മരം ഞാനൊരു മരം
ഇന്ന് ഞാൻ മഴു തിന്ന ജഡം
പണ്ടു ഞാൻ തണലേകിയവർ
എങ്ങോ പോയ് മറഞ്ഞു.
എന്നിൽ കൂട്ടുകൂടിയവർ
എൻ ചിരിയിൽ തേൻ നുകർന്നവർ
ഞാൻ അറിയാത്തവർ
എന്നെ അറിയാത്തവർ പുതുപാതകൾ തീർത്തു
വിജനമീ മണ്ണിൽ തലതല്ലിക്കരഞ്ഞു ഞാൻ
ഇറുത്തെടുത്തവർ എൻ ജീവൻ്റെ അവസാനത്തുടിപ്പും
അറുത്തു മിനുക്കി എൻ വർണങ്ങൾ
അഴിച്ചെറിഞ്ഞവർ എൻ മിഴികൾ കരിഞ്ഞുണങ്ങി