പ്രതിരോധം

 ലോകത്ത് നീ "മഹാമാരി"യായി
 പലരും നിനക്കിന്നടിമയായി
ജാതി മതങ്ങളും സമ്പന്ന വർഗ്ഗവും
 "ദൈവങ്ങൾ പോലും പകച്ചു പോയി! "
സംഹാര താണ്ഡവമാടി നീ
കേരള കരയിലും എത്തിയല്ലേ ?
 "പ്രതിരോധമാണിന്നൊരേക മാർഗ്ഗം "
മഹാമാരി തടയുവാനുള്ള മാർഗ്ഗം.
സമ്പർക്ക - മാചാര, ആഘോഷമൊക്കെയും
നിന്നെ തുരത്താനായ് മാറ്റി വയ്ക്കും.
 വൃത്തിയായ് - കരുതലായ് നിന്നെ തുരത്തിടും
കേരള നാടതെന്നോർത്തു കൊള്ളൂ ;
 "രോഗ പ്രതിരോധ മാർഗ്ഗങ്ങൾ " ഞങ്ങൾ തൻ
കൂടെപിറപ്പാണെന്നോർത്തു കൊള്ളൂ ;
മാറ്റി വച്ചീടേണം നമ്മൾ തൻ ശീലങ്ങൾ,
മഹാമാരിയിൽ നിന്നും മുക്തി നേടാൻ.
"ആലിംഗനങ്ങളും, ഹസ്തദാനങ്ങളും
വേണ്ടാ നമുക്കിനി അൽപ്പ നാളിൽ "
 വേണ്ടാതെയുള്ളൊരീ ചുറ്റികറങ്ങലും;
 "ആഢംഭരങ്ങളും, ആഘോഷവേളയും "
വേണ്ടാ നമുക്കീ മഹാമാരി നാളിൽ
വൃത്തിയോടൊന്നുമീ വീട്ടിലിരുന്നിടാം
 നല്ല പ്രഭാതത്തിൻ കാഴ്ച്ച കാണാൻ !
ഊണുമുറക്കവുമില്ലാതെ -കാവലായ്
ദുരന്ത മുഖങ്ങളിൽ പതറാതെ നമ്മൾക്കു -
 "സാന്ത്വനമേകുവതെത്ര പേരാ !
നന്ദിയോടെന്നും സ്മരിക്കുന്നു നമ്മളാ-
പുഞ്ചിരിച്ചീടുന്ന മുഖങ്ങളെല്ലാം .
സ്വന്തവും ബന്ധവും നോക്കാതെ കാക്കുന്ന ,
അവരാണു നമ്മുടെ "ദൈവമെന്നോതുവാൻ "
ഇനിയുമെന്തിനു വൈകീടേണമീ നാം!
പ്രതിരോധ മാർഗ്ഗത്തിൽ അവരോടു ചേർന്നു നാം ,
 മഹാമാരി തടയുവാൻ ഒത്തുചേരാം.

 
ശിവന്യ കെ എസ്
5 A ജി എച്ച് എസ് കുറുമ്പാല
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത