ഗവ. എച്ച് എസ് ഓടപ്പളളം/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. നമ്മുടെ സ്കൂളിലും വിദ്യാരംഗം കലാസാഹിത്യവേദി സജീവമായി പ്രവർത്തിക്കുന്നു.

2021-22 അധ്യയന വർഷത്തെ ഭാരവാഹികൾ

കുമാരി നസീബ പി.എം (കൺവീന‍ർ)

അഭിനവ് സുരേഷ് (ജോയിന്റ് കൺവീനർ)

ശ്രീമതി. പുഷ്പ എം. എ (കോർഡിനേറ്റർ)

വായനാ വാരാഘോഷം

കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പി. എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനാ ദിനമായി ആചരിച്ചു വരികയാണല്ലോ. മുൻ വർഷങ്ങളിലെപ്പോലെ ഈ വർഷവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നമ്മുടെ വിദ്യാലയത്തിലും ജൂൺ 19 - 25 വരെ  വായനാ വാരാഘോഷം വിവിധ പരിപാടികളോടു കൂടി സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരൻ ഡോ. എം. എൻ. കാരശ്ശേരി ജൂൺ 19 ന് ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു.

വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം

വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണത്തിൽ നിന്ന്

ഈ വർഷത്തെ ബഷീർ അനുസ്മരണം 2021 ജൂലൈ 5 ന് ഓൺലൈനായി നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി. കമലം . കെ ഉദ്ഘാടനം നിർവഹിച്ചു. പ്രശസ്ത കഥാകൃത്ത് ശ്രീ. ഒ. കെ ജോണി മുഖ്യാതിഥിയായിരുന്നു. ബഷീർ കൃതികളെ ആസ്പദമാക്കിയുള്ള കഥ പറയൽ, സംഭാഷണം, ക്വിസ്, അഭിനയം, കാരിക്കേച്ചർ രചന, പുസ്തകാസ്വാദനം തുടങ്ങീയവ ഇതിന്റെ ഭാഗമായി നടന്നു.

സ്കൂൾതല ശില്പശാല

വിദ്യാരംഗം സ്കൂൾതല ശില്പശാല 2021 സെപ്തംബർ 9 ന് ഓൺലൈനായി നടന്നു. സുൽത്താൻ ബത്തേരി എ. ഇ. ഒ. ശ്രീമതി റോസ് മേരി ഉദ്ഘാടനം നിർവഹിച്ചു. മഴവിൽ മനോരമ സൂപ്പർ 4 സീസൺ 2 ഫെയിം കുമാരി. അനുശ്രീ അനിൽകുമാർ മുഖ്യാതിഥിയായിരുന്നു. അഭിനയം, നാടൻ പാട്ട്, കവിതാലാപനം, കഥാരചന, ചിത്രരചന തുടങ്ങിയ ഇനങ്ങളിൽ മത്സരം നടന്നു. ശ്രീബാല (1 ബി), നിയ എലൈസ് (5ബി), ആദിദേവ് പി എസ് (7 ബി),അഞ്ജന തങ്കപ്പൻ, (8 എ), ജിസ്‍ന ദേവസ്യ (8 എ) എന്നിവരെ ഉപജില്ലാതല ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു. ബത്തേരി ഉപജില്ലാ ശില്പശാലയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 3 പേർ ജില്ലാതല ശില്പശാലയിലേക്ക് യോഗ്യത നേടി.

ജില്ലാതല ശില്പശാലയിലേക്ക് യോഗ്യത നേടിയവർ.
ക്രമ

നമ്പർ

കുട്ടിയുടെ പേര് ക്ലാസ് ഇനം
1 ശ്രീബാല 1 ബി ചിത്രരചന
2 നിയ എലൈസ് 5 ബി കവിതാലാപനം
3 ജിസ്‍ന ദേവസ്യ 8 എ അഭിനയം
വയലാർ അനുസ്മരണത്തിന്റെ പോസ്റ്റർ

വയലാർ അനുസ്മരണം

തൂലിക പടവാളാക്കിയ അനശ്വരകവിയും നിത്യഹരിത ഗാനങ്ങളുടെ രചയിതാവുമായിരുന്ന വയലാർ രാമവർമ്മയുടെ ചരമദിനം ഒക്ടോബർ 27, നമ്മുടെ വിദ്യാലയത്തിൽ എല്ലാ വർഷവും വിവിധ പരിപാടികളോടെ അനുസ്മരിക്കുന്നു. 2021 ഒക്ടോബർ 26 ന് കുട്ടികളെയും രക്ഷിതാക്കളെയും ഉൾപ്പെടുത്തി ഓൺലൈനായി "വയലാർ സ്മൃതി" നടത്തി. ഗായകനും സംഗീത സംവിധായകനുമായ ശ്രീ അരവിന്ദരാജ വയലാർ ഗാനങ്ങൾ ആലപിച്ചു കൊണ്ട്  അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. പുഷ്പ ടീച്ചർ വയലാർ അനുസ്മരണം നടത്തി. വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും വയലാർ കവിതകളും ഗാനങ്ങളും ആലപിച്ചു. വയലാർ എന്ന രചയിതാവിനെ കൂടുതൽ പഠിക്കുവാനും മനസ്സിലാക്കുവാനും ഇതിലൂടെ കഴിഞ്ഞു

പുസ്തകാസ്വാദന സദസ്സ് - രാച്ചിയമ്മ

അധ്യാപകരുടെ പുസ്തക ചർച്ചയിൽ നിന്ന്

വിദ്യാഭ്യാസം ഓൺലൈനായി മാറിയപ്പോൾ തങ്ങൾക്ക് വീണു കിട്ടിയ സമയത്തെ പുസ്തകങ്ങളോടൊപ്പം ചെലവഴിക്കാൻ തീരുമാനിച്ചു ഓടപ്പള്ളം ഗവൺമെന്റ് ഹൈസ്കൂളിലെ അധ്യാപകർ. ഇതിന്റെ തുടക്കമെന്ന നിലയിൽ "ഉറൂബിന്റെ - രാച്ചിയമ്മ" എന്ന ചെറുകഥ ചർച്ച ചെയ്തു. പുഷ്പ ടീച്ചർ പുസ്തകാവതരണം നടത്തി . പരുക്കനായ പുറന്തോടിനുള്ളിൽ ആർദ്രമായ ഹൃദയം ഒളിപ്പിച്ചു വച്ച രാച്ചിയമ്മ മലയാള ചെറുകഥാസാഹിത്യത്തിലെ നിത്യ വിസ്മയമായി നിലകൊള്ളുന്ന കൃതിയും കഥാപാത്രവുമാണെന്നും സ്ത്രീയുടെ സാമൂഹിക ജീവിതം കൂടുതൽ ദുഷ്കരമാകുന്ന വർത്തമാനകാലത്ത് രാച്ചിയമ്മ എന്ന കഥാപാത്രത്തിന്റെ പ്രസക്തി ഏറി വരുന്നുവെന്നും ടീച്ചർ അഭിപ്രായപ്പെട്ടു. വ്യക്തിഗതമായ വായനയ്ക്കു ശേഷം നടന്ന ചർച്ചയിൽ എല്ലാ അധ്യാപകരും സജീവമായി പങ്കെടുത്തു.വീണ്ടും വീണ്ടും വായിക്കപ്പെടേണ്ട ഒരു കൃതിയാണ് "രാച്ചിയമ്മ " എന്നും അധ്യാപകർ ഒന്നടങ്കം അഭിപ്രായപ്പെട്ടു.