ഗവ. എച്ച് എസ് എസ് മീനങ്ങാടി/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്


മീനങ്ങാടി ഗവ.ഹയർസെക്കണ്ടറി സ്കൂളിന് പൊൻതിലകമായി 2017-18 അധ്യയന വർഷത്തിൽ വിദ്യാലയത്തിൻറെ ഹയർ സെക്കണ്ടറി വിഭാഗത്തിൽ സ്കൗട്ട് യൂണിറ്റ് പ്രവർത്തനം ആരംഭിക്കുകയുണ്ടായി. 2017 ഒക്ടോബർ 31 ന് വിദ്യാലയത്തിൽ വച്ച് നടന്ന ചടങ്ങിൽ മീന ങ്ങാടി സർക്കിൾ ഇൻസ്പെക്ടർ ശ്രീ. എം.വി. പളനി ഉദ്ഘാടനം നിർ വ്വഹിച്ചു. ജില്ലാ സ്കൗട്ട്സ് അസോസിയേഷൻ പ്രസിഡൻറ് ശ്രീ.ജോസ് പുന്നക്കുഴി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഭാരത് സ്കൗട്ട് ആൻറ് ഗൈഡ്സിൻറെ 14-മത് ഹയർസെക്കണ്ടറി യൂണിറ്റാണ് വിദ്യാലയത്തിൽ പ്രവർത്തനം ആരംഭിച്ചത്.

സ്കൂൾ പി.ടി.എ കമ്മിറ്റിയുടെ സജീവ സഹകരണത്തോടെ സംസ്ഥാ നത്തിനാകെ മാതൃകയാകുന്ന വിധത്തിൽ, ഭാരത് സ്കൗട്ട്സ് ആൻറ് ഗൈഡ്സിൻറെ മുദ്രാവാക്യം ഉയർത്തിപിടിച്ചുകൊണ്ട് നിരവധിയായ പ്രവർത്തനങ്ങൾ യൂണിറ്റ് ഇതിനകം ഏറ്റെടുക്കുകയുണ്ടായി. ഹയർ സെക്കണ്ടറി വിഭാഗം ഇംഗ്ലീഷ് അധ്യാപകനായ ശ്രീ.പി.ടി ജോസ് സ്കൗട്ട്മാസ്റ്ററായി സേവനം അനുഷ്ഠിക്കുന്നു. പുതുതലമുറയ്ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാമൂഹികബോധം, പൗരബോധം, സഹ വർത്തിത്വ മനോഭാവം, സഹകരണചിന്ത, പരസ്പരബഹുമാനം എന്നി ങ്ങനെയുള്ള മൂല്യങ്ങൾ അംഗങ്ങൾക്കിടയിലും സഹവിദ്യാർത്ഥികൾ ക്കിടയിലും പകർന്നു നൽകുക എന്ന ലക്ഷ്യത്തിൽ യൂണിറ്റ് സ്തുത്യർ ഹമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നു.

Once a scout ever ascout എന്ന മുദ്യാവാക്യം ഉൾക്കൊണ്ടു കൊണ്ട് നിരവധിയായ പ്രവർത്തനങ്ങളാണ് മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റ് ഏറ്റെടുത്തത്. - Life jacket - ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി - റോഡ് സുരക്ഷാബോധവൽക്കരണ പരിപാടികൾ - പെയിൻ ആൻറ് പാലിയേറ്റീവ് പ്രവർത്തനങ്ങൾ - പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ പരിപാടികൾ - പ്ലാസ്റ്റിക് ഫ്രീ കാമ്പസ് - പ്രചരണ പരിപാടികൾ Bob aJob തൊഴിൽ നൈപുണ്യപരിശീലനപരിപാടികൾ - പ്രളയ ദുരിതാശ്വാസപ്രവർത്തനങ്ങൾ - സാഹസികയാത്രകൾ - ത്രിദിന സഹവാസക്യാമ്പ് എന്നിവയായിരുന്നു പ്രധാന പ്രവർത്തനങ്ങൾ സംസ്ഥാന, ജില്ലാനേതൃത്വങ്ങളുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് ചിട്ട യോടെയും ഉദ്യേശ്യാധിഷ്ഠിതമായും പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്ന തിനാവശ്യമായ എല്ലാ പിന്തുണകളും സ്ഥാപനത്തിലെ പി.ടി.എ കമ്മി റ്റിയുടെ നേതൃത്വത്തിൽ നൽകിവരുന്നുണ്ട്.