ഗവ. എച്ച് എസ് ഓടപ്പളളം/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൗട്ട്&ഗൈഡ്സ് യൂണിറ്റ്

സ്കൗട്ട് യൂണിറ്റ് ഇൻവെസ്റ്റിച്ചർ സെറിമണി

കുട്ടികളുടെ മാനസികവും ശാരീരികവും ഭൗതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ് 'ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ്'. 2021-22 അധ്യയന വർഷം നമ്മുടെ സ്കൂളിലും സ്കൗട്ട് ആന്റ് ഗൈഡ്സ് യൂണിറ്റ് ആരംഭിച്ചു. യു. പി വിഭാഗം അധ്യാപകരായ ശ്രീ. ജിതിൻജിത്ത് പി. എ (സ്കൗട്ട്) , ശ്രീമതി. ഷിജിന എം. പി (ഗൈഡ്സ്) എന്നീ അധ്യാപകർക്കാണ് ചുമതല. ഇവർക്കു പുറമെ ഹൈസ്‍കൂൾ അധ്യാപിക ശ്രീമതി. റീജ പി. എ കൂടി ബിഗിനേർസ്, ബേസിക് കോഴ്സുകൾ  പൂർത്തീകരിച്ചിട്ടുണ്ട്.

ഫസ്റ്റ് എയ്ഡ് പരിശീലനം

പ്രഥമ ശുശ്രൂഷ പരിശീലനം

സ്കൗട്ട് വിദ്യാർത്ഥികൾക്കായി ഫസ്റ്റ് എയ്ഡ് പരിശീലനം നൽകി. ബയോളജി അധ്യാപിക ഇന്ദു, ആർ ക്ലാസ് നയിച്ചു. അടിയന്തിര സാഹചര്യങ്ങളിലും അപകടങ്ങളിലും പെട്ടവർക്ക് നൽകേണ്ട പ്രഥമ ശുശ്രൂഷകളെക്കുറിച്ച് വിശദീകരിച്ചു.


ബുൾബുൾ യൂണിറ്റ്

സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിന്റെ എൽ. പി വിഭാഗം പെൺകുട്ടികൾക്കുള്ള വിങ്ങ് ആണ് ബുൾബുൾ.

പെൺകുട്ടികളെ കരുത്തുള്ളവരും പ്രതികരണശേഷിയുള്ളവരും ദയ സ്നേഹം സഹകരണം തുടങ്ങിയ മൂല്യങ്ങൾ ഉള്ളവരുമായി വളർത്തുന്ന ജാതി മത രാഷ്ട്രീയേതര സംഘടനയാണിത്. 12 കുട്ടികളെ ഉൾപ്പെടുത്തി നമ്മുടെ വിദ്യാലയത്തിൽ ആരംഭിച്ച യൂണിറ്റ് ഹസീന ടീച്ചർ ആണ് ഏറ്റെടുത്തിട്ടുള്ളത്. കുട്ടികൾക്ക് പരിശീലനം നൽകുന്നതിനായി അധ്യാപകർക്കുള്ള ബിഗിനേർസ്, ബേസിക് കോഴ്സുകൾ  ടീച്ചർ പൂർത്തീകരിച്ചിട്ടുണ്ട്.