ഗവ. എച്ച് എസ് എസ് മീനങ്ങാടി/ആർട്‌സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

കലാമേള റിപ്പോർട്ട്

           അക്കാഡമിക  മേഖലയിലേതുപോലെതന്നെ  കലാമേളയിലും  ജി .എച്ച് .എസ്‌ . മീനങ്ങാടി  ഈ വർഷം  തിളക്കമാർന്ന  വിജയംനേടി . സംസ്ഥാനതലത്തിൽ  ഏറ്റവും മികച്ച  ഗവ .സ്കൂളായി ഈ  സ്കൂൾ ശ്രദ്ദ  നേടി . കലാമേളകൺവീനർമാരായ  ശ്രീ . കമലാസനൻ , ശ്രീമതി . രജനി ടി .ടി  . (എച്ച് .എസ് ) ,ശ്രീ . ബിനീഷ് (എച്ച് .എസ്. എസ് )എന്നിവരുടെ നേതൃത്വത്തിൽ സബ്ബ്ജില്ല ,ജില്ലാ ,സംസ്ഥാന ,കലാമേളകളിൽ 150 ലധികം വിദ്യാർത്ഥികൾ  വിവിധകലാമത്സരങ്ങളിൽ  പങ്കെടുക്കുകയും തിളക്കമാർന്ന വിജയം നേടുകയും ചെയ്തു . 

സ്കൂൾ കലോത്സവം

             2019 october 11-12 തിയതികളിൽ 3 സ്റ്റേജുകളിലായി കലാമത്സരങ്ങൾ നടന്നു . പ്രഗത്ഭരായ വിധികർത്താക്കളുടെ സാന്നിധ്യവും കുട്ടികളുടെ പങ്കാളിത്തവും കൊണ്ട് മേള വളരെ ശ്രദ്ധേയമായി. പി.ടി.എ പ്രസിഡന്റ് മനോജ് ചന്ദനക്കാവ് മേള ഉദ്‌ഘാടനം  ചെയ്തു  . ഹെഡ്മാസ്റ്റർ  ശ്രീ . കെ എം. നാരായണൻ അധ്യക്ഷതവഹിച്ചു . യൂ .പി  , എച്ച് .എസ് , എച്ച് .എസ് .എസ് , എന്നീ  വിഭാഗങ്ങളിൽനിന്നും  എല്ലാ  വിഭാഗത്തിലും കടുത്ത മത്സരമായിരുന്നു .


സബ്ബ് ജില്ലാ കലാ മേള


          2019 -20  വർഷത്തെ സബ്ബ് ജില്ലാ കലോത്സവം ബത്തേരി  അസംഷൻ ഹൈസ്കൂളിൽവെച്ച്  നവംബർ  28 ,29 ,30 ,തീയതികളിൽ നടന്നു . മീനങ്ങാടി എച്ച് .എസ് എസിൽനിന്നും  മുന്നൂറിലധികം  വിദ്യാർഥികൾ പങ്കെടുത്തു . പങ്കെടുത്ത ഒട്ടുമിക്ക ഇനങ്ങളിലും ഒന്നാം സ്ഥാനവും എ  ഗ്രേഡും നേടി  ജില്ലാമത്സരത്തിലേക്ക്  യോഗ്യതനേടിക്കൊണ്ട്  സുൽത്താൻബത്തേരി ഉപജില്ലയിലെ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി .  

ജില്ലാ കലോത്സവം


          2019  നവംബറിൽ വച്ചുനടന്ന ജില്ലാകളമേളയിലും വിദ്യാർഥികൾ മികച്ച വിജയം കൈവരിച്ചുകൊണ്ട്  സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു .ജില്ലാകലോത്സവത്തിലും വയനാട് ജില്ലയിലെ ഏറ്റവും മികച്ച സ്കൂൾ എന്ന മികവിലെത്താൻ ഈ വർഷം സാധിച്ചു .hs വിഭാഗത്തിൽ നിന്നും ശാസ്ത്രീയസംഗീതം ,സംസ്‌കൃത അഷ്ടപദി ,ഗാനാലാപനം ,അറബി മുഷാറ ,പ്രെസംഗം ,വട്ടപ്പാട്ട് ,തബല ,മൃതിങ്കം ,ഓട്ടൻതുള്ളൽ ,വന്ദേമാതരം എന്നീ ഇനങ്ങളിലായി 25 വിദ്യാർത്ഥികളും hss വിഭാഗത്തിൽ നിന്നും 33 വിദ്യാർത്ഥികളും സംസ്ഥാനമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു . 

സംസ്‌ഥാന കലോത്സവം

             കാസർഗോഡ് വെച്ച് നടന്ന സംസ്ഥാനകലോത്സവത്തിൽ സംസ്ഥാനത്തെ ഗവ ഹൈ സ്കൂളുകളിൽ ഒന്നാംസ്ഥാനം എന്ന പദവിയിൽ എത്താൻ ghss മീനങ്ങാടിക്ക് സാധിച്ചു .hs  വിഭാഗത്തിൽനിന്നും 25 വിദ്യാർത്ഥികളും hss ൽ നിന്നും 33 പേരും പങ്കെടുത്തു .