ഗവ. എച്ച് എസ് കുഞ്ഞോം/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്‌കൂൾ ഐ ടി  ക്ലബ്

വിവര സാങ്കേതിക വിദ്യയിൽ കുട്ടികൾക്കുള്ള അഭിരുചിയും താൽപര്യവും പ്രയോജനപ്പെടുത്തി ഫലപ്രദമായ ഇടപെടലുകൾ നടത്തുന്ന കൂട്ടായ്മയാണ് കുഞ്ഞോം സ്കൂളിലെ ഐ ടി ക്ലബ്ബ്.ഹൈടെക് വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഊർജ്ജസ്വലമാക്കി കൊണ്ട് ഐ ടി മേഖലയിലെ നവീനമായ ആശയങ്ങൾ ഏകോപിപ്പിച്ച്‌ കുട്ടികളുടെ മുന്നറിവുകൾ വിജ്ഞാനസമ്പത്താക്കി മാറ്റാൻ ഐ ടി ക്ലബ്ബ് പ്രത്യേകമായി ശ്രദ്ധിക്കുന്നുണ്ട്. സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് കുട്ടികളെയും രക്ഷിതാക്കളെയും ബോധവന്മാരാക്കാനും, ഐ ടി അധിഷ്ടിതമായ സമൂഹികപ്രവർത്തനങ്ങളിൽ പങ്കാളികളാവാനും ഐ ടി കൂട്ടായ്മക്ക് കഴിയുന്നുണ്ട്