ഗവ. എച്ച് എസ് നെല്ലാറച്ചാൽ/അക്ഷരവൃക്ഷം/പുതിയ ലോകം പുതിയ പ്രതീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്

കഴിഞ്ഞ കുറെ ദിവസങ്ങളായി , കേരളം മാത്രമല്ല രാജ്യവും , ലോകവും തന്നെ മാറിയിരിക്കുന്നു . പുതിയ ശീലങ്ങൾ ശീലിച്ചും , പഴയത് പലതും ഉപേക്ഷിച്ചും നാം മുന്നേറുന്നു . ലോകത്തെ അപ്പാടെ വിഴുങ്ങാൻ കെല്പുള്ള ഒരു കുഞ്ഞൻ വൈറസ് മാനവ രാശിയെ ഒന്നാകെ മുൾമുനയിൽ നിർത്തിയിരിക്കുന്നു . ലോക രാഷ്ട്രങ്ങൾ പകച്ചു നില്കുന്നു . കോവിട് 19നു ശേഷം ലോകം തന്നെ വേറൊന്നായൊരിക്കും . സാമ്പത്തിക രംഗത്തെ തകർച്ച ഞെട്ടിക്കുന്നതാണ് . ഒപ്പം തൊഴിൽ നഷ്ടമാകുന്നവരുടെ എണ്ണവും . എല്ലാം ഇനി കണ്ടറിയണം . ഈ മഹാമാരിയുമായുള്ള യുദ്ധത്തിലെ ഏറ്റവും വലിയ വെല്ലുവിളി മനുഷ്യ പ്രകൃതമാണ് . കൂട്ടം കൂടുക എന്നതാണല്ലോ സഹജ വാസന, എന്നാൽ കോവിദഃ കാലത്ത് പാലിക്കേണ്ടതാവട്ടെ ഏകാന്തതയും , സാമൂഹ്യ അകലവും .ഇസ്രായേലിലെ ചരിത്രകാരനായ യുവാൻ നോഹരിയുടെ ഏറെ പ്രസിദ്ധമായ ഗ്രൻഥം "സാപിയൻസ്: ഒരു ലഘു ചരിതം " മുന്നോട്ട് വെക്കുന്ന വാദം ഇങ്ങനെയാണ് - മനുഷ്യർക്ക് (ഹോമോസാപിയൻസ്) ലോകത്തിനുമേൽ ആധിപത്യം സ്ഥാപിക്കാൻ കഴിഞ്ഞത് മറ്റൊരു ജീവിക്കും ഇല്ലാത്ത കഴിവ് സാപിയൻസ് നു ഉള്ളതുകൊണ്ടാണ് . അവർക്ക് പല രീതിയിലും കൂട്ടം കൂടാൻ കഴിയും .
ഇനി ഇപ്പോഴത്തെ സാഹചര്യത്തിലേക്ക് വരാം . ചില പഠനങ്ങൾ അനുസരിച്ച , നോവൽ കൊറോണ വൈറസ് , അത് ബാധിച്ചവരിൽ നിന്നും ആറടിയോളം ദൂരം സഞ്ചരിക്കാമെന്നും , രണ്ടു മുതൽ നാലാളുകളെ വരെ രോഗ ബാധിതരാക്കാമെന്നും ആണ് നിഗമനം . ചെറുതും വലുതുമായ ആൾകൂട്ടം രോഗ വ്യാപനത്തിൽ വഹിക്കുന്ന പങ്കിനെക്കുറിച്ച വ്യക്തമാണല്ലോ . അത് കൊണ്ട് , ഇനിയും മരുന്ന് കണ്ടു പിടിച്ചിട്ടില്ലാത്ത രോഗത്തിന് ഇപ്പോൾ പ്രതിവിധി അകലം പാലിക്കലും , പ്രതിരോധം തീർക്കലും തന്നെയാണ് .
ഇപ്പോൾ നമ്മുടെ ഹീറോസ് ഡോക്ടർമാർ , ആരോഗ്യപ്രവർത്തകർ , നഴ്സുമാർ തുടങ്ങിയവരാണ് . സ്തുത്യർഹമായ സേവനത്തിലൂടെ അവർ മുന്നോട്ട് വെക്കുന്ന മാതൃക വളരെ വലുതാണ് . നേരിട്ട് ഇടപെടാൻ പരിമിതികൾ ഉള്ളിടങ്ങളിൽ യന്ത്ര മനുഷ്യരുടെയും , സാങ്കേതിക വിദ്യയുടെ സാധ്യതകളെയും ഉൾപ്പെടുത്തി ലോകം സധൈര്യം പൊരുതുന്നുണ്ട് . covid ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട ചൈനയിലെ വുഹാനിൽ ആശുപത്രികളിൽ റോബോട്ടുകൾ ജോലി ചെയ്യുന്നത് നാം കാണുന്നുണ്ട് .
സാമൂഹിക അകലം ഉറപ്പേക്കേണ്ട സാഹചര്യം നിലനിൽക്കുന്നതിനാൽ , വിദ്യാലയങ്ങളും മറ്റും എന്ന് പ്രവർത്തിച്ചു തുടങ്ങും എന്നത് പറയാൻ സാധിക്കില്ല . പഠനം വെല്ലുവിളിയാകുന്നു ഇത്തരം സാഹചര്യങ്ങളിൽ ആണ് "ഓൺലൈൻ ക്ലാസ് " എന്ന വിഷയത്തിന് പ്രസക്തി ഏറുന്നത് . പാട ഭാഗങ്ങൾ ഓൺലൈൻ ആയി ലഭ്യമാക്കുന്നതോടൊപ്പം , അധ്യാപകർക്ക് വീഡിയോ ക്ലാസ്സുകളിലൂടെ വിദ്യാർഥികൾക്കു അരികിലെത്താം . പ്രീ ലോഡ്ഡ് ആയി പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയ ടാബുകൾ വിദ്യാർത്ഥികൾക്ക് ഏറെ സഹായകമാകും . കുറഞ്ഞ ചിലവിൽ ഇന്റർനെറ്റ് , ലഭ്യമാകാൻ ആയാൽ അത് രക്ഷിതാക്കൾക്കും സഹായകമാകും .പഠന ആവശ്യങ്ങൾക്കായി വീടുകളിൽ സൗജന്യ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാനായാൽ പഠനം സർവത്രികമാകും .
വ്യക്തി ശുചിത്വം , സാമൂഹിക അകലം , മാസ്ക് ധരിക്കൽ , പൊതി ഇടങ്ങളിലെ ശുചിത്വം , അനാവശ്യ യാത്രകൾ ഒഴിവാക്കൽ , സർക്കാർ നിർദേശങ്ങൾ കർശനമായി പാലിക്കൽ തുടങ്ങിയവയിലൂടെ നമുക്ക് കോറോണയെ പ്രതിരോധിക്കാം .
ഒപ്പം , മനുഷ്യന്റെ അമിത ഇടപെടൽ ഇല്ലാതായപ്പോൾ പ്രകൃതിക്കുണ്ടായ നല്ല മാറ്റങ്ങളെയും നാം പഠിക്കേണ്ടിയിരിക്കുന്നു . ചൂഷണങ്ങളിൽ നിന്ന് മുക്തമായി തെളിനീർ അരുവികളായി പ്രകൃതി ഒഴുകുന്നത് നാം അറിയണം . ഇനിയെങ്കിലും പഴയതു പോലെ പ്രകൃതിയെ കടന്നാക്രമിച്ചു ഇല്ലാതാക്കുന്നത് അവസാനിക്കേണ്ടിയിരിക്കുന്നു . ഈ ലോകം നമ്മൾക്കെന്ന പോലെ ഓരോ ഉറുമ്പിനും അവകാശപ്പെട്ടതാണ് .
കേരളം എന്ന കൊച്ചു സംസ്ഥാനം എങ്ങനെ കൊറോണ യെ പ്രതിരോധിക്കുന്നു എന്ന് പറയാതിരിക്കാനാവില്ല . വ്യക്തമായ കാഴ്ചപ്പാടും , ആസൂത്രണവും , ആരോഗ്യ മേഖലയിലെ മികവും , അടിസ്ഥാന സൗകര്യങ്ങളിലെ മികവും , വിദ്യാഭ്യാസവും , കേരളത്തെ Covid പ്രതിരോധത്തിൽ ഒരു പടി മുന്നിൽ എത്തിച്ചിരിക്കുന്നു . പാവപ്പെട്ടവർക്കായുള്ള സഹായ ധനവും , സാമൂഹിക അടുക്കളയും , കൃത്യമായ റേഷൻ സംവിധാനവും , ഒക്കെയായി നമ്മൾ മുന്നേറുന്നു . ഇന്നത്തേക് അകന്നു , നാളെ ഒരുമിച്ച് നമ്മൾ covid 19എന്ന മഹാമാരിയെ അതിജീവിക്കും . നമ്മൾ ഈ പ്രതിസന്ധിയും മറികടക്കും.

അതുൽ കെ എസ്
9 A ജി എച്ഛ് എസ് നെല്ലാറച്ചാൽ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - ലേഖനം