ഗവ. എച്ച് എസ് ഓടപ്പളളം/സൗകര്യങ്ങൾ/കൂടുതൽ അറിയാം
അഞ്ച് ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന സർക്കാർ സ്കൂളാണ് ഗവ. എച്ച് എസ് ഓടപ്പളളം. കോൺക്രീറ്റും ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞതും ഉൾപ്പെടെ കെട്ടിടങ്ങളാണ് ഗവ. എച്ച് എസ് ഓടപ്പളളത്തുള്ളത്. 6 കെട്ടിടങ്ങളിലായി 18 ക്ലാസ്‍മുറികളും സ്റ്റാഫ് റൂം, ലൈബ്രറി, ഓഫീസ്, കമ്പ്യൂട്ടർ ലാബ് എന്നിവയും പ്രവർത്തിക്കുന്നു. കൂടാതെ സയൻസ് ലാബ്, അന്താരാഷ്ട്ര നിലവാരമുള്ള ഇംഗ്ലീഷ് ലാബ് എന്നിവയും ഉണ്ട്. വിശാലമായ കളി സ്ഥലവും അടുക്കളയുമുണ്ട്. സ്കൂളിന് സ്വന്തമായി ഒരു ബസ്സുമുണ്ട്. കുട്ടികളെ സംരംഭകരാക്കാൻ ആരംഭിച്ച സ്കൂൾ മാർക്കറ്റിനും സ്വന്തമായി ഇടമുണ്ട്.