ഗവ. എച്ച് എസ് തോൽപ്പെട്ടി/സ്പോർട്സ് ക്ലബ്ബ്
ആമുഖം
വിദ്യാഭ്യാസത്തിന്റെ അവിഭാജ്യഘടകമാണ് കളികളും കായികപരിശീലനങ്ങളും. കുട്ടികളുടെ മാനസിക ശാരീരികാരോഗ്യത്തിനും ഉല്ലാസത്തിനും ഇവ പ്രയോജനപ്പെടുന്നു. കായികവിനോദം വെറും വിനോദം മാത്രമല്ല കളികളിലൂടെ കുട്ടികൾ നേടുന്നത് സഹകരണവും ഐക്യവും സമത്വവും ഒക്കെയാണ്. പ്രശ്നങ്ങളെ ധീരമായി നേരിടാനും ഉചിതമായ തീരുമാനങ്ങൾ എടുക്കാനും കളികൾ നമ്മെ പ്രാപ്തരാക്കുന്നു. സ്ഥിരമായി വിദ്യാലയത്തിൽ എത്തിച്ചരാൻ മടികാണിക്കുന്ന കുട്ടികളെ, പ്രത്യേകിച്ചും ഗോത്രവിഭാഗം വിദ്യാർത്ഥികളെ സ്ഥിരമായി വിദ്യാലയത്തിലെത്തിക്കുന്നതിന്ന് വിദ്യാലയത്തിലെ കളികളും കായികവിനേദങ്ങളും ഏറെ സഹായിച്ചിട്ടുണ്ട്.
-
-
-
-
യോഗാ പരിശീലനം
-
-
പ്രധാന കളികൾ
ഫുട്ബോൾ,വോളിബോൾ, ഷട്ടിൽ ബാഡ്മിന്റൺ എന്നിവയും നാടൻകളികളും കുട്ടികൾ ഇഷ്ടപ്പെടുന്നു. റിങ്, വള്ളിച്ചാട്ടം തുടങ്ങിയ കളികൾക്കുള്ള സൗകര്യങ്ങളുണ്ട്. ഇതുകൂടാതെ യോഗ പരിശീലനവും സ്ഥിരമായി നൽകാറുണ്ട്. എല്ലാ ദിവസവും ക്ലാസ്സുകൾ ആരംഭിക്കുന്നതിന്നുമുമ്പ് എല്ലാക്ലാസ്സുകളിലും അൽപസമയം യോഗപരിശീലനത്തിന് നീക്കിവെക്കാറുണ്ട്.
സൗകര്യങ്ങൾ
വിദ്യാലയത്തിൽ കളികൾക്ക് മികച്ച പ്രാധാന്യവും സൗകര്യങ്ങളും ലഭ്യമാണ്. വിദ്യാലയത്തിന്റെ മുന്നിലുള്ള ഗ്രൗണ്ടും അതിനോടു ചേർന്നുള്ള വിശാലമായ കളിസ്ഥലവും എല്ലാതരം കളികൾക്കും മൽസരങ്ങൾക്കും അനുയോജ്യമാണ്. ബോളുകൾ, ബാറ്റുകൾ, ഷട്ടിലുകൾ തുടങ്ങിയ കായികഉപകരണങ്ങളും സാമഗ്രികളും വിദ്യാലയത്തിൽ ലഭ്യമാണ്. കായിക പരിശീലനത്തിനു നേതൃത്ത്വം നൽകാൻ പ്രത്യേകം പരിശീലനം നേടിയ രണ്ട് അധ്യാപകരുടെ സേവനം വിദ്യാലയത്തിൽ ലഭ്യമാണ്. ഫിസിക്കൽ എഡ്യുക്കേഷൻ പിരീഡുകളിലും സ്ക്കൂൾ സമയത്തിനു മുന്നിലും പിന്നിലും അധ്യാപകരുടെ നേതൃത്ത്വത്തിൽ പരിശീലനം നൽകിവരുന്നു.
സ്ക്കൂൾ സ്പോർട്സ് ദിനം
എല്ലാ വർഷവും വിദ്യാലയത്തിൽ കായികമേള നടത്തുന്നു. കുട്ടികളെ വിവിധ ഹൗസുകളാക്കിത്തിരിച്ച് വിവിധ കായികഇനങ്ങളിലായി മൽസരങ്ങൾ നടത്താറുണ്ട്. വാശിയോടെയും ആവേശത്തോടെയും എല്ലാ കുട്ടികളും ഇവയിൽ പങ്കെടുക്കാറുണ്ട്.വിജയികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകാറുണ്ട്. കോവിഡ് കാരണം കഴിഞ്ഞരണ്ടുവർഷമായി നടത്താൻ സാധിക്കാത്ത കായികമൽസരങ്ങൾ ചെറിയതോതിൽ പുനരാരംഭിച്ചിട്ടുണ്ട്.
2021-22 വർഷത്തിലെ പ്രധാന പരിപാടികൾ
- ക്ലാസ്സ് തല യോഗാപരിശീലനങ്ങൾ
- പത്താം തരത്തിലെ കുട്ടികൾക്കായി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റുകൾ
- 2022 ഏപ്രിൽ - മെയ് മാസങ്ങളിലായി സംഘടിപ്പിക്കുന്ന വോളിബോൾ മൽസരങ്ങളിൽ ജില്ലയ്ക്കകത്തും പുറത്തുമുള്ള പ്രമുഖരായ കളിക്കാരെ പരിചയപ്പെടാനും അവരുമായി ചേർന്ന് ചില പ്രദർശ്ശനമൽസരങ്ങളിൽ കളിക്കാനും ഉള്ള സൗകര്യം കുട്ടികൾക്ക് ലഭ്യമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.