നന്ദി നിങ്ങൾക്ക് നന്ദി
നിങ്ങൾക്ക് ഒരായിരം നന്ദി
മരുന്നില്ലാത്ത മഹാവ്യാധിയെ തുടച്ചെറിയുവാൻ
നിൽക്കും ആരോഗ്യരക്ഷകർ
ഇത് മറ്റൊരാൾക്കും പടരാതിരിക്കാൻ ശ്രദ്ധയോടെ
എത്തുന്ന സന്നദ്ധസേവകർ
മരണ ഭയമില്ലാതെ രോഗത്തെ പ്രതിരോധിക്കുന്നവർക്ക്
ഒരായിരം നന്ദി
ആശുപത്രിയിലെത്തുന്ന രോഗികളെ ഒരു
മടിയും കൂടാതെ സ്വീകരിക്കുന്ന നേഴ്സുമാർ
ഒരായിരം നന്ദി
വേണ്ടും ധൈര്യം നൽകിയ ഈശ്വരതുല്യനായ
ഡോക്ടർമാർ
രോഗം പടരാതിരിക്കാൻ രാപ്പകലില്ലാതെ
കഷ്ടപ്പെടുന്ന സ്നേഹിതർക്കും
നന്ദി ഒരായിരം നന്ദി
എല്ലാവർക്കും ഒരായിരം നന്ദി