ഗവ. എച്ച് എസ് കുഞ്ഞോം/ബാലശാസ്ത്ര കോൺഗ്രസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ശാസ്ത്ര ഗവേഷണ പഠനത്തിൽ കുഞ്ഞോം GHSS ന് ഇരട്ട വിജയം

ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ മിന്നുന്ന ഇരട്ട വിജയം നേടി കുഞ്ഞോം GHSS  സംസ്ഥാന തലത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു.  കഴിഞ്ഞ ദിവസം ഓൺലൈനായി നടന്ന ജില്ലാമത്സരത്തിലാണ് കുഞ്ഞോം ഹയർ സെക്കണ്ടറി സ്കൂളിലെ ഷിഫ ഫാത്തിമ, അബിന എന്നീ വിദ്യാർത്ഥിനികൾ ജൂനിയർ വിഭാഗത്തിലും അൽഫിദ, അഭിരാം എന്നീ ഒമ്പതാം ക്ലാസ്സുകാർ സീനിയർ വിഭാഗത്തിലും വിജയം വരിച്ചത്. സ്കൂളിലെ ശാസ്ത്രാധ്യാപകരായ  പി ഹസീസ്, ലീന ജനാർദ്ധനൻ, ജസ്ന ഇ.കെ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികൾ ശാസ്ത്ര ഗവേഷണം നടത്തിയത്.

പ്രാദേശിക വാഹന വർക്ക് ഷോപ്പുകൾ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിൽ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകളാണ് അഭിരാം അൽഫിദ എന്നിവർ നടത്തിയത്. റോടരികിലും പൊതു സ്ഥലത്തും വെച്ച്  വാഹനങ്ങളുടെ അറ്റക്കുറ്റപ്പണികൾ നടത്തുമ്പോൾ വാഹന ഭാഗങ്ങളിലും, മറ്റും അടങ്ങിയ അതി മാരകമായ രാസവസ്തുക്കൾ നമ്മുടെമണ്ണിനെയും കുടി വെള്ളത്തെയും മലിനമാക്കുകയാണ്. തൊണ്ടർനാട് പഞ്ചായത്ത് കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിൽ പ്രദേശിക,വാഹന വർക്ക് ഷോപ്പുകൾ നിയമപ്രകാരമുള്ള സുരക്ഷാ മലിനീകരണ നിയന്ത്രണ മാർഗ്ഗങ്ങൾ സ്വീകരിച്ചിട്ടില്ല എന്നും കണ്ടെത്തിയിട്ടുണ്ട്.

അതീവ പരിസ്ഥിതി ലോല ജൈവവൈവിധ്യ മേഖലയായ പശ്ചിമഘട്ടമലനിരയിൽപ്പെട്ട വയനാടിൻറെ ജൈവ സമ്പത്തിനും പരിസ്ഥിതിക്കും വൻ ആഘാതം ഉണ്ടാകാനിടയുണ്ടെന്ന കൊച്ചു ശാസ്ത്രജ്ഞരുടെ കണ്ടെത്തലിനാണ് അംഗീകാരം ലഭിച്ചത്.

വയനാട്ടിലെ പരമ്പരാഗത കർഷകരുടെ ഇടയിൽ പ്രചാരത്തിലുണ്ടായിരുന്ന കീട നിയന്ത്രണ മാർഗ്ഗത്തിൽ നിന്നുള്ള അറിവ് ഉപയോഗപ്പെടുത്തി ശാസ്ത്രീയമായി ജൈവ കീടനാശിനി വികസിപ്പിച്ചതിനാണ് ജൂനിയർ വിഭാഗത്തിൽ ഷിഫ ഫാത്തിമ, അബിന ബെന്നി എന്നിവർ തെരെഞ്ഞെടുക്കപ്പെട്ടത്. പരമ്പരാഗത അറിവുകളുടെ ശാസ്ത്രീയത പരിശോധിക്കുകയും, ആധുനിക കാലത്തിന് ഇണങ്ങും വിധം വികസിപ്പിച്ച്  പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ ഗവേഷണ പഠനത്തിൻറെ ലക്ഷ്യം.

മുതിർന്ന കർഷകരിൽ നിന്നം  നാട്ടറിവുൾ  ശേഖരിക്കുകയും, ഉദ്ദ്യോഗസ്ഥ പ്രമുഖരുമായും,  ശാസ്ത്രജ്ഞരുമായും, പരിസ്ഥിതി പ്രവർത്തകരമായും ആശയ വിനിമയം നടത്തിയതിന് ശേഷം ആവശ്യമായ ലബോറട്ടറി പരിശോധനകളും നിരവധി  പരീക്ഷണങ്ങളും നടത്തിയാണ് കുഞ്ഞോം ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികൾ ശാസ്ത്ര ഗവേഷണ പഠനം പൂർത്തിയാക്കിയത്.

കഴിഞ്ഞ വർഷം സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി ദേശീയ തലത്തിലേക്ക് തെരെഞ്ഞെക്കപ്പെട്ടത് പൊലെയുള്ള വിജയം ആവർത്തിക്കാനായി സംസ്ഥാന മത്സരത്തിനുള്ള ഒരുക്കത്തിലാണ്  കുഞ്ഞോം ഹയർ സെക്കണ്ടറി സ്കൂളിലെ ഈ ലിറ്റിൽ സയൻറിസ്റ്റുമാർ.

ഗവേഷണ പഠനത്തിലൂടെ നേടിയ ഈ അറിവുകൾ പൊതു ജന നന്മക്കായി ഉപയോഗപ്പെടുത്തണമെന്നാണ് ഈ ഗവേഷക സംഘം ഉദ്ദേശിക്കുന്നത്. അതിന് വേണ്ടി ഈ പഠന ഫലങ്ങൾ  പ്രാദേശിക സർക്കാരുമായും ഗവേഷണ സ്താപനങ്ങളുമായും പങ്ക് വെക്കുകയും കർമ്മ പരിപാടികൾ നടപ്പിലാക്കാനുമുള്ള ശ്രമം വരും നാളുകളിലുണ്ടാകും.