വാളവയൽ : പൂതാടി ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവം വാളവയൽ സ്കൂളിൽ വർണ്ണാഭമായ് നടന്നു. പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശൻ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. പി.ടി.എ. പ്രസിഡന്റ് കെ.ആർ. രമിത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും അഭിനേതാവുമായ ജിനൂപിനെ ആദരിച്ചു. എസ്.എസ്.എൽ.സി., എൻ.എം.എം. എസ്., എൽ. എസ്. എസ്. പരീക്ഷകളിൽ വിജയം നേടിയ വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങൾ നൽകി അനുമോദിച്ചു. പുതാടി എഫ്.എച്ച്.സി. യിലെ മെഡിക്കൽ ഓഫിസർ ഡോ. അപർണ്ണ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ സജീവ്, ലഹരിയ്ക്കെതിരെയുള്ള ബോധവത്കരണ ക്ലാസ് നടത്തി. പ്രധാനാധ്യാപകനായിരുന്ന വിനോദ് കുമാർ , മുഖ്യപ്രഭാഷകനായ് സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് എം.കെ. രതിഷ് സ്വാഗതം ആശംസിച്ചു. എസ്.എം.സി. ചെയർമാൻ കെ.പി സനോജ് ., മുതിർന്ന അദ്ധ്യാപിക പി.സി. സ്മിനി , ബി.ആർ.സി. അദ്ധ്യാപകൻ കെ.കെ. ബിജു, വയനാശാല പ്രസിഡന്റ് അനീഷ് വാളവയൽ, സ്കൂൾ ലീഡർ എം.എസ്. നിവേദ്യ, സ്റ്റാഫ് സെക്രട്ടറി സിന്ധു വട്ടക്കുന്നേൽ എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ചടങ്ങിന്റെ മാറ്റ് കൂട്ടി.

    പ്രവേശനോത്സവം 2025
വാളവയൽ സ്കൂളിൽ വച്ച് നടന്ന പഞ്ചായത്ത് തല പ്രവേശനോത്സവം പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശൻ ഉദ്ഘാടനം ചെയ്യുന്നു


പ്രമാണം:15078-p8.jpeg