കേരളത്തിൽ വയനാട് ജില്ലയുടെ തെക്കുകിഴക്കേ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് സുൽത്താൻ ബത്തേരി. ജില്ലയിലെ പ്രമുഖ വ്യാപാര കേന്ദ്രമായ ഇവിടം തമിഴ്നാട്, കർണാടക, കേരളം എന്നീ മൂന്ന് സംസ്ഥാനങ്ങളുടെ സംഗമ കേന്ദ്രമാണ്. കേരളത്തിലെ ആദിവാസികളിൽ ഭൂരിഭാഗവും എന്ന് താമസിക്കുന്നത് സുൽത്താൻ ബത്തേരി ഉൾപ്പെട്ട വയനാട്  ജില്ലയിലാണ്. പണിയ , കാട്ടുനായ്ക്ക,കുറുമ, ഊരാളി എന്നീ വിഭാഗം ആദിവാസികളാണ് ഇവിടെ ഉള്ളത്. ശുചിത്യത്തിൽ കേരളത്തിനകത്തും പുറത്തും പ്രശസ്തമാണ് സുൽത്താൻബത്തേരി  നഗരസഭ.

ചെതലയം

                                               പ്രകൃതി രമണീയമായ ചെതലയം പ്രദേശത്തെ ഏക പൊതുവിദ്യാലയമായ ചേനാട് ഹൈസ്കൂൾ സ്ഥാപിതമായിട്ട് അറുപതാണ്ടുകൾ പിന്നിട്ടിരിക്കുന്നു.ബത്തേരി മുനിസിപ്പാലിറ്റിയുടെ 1,2,3 ഡിവിഷനുകളിയാലായി 22 ഉന്നതിലകളിലെ ഗോത്ര വിഭാഗം കുട്ടികൾ ചേനാട് സ്കൂളിൽ പഠനം നടത്തിവരുന്നു ഒപ്പം മറ്റു വിദ്യർത്ഥികളും ഉണ്ട്.