ഗവ. എച്ച് എസ് ബിനാനിപുരം/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം
കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി.കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം. അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു. സബ്‌ജില്ലാതലത്തിൽ ഉപജില്ലാവിദ്യഭ്യാസ ഓഫീസർ ‍ചെയർമാനും അദ്ധ്യാപകൻ കൺവീനറുമായി ജില്ലാതലത്തിൽ ഇതിനു സംഘടനാരൂപമുണ്ട്. വിദ്യാരംഗം മാസികയുടെ പത്രാധിപസമിതിയാണ് സംസ്ഥാനാടിസ്ഥാനത്തിൽ കലാസാഹിത്യവേദിക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതു. വിദ്യഭ്യാസ ഡയരക്ടർ ആണ് വിദ്യാരംഗം മാസികയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്.

വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്.

വിദ്യാരംഗം കലാസാഹിത്യവേദി. ഞങ്ങളുടെ വിദ്യാലയത്തിലെ 2019-2020 അധ്യയനവർഷത്തിലെ കൺവീനറായി മലയാളം അദ്ധ്യാപിക ഷിബി ശങ്കറെയും വിദ്യാർത്ഥിപ്രതിനിധിയായി ദിൽനയെയും തെരഞ്ഞെടുത്തു. 19-06-2019 വായനദിനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ശ്രീ സന്തോഷ് സാർനിർവ്വഹിച്ചു.തുടർന്ന് കുട്ടികൾ സർവ്വമത ഗ്രന്ഥപാരായണം, വായനാദിന പ്രതിജ്ഞ, വായനാദിന സന്ദേശങ്ങൾ മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലും കുട്ടികൾ നടത്തി. കൂടാതെ പുസ്തുതപരിചയം നടത്തി.വായനവാരത്തിന്റെ ഭാഗമായി ദിവസവും പുസ്തപരിചയം കുട്ടികൾ നടത്തി. 20-06-19,21-06-19 നു പുസ്തകശേഖര പ്രദർശനവും, വായനാദിനവുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനവും ലൈബ്രറയിൽ നടന്നു. വായനമത്സരം, ക്വീസ് മത്സരം എന്നിവ ഭാഷാടിസ്ഥാനത്തിൽ എല്ലാ ക്ലാസുകളിലും നടത്തി വീജയികളെ കണ്ടെത്തി.

                         ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദി മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു.ആസ്വാദനക്കുറിപ്പിൽ നന്ദനയ്ക്ക് ഒന്നാം സമ്മാനത്തിന് അർഹയായി ,