2025-28 അധ്യയനവർഷത്തെ ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷയുടെ നടപടിക്രമങ്ങളുടെ ആദ്യപടിയായി മുൻവർഷങ്ങളിലെ ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയുടെ മാതൃകാ ചോദ്യപേപ്പറുകൾ പരിചയപ്പെടുത്തി . ലിറ്റിൽ കൈറ്റ്സിൽ ചേരുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ, പ്രധാന കടമകൾ, പ്ലസ് വൺ അഡ്മിഷൻ ഉള്ള ബോണസ് പോയിൻറ്, പത്താം ക്ലാസിലെ പബ്ലിക് എക്സാമിന് ശേഷം ലഭിക്കുന്ന ഗ്രേസ് മാർക്ക്, എന്നീ വിവരങ്ങൾ ക്ലാസുകളിൽ ബോധവൽക്കരണം നടത്തി. സീനിയർ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഇതിന് നേതൃത്വം നൽകി. 2025- 28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 25/6/2025ൽ സ്കൂൾ ഐടി ലാബിൽ നടന്നു. 72 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. 72 കുട്ടികൾ പരീക്ഷ അറ്റൻഡ് ചെയ്തു. കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വെയറിലാണ് പരീക്ഷ നടത്തിയത്. 30 മിനിറ്റ് ദൈർഘ്യമുള്ള 20 ചോദ്യങ്ങൾ ആയിരുന്നു പരീക്ഷയിൽ ഉണ്ടായിരുന്നത്. ഇതിൽ 66 കുട്ടികൾ അർഹത നേടി. മറ്റ് ക്ളബുകളിലെ പ്രവേശനത്തിനു ശേഷം 32 കുട്ടികൾ ഈ ബാച്ചില് അംഗങ്ങളായി.
2025-28 ബാച്ചിലെ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് ആലപ്പുഴ ജില്ലാ കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീമതി. ആശ നായർ എസിന്റെ നേതൃത്വത്തിൽ 10/09/2025 ബുധനാഴ്‌ച നടന്നു. 30 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ഓപ്പൺ ടൂൺസിലും റോബോട്ടിക്‌സിലും നടന്ന പ്രവർത്തനങ്ങൾ കട്ടികൾക്ക് വളരെയധികം ഇഷ്‌ടപ്പെട്ടു. കൈറ്റ് മെന്‌റർമാരായ നിശ എൻ, ദിവ്യ എസ് ഉണ്ണിത്താൻ എന്നിവർ ക്ളാസ് നയിച്ചു. ഗ്രൂപ്പുകളായി തിരിച്ച് കട്ടികൾക്ക് പ്രവർത്തനങ്ങൾ നൽകി. മികച്ച പ്രവർത്തനങ്ങൾ ചെയ്‌ത ഗ്രൂപ്പുകളെ അഭിനന്ദിച്ചു. ഈ ബാച്ചിൽ നിന്നും ജോയൽ റെനിയെ ലീഡറായും അനന്യ എസിനെ ഡെപ്യൂട്ടി ലീഡറായും തിരഞ്ഞെടുത്തു.