ഗവ. എച്ച്.എസ്. ഇരുളത്ത്/അക്ഷരവൃക്ഷം/ഓർത്തു നോക്കൂ
(ഗവ. എച്ച് .എസ് .ഇരുളത്ത്/അക്ഷരവൃക്ഷം/ഓർത്തു നോക്കൂ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓർത്തു നോക്കൂ
ഓർത്തു നോക്കൂ നിങ്ങൾ ഓർത്തു നോക്കൂ ഒരുനാൾ പിറകോട്ടൊന്നോർത്തു നോക്കൂ തണലേകും കാടിനെ വെട്ടി നശിപ്പിച്ചു ദാഹജലമേകും പുഴ മലിനമാക്കി വയലുകളെല്ലാം മൂടിനാമിന്ന് പടുകൂറ്റൻ മണിമാളിക തീർത്തിടുന്നു ഇങ്ങനെ ഇങ്ങനെ നാശങ്ങൾ ഒരുപാട് അമ്മയാം പ്രകൃതിയോട് ചെയ്തു നമ്മൾ ഇന്നിതാ അതിനെല്ലാം പ്രതിഫലമായ് അമ്മ നൽകുന്നു ദുരിതങ്ങൾ അമ്മ തൻ ഉഗ്രകോപത്തിൽ വിറച്ചിടുന്നു ലോകമൊട്ടും പ്രളയമായ് വരൾച്ചയായ് പകർച്ചവ്യാധിയായ് പടരുന്നിതാ അത് എങ്ങുമെങ്ങും ഒന്നല്ല രണ്ടല്ല എണ്ണിയാൽ തീരില്ല മനുഷ്യകുലം ചെയ്ത പാപമൊന്നും ഒഴുകുന്ന പുഴയിൽ ഒഴുക്കാനാകുമോ മർത്യാ.. നീ ചെയ്ത പാപമെല്ലാം ഓർത്തു നോക്കൂ നിങ്ങൾ ഓർത്തു നോക്കൂ അമ്മയോടായ് ചെയ്ത പാപമെല്ലാം
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 24/ 03/ 2024 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- വയനാട് ജില്ലയിൽ 24/ 03/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത