2023-24 അധ്യയന വർഷം വരെ

സ്റ്റാർ പ്രോജക്ട്

സ്കൂളിൻെറ തനത് പ്രവർത്തനമാണ് സ്റ്റാർ പദ്ധതി.ഓരോ മാസവ‍ും കുട്ടികളുടെ അക്കാദമിക നിലവാരം, അച്ചടക്കം,പങ്കാളിത്വം,ഹാജർ,തുടങ്ങിയ കാര്യങ്ങളിലെ മികവുകൾ വിലയിരുത്തി എൿസ്‍ലെൻറ്, ഗുഡ്, സ്റ്റാർ എന്നീ സ്റ്റാറ‍ുകൾ അണിയിച്ച‍ു അനുമേദിക്ക‍ുന്നു.കുട്ടികൾക്ക് അർഹമായ അംഗീകാരവും ആദരവും നൽകി പ്രോത്സാഹിപ്പിക്കുക. വിദ്യാലയം സ്റ്റ‍ുഡെൻറ്സ് ഫ്രെണ്ട്‍ലി ആക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.സ്കൂൾ ഹെ‍ഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് സാറിൻെറ ഈ ആശയം 2022-23, 2023-24, 2024-25 വർഷങ്ങളിലായി നന്നായി നടക്കുന്നു.

സബ്‍ജക്ട് ക്ലിനിക്ക്, അക്ഷരചെപ്പ്, പൊലിമ

പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് ആവശ്യമായ കെെത്താങ്ങ് നൽകി ഉയർത്തികൊണ്ട് വരിക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ തനത് പ്രവർത്തനങ്ങൾ ആരംഭിച്ചത്.

സബ്‍ജക്ട് ക്ലിനിക്ക് എന്ന പ്രോഗ്രാം ജില്ലയിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെടുന്ന പരിപാടിയാക്കാൻ നമ്മുക്ക് കഴിഞ്ഞു.ഹെെസ്കൂൾ വിഭാഗത്തിൽ ഓരോ വിഷയത്തിലും പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്കായി പ്രത്യേക പിരിശീലനം നൽകുന്നു.പ്രെെമറി വിഭാഗത്തിൽ അക്ഷരചെപ്പ് എന്ന പരിപാടിയും, ലോവർ പ്രെെമറിയിൽ പൊലിമ എന്ന പരിപാടിയും ഇതേ ഉദ്ദേശ്യത്തോടെ നടപ്പിലാക്കുന്നു. അധിക സമയം ഉപയോഗപ്പെടുത്തിയാണ് ഈ പ്രവർത്തനങ്ങളെല്ലാം സംഘടിപ്പിച്ചത്.

പിറന്നാളിനൊരു പൂച്ചട്ടി

വിദ്യാലയത്തിൻെറ സൗന്ദര്യവത്ക്കരണത്തിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം ഉണ്ടാക്കുക, വിദ്യാലയം ഒരു ഹരിത ഉദ്യയനമാക്കുക എന്ന ഉദ്ദേശ്യത്തോടെ നടപ്പിലാക്കിയ പദ്ധതിയാണിത് . കുട്ടികളും അധ്യാപകരും അവരുടെ പിറന്നാൾ ദിനത്തിൽ സ്കൂളിലേക്കായി ഒരു പൂച്ചട്ടി സമ്മാനിക്കുന്നു. ഇത്തരത്തിൽ ധാരാളം പൂച്ചട്ടികൾ സ്കൂളിൽ ലഭിച്ചിട്ടുണ്ട്.സ്കൂൾ ഹെ‍ഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് സാറിൻെറ ഈ ആശയം 2023-24, 2024-25 വർഷങ്ങളിലായി വളരെ മികച്ച രീതിയിൽ നടക്കുന്നു.

കെെത്താങ്ങ്

പാഠപുസ്തകങ്ങളിൽ നിന്നുള്ള അറിവുകൾ സ്വായത്തമാക്കുന്ന ജ്ഞാനകേന്ദ്രങ്ങൾ മാത്രമല്ല വിദ്യാലയങ്ങൾ. വ്യക്തിയുടെ സാമൂഹിക ഉത്തരവാദിത്തങ്ങൾ പാകപ്പെടുത്തേണ്ട ഇടങ്ങൾ കൂടിയാണ്.ഈ ഉദ്ദേശ്യത്തോടെ നടപ്പിലാക്കിയ 'കെെത്താങ്ങ്' പദ്ധതി ഏറെ പ്രശംസക്കർഹമായി. ഇതിൻെറ ഭാഗമായി അശരണരായ രോഗികൾക്കായി അവശ്യ വസ്തുക്കൾ ഉൾപ്പെടുത്തി ഭക്ഷ്യധാന്യ കിറ്റുകൾ, സാമ്പത്തിക സാഹായം എന്നിവ ഒരുക്കി പെെൻ & പാലിയേറ്റീവ് പ്രവർത്തകരെ ഏൽപ്പിക്കുകയും ചെയ്തിട്ടുണ്ട്.കൂടാതെ സാമ്പത്തികമായി പിന്നാക്കം നിൽകുന്ന കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് പഠനോപകരങ്ങൾ സംഘടിപ്പിച്ച് നൽകാനും കഴിഞ്ഞിട്ടുണ്ട്.

2024-25 അധ്യയന വർഷം

സ്റ്റാർ പ്രോജക്ട്

 
സ്റ്റാർ ഗ്ര‍ൂപ്പംഗങ്ങൾ _ജൂലെെ_2024

സ്കൂളിൻെറ പ്രധാന തനത് പ്രവർത്തനമായ സ്റ്റാർ പദ്ധതി 2024-25 വർഷവും തുടരുന്നു.ഇതിൻെറ ഭാഗമായി ജൂലെെ മാസത്തെ സ്റ്റാർ ഗ്ര‍ൂപ്പംഗങ്ങളെ എൿസ്‍ലെൻറ്, ഗുഡ്,സ്റ്റാർ എന്നീ സ്റ്റാറ‍ുകൾ അണിയിച്ച‍ു അനുമേദിച്ച‍ു.ആഗസ്റ്റ് 7 ന് ചേർന്ന ചടങ്ങ് ഹെ‍ഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ അക്കാദമിക മികവിനാണ് പ‍ുരസ്‍കാരം നൽകുന്നത്.


പിറന്നാളിനൊരു പൂച്ചട്ടി

 
പിറന്നാളിനൊരു പൂച്ചട്ടി

സ്കൂളിൻെറ മറ്റൊരു പ്രധാന തനത് പ്രവർത്തനമായ പിറന്നാളിനൊരു പൂച്ചട്ടി എൻെറ വിദ്യാലയത്തിന് 2024-25 വർഷവും തുടരുന്നു.

പിറന്നാൾദിനത്തിൽ കുട്ടികൾ പൂച്ചെട്ടികൾ സ്‍കൂളിന് സമ്മാനിക്കുന്നു. സൗന്ദര്യവത്ക്കരണ യജ്ഞത്തിൽ പങ്കാളികളാകുന്നു.