കാഞ്ഞീറ്റുകര

പത്തനംതിട്ട ജില്ലയിലെ കോയിപ്രം ബ്ളോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഒരു പഞ്ചായത്താണ് അയിരൂർ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീർണ്ണം 26.5 ചതുരശ്ര കിലോമീറ്ററാണ്. പഞ്ചായത്തിലെ അതിരുകൾ വടക്ക് എഴുമറ്റൂർ, കൊറ്റനാട് പഞ്ചായത്തുകൾ, തെക്ക് പമ്പാ നദി, കിഴക്ക് റാന്നി അങ്ങാടി പഞ്ചായത്ത്, പടിഞ്ഞാറ് തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് എന്നിവയാണ്.കാർത്തിക തിരുനാൾ മഹാരാജാവിന്റെ കാലത്തു നടന്ന റവന്യൂ പരിഷ്ക്കാരത്തിൽ തിരുവിതാംകൂറിനെ തെക്കുമുഖം, മധ്യമുഖം, വടക്കുമുഖം എന്നിങ്ങനെ വിഭജിച്ച് മണ്ഡപത്തും വാതുക്കൽ പ്രവൃത്തിയെന്ന് തിരിച്ചിരുന്നു. ആ കൂട്ടത്തിൽ ഈ ഗ്രാമം തിരുവല്ലാ മണ്ഡപത്തും വാതുക്കൽ ആറന്മുള ക്ഷേത്രത്തിന്റെ കിഴക്കേ നട മുതൽ കിഴക്ക് റാന്നി വരെയും വടക്ക് എഴുമറ്റൂരും, തെക്ക് ഇലന്തൂരും പ്രവൃത്തികൾക്കുള്ളിൽപ്പെട്ട ഒരു പ്രവൃത്തിയായിത്തീർന്നു. മാർത്താണ്ഡവർമ്മയുടെ കാലത്ത് രാമയ്യൻ ദളവ ഈ പ്രദേശങ്ങളെ വേണാടിനോട് ചേർത്തപ്പോഴാണ് അയിരൂർ ദേശത്തിന് അയിരൂർ പ്രവൃത്തി എന്ന പേരു വന്നത്. വീണ്ടും നടന്ന റവന്യൂ പരിഷ്ക്കരണത്തിൽ ഈ പ്രവൃത്തി മല്ലപ്പുഴശ്ശേരി, ചെറുകോൽ, അയിരൂർ എന്നിങ്ങനെ മൂന്നു പകുതികളായിത്തീർന്നു. പിൽക്കാലത്ത് ഈ പ്രദേശം അയിരൂർ, കോറ്റാത്തൂർ, കൈതക്കോടി, മൂക്കന്നൂർ, ഇടപ്പാവൂർ, പേരൂർ, കാഞ്ഞീറ്റുകര, വാക്ക, തടിയൂർ, ഞൂഴൂർ എന്നീ പേരുകളിൽ പതിനൊന്ന് കരകളായിത്തീർന്നു.അയിരൂർ പഞ്ചായത്തിലെ മനോഹരമായ സ്ഥലമാണ് കാഞ്ഞീറ്റുകര.

ഭൂമിശാസ്‌ത്രം

പമ്പയാറും ചുറ്റുമുള്ള ചെറുകുന്നുകളും കാഞ്ഞീറ്റുകര ഉൾപ്പെടുന്ന അയിരൂർ മണ്ണിനെ സമ്പുഷ്ടമാക്കുന്നു.കാർത്തിക തിരുനാൾ മഹാരാജാവിന്റെ കാലത്തു നടന്ന റവന്യൂ പരിഷ്ക്കാരത്തിൽ തിരുവിതാംകൂറിനെ തെക്കുമുഖം, മധ്യമുഖം, വടക്കുമുഖം എന്നിങ്ങനെ വിഭജിച്ച് മണ്ഡപത്തും വാതുക്കൽ പ്രവൃത്തിയെന്ന് തിരിച്ചിരുന്നു. ആ കൂട്ടത്തിൽ ഈ ഗ്രാമം തിരുവല്ലാ മണ്ഡപത്തും വാതുക്കൽ ആറന്മുള ക്ഷേത്രത്തിന്റെ കിഴക്കേ നട മുതൽ കിഴക്ക് റാന്നി വരെയും വടക്ക് എഴുമറ്റൂരും, തെക്ക് ഇലന്തൂരും പ്രവൃത്തികൾക്കുള്ളിൽപ്പെട്ട ഒരു പ്രവൃത്തിയായിത്തീർന്നു. മാർത്താണ്ഡവർമ്മയുടെ കാലത്ത് രാമയ്യൻ ദളവ ഈ പ്രദേശങ്ങളെ വേണാടിനോട് ചേർത്തപ്പോഴാണ് അയിരൂർ ദേശത്തിന് അയിരൂർ പ്രവൃത്തി എന്ന പേരു വന്നത്. വീണ്ടും നടന്ന റവന്യൂ പരിഷ്ക്കരണത്തിൽ ഈ പ്രവൃത്തി മല്ലപ്പുഴശ്ശേരി, ചെറുകോൽ, അയിരൂർ എന്നിങ്ങനെ മൂന്നു പകുതികളായിത്തീർന്നു. പിൽക്കാലത്ത് ഈ പ്രദേശം അയിരൂർ, കോറ്റാത്തൂർ, കൈതക്കോടി, മൂക്കന്നൂർ, ഇടപ്പാവൂർ, പേരൂർ, കാഞ്ഞീറ്റുകര, വാക്ക, തടിയൂർ, ഞൂഴൂർ എന്നീ പേരുകളിൽ പതിനൊന്ന് കരകളായിത്തീർന്നു.

ശബരിമല ക്ഷേത്രത്തിന്റെ തനി പ്രതിരൂപമായ പുത്തൻ ശബരിമല ക്ഷേത്രം. തിരുവല്ല-റാന്നി റൂട്ടിൽ തിരുവല്ലയിൽ നിന്ന് 20 കിലോമീറ്റർ ദൂരെ തടിയൂരിലാണ് പുത്തൻ ശബരിമല സ്ഥിതി ചെയ്യുന്നത്.എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനം സാധ്യമാണ് എന്നതാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. 18 പടികളും ഇരുമുടി കെട്ടും മാളികപ്പുറത്ത് അമ്മയുമെല്ലാം ഈ ക്ഷേത്രത്തിലുണ്ട്. അയിരൂർ പഞ്ചായത്തിലെ തടിയൂർ ഗ്രാമത്തിൽ ഒരു കുന്നിന്മുകളിലാണ് അയ്യപ്പക്ഷേത്രം. പഞ്ചലോഹപ്രതിഷ്ഠയാണിവിടെ.ശബരിമലയിലെപ്പോലെ തന്നെ കന്നിരാശിയിൽ ഗണപതിപ്രതിഷ്ഠ, കുംഭരാശിയിൽ മാളികപ്പുറത്തമ്മ, മീനം രാശിയിൽ വാവരുസ്വാമി, പതിനെട്ടാംപടിക്കു താഴെ ഇരുവശത്തുമായി കറുപ്പൻ സ്വാമി, കറുപ്പായി അമ്മ, വലിയകടുത്തസ്വാമി, യക്ഷി, സർപ്പം എന്നീ പ്രതിഷ്ഠകളുണ്ട്.ശബരിമലയിലെ അതേയളവിലും രൂപത്തിലുമുള്ളതാണ് പതിനെട്ടാംപടി. ഏതുപ്രായത്തിലുള്ള സ്ത്രീകൾക്കും ഇവിടെ ദർശനം നടത്താം. ക്ഷേത്രത്തിന്റെ വടക്കേനടയിൽക്കൂടി അകത്തേക്ക് പ്രവേശിക്കാം. എന്നാൽ, പതിനെട്ടാംപടി ചവിട്ടുന്നതിന് ശബരിമല ക്ഷേത്രത്തിലെ എല്ലാ നിയമങ്ങളും ഇവിടെയും ബാധകമാണ്.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻങ്കൂർ .ചെറുകോൽപ്പുഴ
  • ഫെഡറൽ ബാങ്ക്
  • ഇന്ത്യൻ ഓവർസീസ് ബാങ്ക്
  • സൗത്ത് മലബാർ ഗ്രാമീൺ ബാങ്ക്
  • ആലപ്പുഴ ജില്ലാ സഹകരണ ബാങ്ക്
  • അയിരൂർ വില്ലേജ് സർവീസ് സഹകരന ബാങ്ക്
  • S.N.D.P VHSS കാഞ്ഞീറ്റുകര
  • Primary health centre കാഞ്ഞീറ്റുകര

ഗവണ്മന്റ് ഓഫീസുകൾ

  • വില്ലേജ് ഓഫീസ്,അയിരൂർ
  • പഞ്ചായത്ത് ഓഫീസ്
  • കൃഷിഭവൻ

ശ്രെദ്ധേയമായ വ്യക്തികൾ

  • Dr. S ശുഭലാൽ [കാർഡിയോളജിസ്റ് ]
  • കാർത്തികേയൻ [ഫുട്ബോൾ തരാം]

thumb|Kanjeetukara P.O