ഗവ. എച്ച് എസ് തേറ്റമല/അക്ഷരവൃക്ഷം/അച്ഛൻ

Schoolwiki സംരംഭത്തിൽ നിന്ന്
അച്ഛൻ
  ദൂരെ ഏതോ രാജ്യത്ത‍ു ഒര‍ു മാരക രോഗം വന്ന് ക‍ുറെ അധികം ആള‍ുകൾ മരിച്ച‍ുവീഴ‍ുന്ന‍ുണ്ടത്രേ. അങ്ങനെ മറിക്കുന്നവരെ ആര‍ും തിരിഞ്ഞ‍ു പോല‍ും നോക്ക‍ുന്നില്ല. അത്ര പേടിപ്പിക്ക‍ുന്ന മാരക രോഗം.   അമ്മ പറഞ്ഞത‍ു കേട്ട് ഷീജ മോൾ അമ്പരന്ന‍ു.  ഷീജ  മോള‍ുടെ അച്ഛൻ ഗൾഫിലാണ്. അവള‍ും അമ്മയ‍ും മാത്രമാണ് വീട്ടിൽ.
         പിന്നെ അവരെ ഞെട്ടിച്ച‍ു കൊണ്ട് ആ വാർത്ത കേട്ട‍ു. നമ്മ‍ുടെ നാട്ടില‍ും ഗൾഫില‍ും ഒക്കെ പലർക്ക‍ും രോഗം സ്ഥിരീകരിച്ച‍ു. അവള‍ും അമ്മയ‍ും പ്രതിരോധ മാർഗങ്ങളായ ആരോഗ്യ വകുപ്പിന്റെ  എല്ലാ നിർദേശങ്ങള‍ും പാലിച്ച‍ും പ്രാർത്ഥിച്ച‍ും കഴിഞ്ഞ‍ു ക‍ൂടി. അച്ഛൻ വിളിക്ക‍ുമ്പോൾ അവൾ ഓർമിപ്പിച്ച‍ു കൊണ്ടിരുന്ന‍ു.

"അച്ഛാ മാസ്‌ക് ധരിക്കാതെ എങ്ങോട്ട‍ും പോകല്ലേ." പക്ഷേ അച്ഛൻ അത് നിസാരമായി തള്ളിക്കളഞ്ഞ‍ു. കുറച്ച‍ു ദിവസങ്ങൾക്ക‍ു ശേഷം ഇടിത്തീ പോലെ ആ വാർത്ത; അത് ആ വീടിനെ നിശ്ശബ്‍ദമാക്കി. മോൾടെ അച്ഛന് രോഗം ബാധിച്ചിര‍ുന്ന‍ു. അച്ഛൻ അവരെ ഫോണിൽ വിളിച്ച‍് ആശ്വസിപ്പിച്ച‍ു. " എനിക്ക് ക‍ുഴപ്പമൊന്ന‍ും ഇല്ല. നിങ്ങൾ സമാധാനമായിരുന്നോ". പക്ഷേ അച്ഛന്റെ നില ഗ‍ുര‍ുതരമാവ‍ുകകയായിരുന്ന‍ു. അവസാനമായി അച്ഛൻ വിളിച്ച‍ു . വളരെ ക്ഷീണിതനായിരുന്ന അദ്ദേഹം പറഞ്ഞ‍ു. "മരണം ഒന്നേ പറയ‍ൂ. വര‍ൂ പോകാം" . അപ്പോൾ പോകേണ്ടി വര‍ും തീർച്ച. പിന്നെ ഒര‍ു വിഷമത്തോടെയ‍ുള്ള ചിരി. അപ്പോഴേക്ക‍ും എല്ലാം അവസാനിച്ചിര‍ുന്ന‍ു.അമ്മയ‍ും മോള‍ും തനിച്ചായി. അവർക്ക് താങ്ങായ‍ും തണലായ‍ും നാട്ട‍ുകാർ ക‍ൂടെ നിന്നെങ്കില‍ും,,,?

           അച്ഛന് പകരമാവ‍ുമോ?
മുഹമ്മദ് റബീഹ് പി പി
VII B ഗവ. എച്ച് എസ് തേറ്റമല
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ