സഹായം Reading Problems? Click here


ഗവ. എസ് എസ് എൽ പി എസ് കരമന/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കൊറോണ

കൊറോണയാണത്രെ കൊറോണ
കൊടും ഭീകരനാണ് അവനൊരു കീടം
അഖിലാണ്ഡവും വിറപ്പിച്ചു കൊണ്ടവൻ
അതിവേഗം പടരുന്നു കാട്ടുതീയായി
വിദ്യയിൽ കേമനാം  മാനവരൊക്കെയും
കൊറോണ മുന്നിൽ പകച്ചിടുമ്പോൾ
നിർഭയം വിലസിടുന്നു കൊറോണ


ഇനിയാര് ഇനിയാര് മുന്പന്തിയിലെന്നു
രാഷ്ട്രങ്ങളോരോന്നും ഭയന്നിടുന്നു
ഞാനില്ല ഞാനില്ലെന്നോ തിക്കൊണ്ടു
ഓടാൻ ശ്രമിക്കുന്നു ഭീരുക്കളായി
കേമത്തരം കാട്ടാൻ മുൻപന്തിയിൽ നിന്നവർ
കേണിടുന്നു അല്പം ശ്വാസത്തിനായി
കണ്ണിനും കാണാത്ത കാതിനും കേൾക്കാത്ത
കൊറോണ നീയിത്ര ഭീകരനോ

ആണവ ആയുധ കോപ്പുകൾ പോലും നിൻ
ആനന്ദ നൃത്തത്തിൽ കളിപ്പാവയോ
അഹന്തകളെല്ലാം വെടിയുക മനുഷ്യാ നീ
അഹങ്കരിക്കേണ്ടവൻ അവനല്ലയോ
നിസ്സാരനായ് കൃമിയെ കാണാതെ
നിന്റെ നിസ്സാരത ഓർക്കുക നീ
 

ശ്രീബാലൻ  ഡി
3 A ഗവ. എസ് എസ് എൽ പി എസ് കരമന
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത