ഈ വർഷം കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടത്തി.

⭐️ ആരോഗ്യക്ലബ്

  ------------
     വളരെയേറെ ആരോഗ്യ പ്രശ്നങ്ങൾ നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ സ്കൂൾ ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ വളരെയേറെ പ്രവർത്തനങ്ങൾ കുട്ടികൾക്കായി നൽകുകയുണ്ടായി. കോവിഡിനെതിരെ ഉള്ള ബോധവൽക്കരണ ക്ലാസുകൾ, ലോഷൻ സാനിറ്റൈസർ നിർമ്മാണ പരിശീലനം എന്നിവ ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി.

⭐️ ഗാന്ധി ദർശൻ ക്ലബ്‌

   -------------------
      ഗാന്ധി ദർശൻ ക്ലബ്ബിന്റെ സ്കൂൾ തല ഉദ്ഘാടനം ഒക്ടോബർ രണ്ടിന് നടന്നു ഗാന്ധിജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് ഗാന്ധിദർശൻ ക്ലബ്ബിന്റെ ഈ വർഷത്തെ ഉദ്ഘാടനം നടന്നു. കോവിഡിനെതിരെ ഉള്ള ബോധവൽക്കരണ ക്ലാസുകൾ ലോഷൻ സാനിറ്റൈസർ എന്നിവയുടെ നിർമ്മാണ പരിശീലനം ഓൺലൈനായി കുട്ടികൾക്ക് നൽകിയിട്ടുണ്ട്. എന്റെ മരം പദ്ധതി ഗാന്ധി ക്വിസ് മത്സരം എന്നിവ ഗാന്ധി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. ഗാന്ധി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ഒരു ഫലവൃക്ഷ തോട്ടത്തിന്റെ ഉദ്ഘാടനവും നടത്തി. ഗാന്ധി ക്വിസ് മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകി.

⭐️ ഇക്കോ എനർജി ക്ലബ്‌


     എക്കോ എനർജി ക്ലബ്ബിന്റെ വാർഷിക ഉദ്ഘാടനം ഈ വർഷവും നടത്തി. എക്കോ എനർജി ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ചുറ്റുമുള്ള ജീവികളെ കണ്ടെത്തുന്നതിനും കൂടുതലായി നമ്മുടെ നാട്ടിൽ കാണപ്പെടുന്ന ജീവികളുടെ പേര് കണ്ടെത്തുന്നതിനും ഒരു പ്രൊജക്റ്റ് നൽകുകയും ചെയ്തു. കൂടാതെ എല്ലാ ദിവസത്തെയും പത്രവാർത്ത ഉൾപ്പെടുത്തി
ഡെയിലി ന്യൂസ് ക്വിസ് എന്ന പരിപാടി സംഘടിപ്പിക്കുകയും ക്വിസ് ചോദ്യങ്ങൾ ചേർത്ത് മാഗസിൻ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്

⭐️ ആർട്സ് & വർക്ക്‌ എക്സ്പീരിയൻസ്

   -------------------------------
   ആർട്സ്വ വർക്ക് എക്സ്പീരിയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പാഴ്വസ്തുക്കൾ ഉപയോഗിച്ചുള്ള നിർമാണ പ്രവർത്തനങ്ങളും പാചക കലകളും പരിശീലിപ്പിച്ചു.

⭐️ English Club

  -------------
    സ്കൂൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മാർച്ച് മാസത്തോടുകൂടി ഒരു മെഗാ മാഗസിൻ തയ്യാറാക്കുന്ന പ്രവർത്തന പരിപാടി നടന്നുവരുന്നു. എല്ലാ മാസവും ഓരോ മാസത്തെയും വിശേഷങ്ങൾ ഉൾപ്പെടുത്തി ഒരു വിഷയം ക്ലാസ് ഗ്രൂപ്പുകളിൽ നൽകുകയും അതുമായി ബന്ധപ്പെട്ട സൃഷ്ടികൾ കുട്ടികൾ തയ്യാറാക്കുകയും ചെയ്യുന്നു. കുട്ടികൾ തയ്യാറാക്കുന്ന ഉൽപ്പന്നങ്ങൾ ചേർത്ത് ക്ലാസ് മാഗസിൻ തയ്യാറാക്കുന്നു. ക്ലാസ് തല മാഗസിനിൽ നിന്നും ഏറ്റവും മികച്ച രണ്ട് സൃഷ്ടികൾ ചേർത്ത് സ്കൂൾ തല മാഗസിൻ തയ്യാറാക്കുന്നു. ഇങ്ങനെ 10 മാസത്തെയും സ്കൂൾ തല മാഗസിൻ ഉൾപ്പെടുത്തി മെഗാ മാഗസിൻ മാർച്ചിൽ പ്രകാശനം ചെയ്യുന്നതാണ്

⭐️ ഗണിത ക്ലബ്‌

  ------------
   ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ വീട്ടിൽ ഒരു ഗണിത ലാബ് എല്ലാ കുട്ടികളുടെ വീടുകളിലും സജ്ജീകരിക്കാൻ  കഴിഞ്ഞിട്ടുണ്ട്.

⭐️ സയൻസ് , S S ക്ലബ്

  -------------------
     സയൻസ് എസ് എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ദിനാചരണ പ്രവർത്തനങ്ങൾ ദിനാചരണത്തിന്റെ പ്രാധാന്യം കുട്ടികളിൽ എത്താനുള്ള രീതിയിലുള്ള പ്രവർത്തനങ്ങൾ നൽകുന്നുണ്ട്