ഗവ. എച്ച് എസ് എസ് മീനങ്ങാടി/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്ബ് 2019 -20 പ്രവർത്തനറിപ്പോർട്ട്

                                                                                     ജി .എച് .എസ്.എസ്  മീനങ്ങാടി   


മീനങ്ങാടി ഗവഃ ഹയർസെക്കന്ററിസ്കൂളിൽ കുട്ടികളുടെ ഗണിതകൗതുകം വർദ്ധിപ്പിച്ച് പ്രവർത്തനമികവുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ 84 അംഗങ്ങളുമായി 2019 ജൂൺ 17 ന് ഗണിതക്ലബ്ബ് രൂപീകരിച്ചു. ക്ലബ്ബ് പ്രസിഡന്റ്ആയി 8 ഐ ക്ലാസ്സിലെ നന്ദനവിനോദിനെയും സെക്രട്ടറി ആയി ഏലിയാസിനെയും തെരഞ്ഞെടുത്തു മുൻവർഷത്തെ പ്രവർത്തനങ്ങൾ അവലോകനം ചെയ്‌തു. ജൂലൈ 22 ന് രാവിലെ 10 മണിക്ക് 8 സി ക്ലാസ്സിലെ ഷിഫാനഫാത്തിമ പൈദിന സന്ദേശം നൽകി . പൈയുമായി ബന്ധപ്പെട്ട അറിവുകൾകുട്ടികൾചാർട്ടുകളിലെഴുതികൊണ്ടുവന്ന് പ്രദർശിപ്പിച്ചു . ഗണിതശാസ്ത്രമാഗസിൻ തയാറാക്കാനായി അഞ്ചംഗ എഡിറ്റോറിയൽ ബോർഡ് രൂപികരിച്ചു. ഇവരുടെ നേതൃത്വത്തിൽ വിവിധ ക്ലാസ്സുകളിൽ നിന്ന് ഗണിത സൃഷ്ടികൾ ശേഖരിച്ച് മാഗസിൻ തയാറാക്കി . ഗണിതക്ലബ്ബ് യോഗത്തിൽവെച്ച് ഹെഡ്മാസ്റ്റർ കെ. എം. നാരായണൻ സാർ ഗണിതമാഗസിൻ "അനന്തത " പ്രകാശനം ചെയ്തു . സ്കൂൾ ഗണിതശാസ്ത്രമേളക്കായി എങ്ങനെ തയാറെടുക്കണമെന്ന് ക്ലബ്ബിൽ ചർച്ച ചെയ്തു . ഗണിതശാസ്ത്രമേളകളിലെ വിവിധ ഇനങ്ങളെ പറ്റി ഐ . സി .റ്റി . സഹായത്തൊടെ അദ്യാപകർക്ലബ്ബങ്ങൾക്ക് വിശദീകരിച്ചു കൊടുത്തു അവർ ഈ അറിവുകൾ ക്ലാസ്സുകളിൽ അവതരിപ്പിച്ചു . അതുകൊണ്ടുതന്നെ ആഗസ്ത് 2 തിയതി നടന്ന സ്കൂൽഗണിതശാസ്ത്രമേളയിൽ എല്ലാ ക്ലാസ്സുകളിൽ നിന്നും കുട്ടികളുടെ സജീവമായ പങ്കാളിത്തമുണ്ടായിരുന്നു . എല്ലാ ഇനങ്ങൾക്കും ഒന്നും , രണ്ടും , മൂന്നും സ്ഥാനം നേടിയവർക്ക് സെർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു ആഗസ്ത് 20 ന് ഗണിതപൂക്കള മത്സരവും ഒക്ടോബർ 4 ന് സ്കൂൾ തല ഗണിതക്വിസ്സ് മത്സരവും നടത്തി സ്കൂൾ തല ഗണിതശാസ്ത്ര ടാലന്റ് സേർച്ച് പരീക്ഷയിൽ 34 കുട്ടികൾ പങ്കെടുത്തു . സ്കൂൾ തല ഗണിതശാസ്ത്രമേളയിൽ ഒന്നാംസ്ഥാനം നേടിയവർക്ക് കല്ലൂർ ഗവഃ ഹയർസെക്കന്ററി സ്കൂളിൽ വെച്ച് നടന്ന സബ് ജില്ലാ ഗണിതശാസ്ത്രമേളയിൽ പങ്കെടുത്തു. ഭാസ്കരാചാര്യസെമിനാർ ,രാമാനുജപേപ്പർപ്രെസെന്റഷൻ , മത്സരങ്ങൾ സ്കൂൾ തലത്തിൽ സംഘടിപ്പിച്ചു . അദർചാറ്റ് , രാമാനുജൻപേപ്പർപ്രെസന്റേഷൻ , എന്നീ ഇനങ്ങൾ ജില്ലാ ഗണിതശാസ്ത്രമേളയിൽ പങ്കെടുത്തത്തിനു യോഗ്യതനേടി .ആറാട്ടുതറ ഹൈസ്കൂളിൽ വെച്ച് നടന്ന ജില്ലാമേളയിൽ ഈ ഇനങ്ങളിൽ കുട്ടികൾ മികച്ച ഗ്രേഡുകൾ കരസ്തമാക്കി. ഭാസ്കരാചാര്യ സെമിനാർ – ജില്ലാതല മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്തമാക്കിയ പവിത്ര സുരേഷ് തിരുവല്ലയിൽ വച്ചു നടന്ന സംസ്ഥാനതല മത്സരത്തിൽ B ഗ്രേഡ് നേടി. കുട്ടികളിൽ ഗണിത താല്പര്യം വളർത്തുവാനുതകുന്ന പ്രവത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും ക്ലബ് പ്രവർത്തനങ്ങൾ വളരെയധികം സഹായിച്ചു.വരും വർഷങ്ങളിൽ കൂടുതൽ മികവുറ്റ പ്രവർത്തനങ്ങൾ നടപ്പിലാക്കണമെന്ന് ഗണിതശാസ്ത്ര അധ്യാപകരുടെ സബ്ജക്റ്റ് കൗൺസിൽ നിർദേശിച്ചു.

ഗണിതപൂക്കളം 2020 -21

ഗണിത ക്ലബ്ബിന്റെ നേതൃത്തത്തിൽ 2020 ഓഗസ്റ്റ് 23 നു നടന്ന ഗണിതപൂക്കളമത്സരം ആവേശകരമായി .ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും 38 കുട്ടികളും യു പി വിഭാഗത്തിൽനിന്ന് 27 കുട്ടികളും പങ്കെടുത്തു .ഓൺലൈൻ ആയാണ് മത്സരം സംഘടിപ്പിച്ചത്.

ഹൈസ്കൂൾ വിഭാഗം വിജയികൾ

യു പി വിഭാഗം വിജയികൾ