ലോക്ഡൗൺ എന്ന നാലക്ഷരം
ജീവിത വ്യത്യാസമുണ്ടാക്കി
പണക്കാരനും പാമരനും ഒന്നായി
ഉദയം മുതൽ അസ്തമയം വരെ
ഉരുകി ഉരുകി കഴിയുന്ന മനുഷ്യൻ
ജോലികളില്ല, തിരക്കുകളില്ല
വാട്സ്ആപ്പും ഫെയ്സ്‍ബുക്കും മാത്രം
കണ്ണുകൾ വരണ്ടു നിലച്ചു
അമ്പലമില്ല, പള്ളികളില്ല
ആരധനാലയങ്ങളില്ല, ഒന്നുമേയില്ല
ലോക്ഡൗണിനൊരു പ്രതിവിധി
ജാഗ്രതയും പ്രാർത്ഥനയും മാത്രം