Schoolwiki സംരംഭത്തിൽ നിന്ന്
വാളേരി ,മാനന്തവാടി
വയനാട് ജില്ലയിൽ മാനന്തവാടി പട്ടണത്തിൽ നിന്നും ഏകദേശം 14 കിലോമീറ്റർ അകലെ വാളേരി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയം. 1981 സെപ്റ്റംബർ 25 തീയതി പ്രവർത്തനമാരംഭിച്ച ഗവൺമെന്റ് എൽ പി സ്കൂൾ വാളേരി 1990ൽ യുപി സ്കൂൾ ആയി ഉയർത്തപ്പെട്ടു. 2011 ൽ വിദ്യാലയം ആർഎംഎസ്എ പദ്ധതി പ്രകാരം ഹൈസ്കൂൾ ആയും 2014 ഹയർ സെക്കൻഡറി സ്കൂൾ ആയും ഉയർത്തി. നാടിന്റെ സ്വപ്നങ്ങൾക്ക് ചെറുക് വെച്ചത് ഈ കലാലയ മുറ്റത്തായിരുന്നു .കലയും ശാസ്ത്രവും സംസ്കാരവും പഠിച്ച പതിനായിരക്കണക്കിന് പൊതുവിദ്യാർത്ഥികൾ ,ജീവിതത്തിന്റെ എല്ലാ തുറകളിലും നേട്ടത്തിന്റെ കയ്യൊപ്പ് ചാർത്തിയവർ, പ്രൗഢമായ ഈ പാരമ്പര്യം അന്താരാഷ്ട്ര നിലവാരത്തിലേക്ക് പുതു ചുവടുകൾ വയ്ക്കുകയാണ് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ വാളേരി .ഹൈടെക്ക്ക്ലാസ് മുറികളും വിശാലമായ കളിസ്ഥലവും ഈ വിദ്യാലയത്തിന്റെ പൈതൃകത്തിന് മാറ്റുകൂട്ടുന്നു.
പൊതുമേഖല സ്ഥാപനങ്ങൾ
അങ്കണവാടി
ഹെത്ത് സെൻറർ
ആരാധനാലയങ്ങൾ
സെൻറ് ആൻറനീസ് ചർച്ച്