ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ് എസ് പുലിയൂർ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്


School camp -phase 1

2024-2027 LK ബാച്ചിന്റെ സ്കൂൾ ക്യാമ്പ് ഒന്നാം ഘട്ടം   26/05/2025 തിങ്കളാഴ്ച നടത്തി.കാരക്കാട് സ്കൂളിലെ ശ്രീമതി ബിന്ദു G കുമാർ external RP ആയും നമ്മുടെ സ്കൂളിലെ LK master Smt.സുധദേവീ R internal RP ആയും കുട്ടികൾക്ക് ക്ലാസ് നയിച്ചു.19 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു.

പ്രവേശനോത്സവം

പ്രവേശനോത്സവത്തിന് മുന്നോടിയായി സ്കൂളും പരിസരവും അധ്യാപകരും smc അംഗങ്ങളും ചേർന്ന് വൃത്തിയാക്കി. 2025 എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെയും, USS കരസ്ഥമാക്കിയ കുട്ടികളെ അവരുടെ വീടുകൾ സന്ദർശിച്ച് അനുമോദിക്കുകയും ചെയ്തു.

2025-2026 അധ്യയന വർഷത്തെ പ്രവേശനോത്സവം 2025 ജൂൺ രണ്ടാം തീയതി തിങ്കളാഴ്ച രാവിലെ 10 മണി മുതൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി.ICT സഹായത്തോടെ ഈ വർഷത്തെ പ്രവേശനോത്സവ ഗാനവും പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും പ്രദർശിപ്പിച്ചു.

നവാഗതരായ കുരുന്നുകളെ മുന്നിൽ നിർത്തി സ്കൂളിലെ മറ്റു കുട്ടികളെയും അണിനിരത്തി പ്രവേശനോത്സവ റാലി സംഘടിപ്പിച്ചു.

തുടർന്ന് എസ്എംസി എക്സിക്യൂട്ടീവ് അംഗം അഡ്വക്കേറ്റ് ഡി നാഗേഷ് കുമാറിന്റെ അധ്യക്ഷതയിൽ പൊതുസമ്മേളനം ആരംഭിച്ചു. എച്ച് എം ശ്രീമതി സീന ദാസ് സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ആയ ബഹുമാനപ്പെട്ട ശ്രീമതി വത്സല മോഹൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. പുലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ എം ജി ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് കഴിഞ്ഞ അക്കാദമികവർഷം മികച്ച പ്രകടനം നടത്തിയ വിജയികൾക്കുള്ള അനുമോദനം നടന്നു. നവാഗതരായ വിദ്യാർഥികൾക്ക് ബാഗ്, നോട്ട് ബുക്ക് മറ്റു കുട്ടികൾക്ക് പഠനോപകരണങ്ങളുടെയും   വിതരണം നടന്നു.ചലഞ്ചേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

ആശംസ പ്രസംഗങ്ങൾക്ക് ശേഷം സ്റ്റാഫ് പ്രതിനിധി ശ്രീ ബിനു ജി അവറുകൾ കൃതജ്ഞത രേഖപ്പെടുത്തി.

തുടർന്ന് ഏവർക്കും പായസം വിതരണം നടത്തി. കുട്ടികൾ ഏവരും അവരവരുടെ ക്ലാസുകളിലേക്ക് എത്തുകയും അവരെ പുതിയ ക്ലാസുകളിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.

അറിയാം നല്ല പാഠങ്ങൾ

സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി സർക്കാർ നടത്തിയ അറിയാം നല്ല പാഠങ്ങൾ എന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ജൂൺ മൂന്നാം തീയതി മുതൽ പതിമൂന്നാം തീയതി വരെ മൂന്ന് മണി മുതൽ 4 മണി വരെ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. മയക്കുമരുന്ന് ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ, റോഡ് സുരക്ഷ, വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ആരോഗ്യം വ്യായാമം കായിക ക്ഷമത, ഡിജിറ്റൽ അച്ചടക്കം പൊതുമുതൽ സംരക്ഷണം പരസ്പര സഹകരണം എന്നീ വിഷയങ്ങളിൽ ഓരോ അധ്യാപകരായി ഓരോ ദിവസവും ക്ലാസ് എടുത്തു.

പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 2025 ജൂൺ അഞ്ചാം തീയതി രാവിലെ എച്ച് എം ശ്രീമതി സീനാദാസ് ടീച്ചർ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു.

അന്ന് നടന്ന സ്പെഷ്യൽ അസംബ്ലിയിൽ ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശമായ End plastic pollution മുഴങ്ങുകേട്ടു. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾ വിശദീകരിച്ചു.

ഉച്ചയ്ക്കുശേഷം കുട്ടികൾക്കായി പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു. Poster making, pencil drawing ഇവ നടത്തി വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.

സ്കൂൾ അങ്കണത്തിൽ പച്ചക്കറി തോട്ടം നിർമ്മാണത്തിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചു.

കുട്ടികൾ വീടുകളിൽ നിന്ന് കൊണ്ടുവന്ന ചെടികളും നട്ടു.

പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി പുലിയൂർ ഗ്രാമപഞ്ചായത്ത് ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ ആഭിമുഖ്യത്തിൽ ജൂൺ പത്താം തീയതി ചൊവ്വാഴ്ച  രാവിലെ സ്കൂൾ അങ്കണത്തിൽ 25 ഓളം ഔഷധ ചെടികളും വൃക്ഷത്തൈകളും നട്ടു. ഡോക്ടർ ദീപു ദിവാകർ ഓരോ ഔഷധ ചെടികളുടെയും പേരും അതിന്റെ ഗുണവും വിശദമാക്കി.








വിദ്യാരംഗം കലാസാഹിത്യ വേദി സ്കൂൾ തല ഉദ്ഘാടനം

2025 ജൂൺ 11 ബുധനാഴ്ച രാവിലെ പത്തരയ്ക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ബാലസാഹിത്യകാരനും ഗാന നിരൂപകനുമായ ജി നിഷികാന്ത് അവർകൾ നിർവഹിച്ചു. ഉദ്ഘാടകൻ രസകരമായ പാട്ടുകളിലൂടെ കുട്ടികൾക്ക് അറിവ് പകർന്നു കൊടുക്കുകയും  ഏവരെയും രസിപ്പിക്കുകയും ചെയ്തു.

ലോക ബാലവേല വിരുദ്ധ ദിനം

ജൂൺ 12 ലോക ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം കുട്ടികൾക്കായി പോസ്റ്റർ രചന, പെൻസിൽ ഡ്രോയിങ് മത്സരങ്ങൾ സംഘടിപ്പിച്ചു.


പ്രമാണം:PLUS ONE FIRST DAY 2025.jpg

പ്ലസ് വൺ പ്രവേശനോത്സവം

2025 ജൂൺ 18 ബുധനാഴ്ച ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനോത്സവം സംഘടിപ്പിച്ചു. ഈശ്വര പ്രാർത്ഥനയോടുകൂടി ആരംഭിച്ച സമ്മേളനത്തിൽ പ്രഥമ അധ്യാപിക ശ്രീമതി സീന ടീച്ചർ സ്വാഗതം ആശംസിച്ചു.SMC ചെയർമാൻ ശ്രീ സുചിന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.

കൂടെയുണ്ട് കരുത്തേകാൻ എന്ന പദ്ധതിയുടെ ഭാഗമായി രക്ഷകർത്താക്കൾക്കും കുട്ടികൾക്കുമായി സ്കൂൾ കൗൺസിലർ ശ്രീമതി ലിവിന ടീച്ചറിന്റെ നേതൃത്വത്തിൽ ക്ലാസ് സംഘടിപ്പിച്ചു

വായന ദിനം

ജൂൺ 19 വായനദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. കുട്ടികൾ നിർമ്മിച്ചു കൊണ്ടു വന്ന പോസ്റ്ററുകൾ സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചുതുടർന്ന് കുട്ടികൾക്കായി ചിത്രരചന കഥ പറച്ചിൽ കവിതാരചന കവിത ചൊല്ലൽ ഉപന്യാസരചന പുസ്തക പരിചയം കടങ്കഥ എന്നീ മത്സരങ്ങൾ നടത്തി.

ഷോർട്ട് ഫിലിം

വായന ദിനത്തോടനുബന്ധിച്ച് വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന തരത്തിൽ LP യിലെ കുരുന്നു  മക്കൾ അധ്യാപിക ശ്രീമതി ജയശ്രീ ടീച്ചറുടെ നേതൃത്വത്തിൽ ഒരു ഷോർട്ട് ഫിലിം തയ്യാറാക്കി.


അന്താരാഷ്ട്ര യോഗ ദിനം

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പുലിയൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് കുട്ടികൾക്കായി യോഗ ക്ലാസുകൾ സംഘടിപ്പിച്ചു.



ഏകദിന ശില്പശാല

ജൂൺ 21ന് ആലപ്പുഴയിൽ വച്ച് നടന്ന ലിറ്റിൽ കൈറ്റ്സ് മെന്റർമാർക്കുള്ള ഏകദിന ശില്പശാലയിൽ സ്കൂളിൽ നിന്നും കൈറ്റ് മാസ്റ്റേഴ്സ് മാരായ ശ്രീമതി സുധാ ദേവി ടീച്ചറും ശ്രീമതി ശ്രീലത ടീച്ചറും പങ്കെടുത്തു.


പ്രമാണം:LAHARI VIRUDHA CLASS.jpg
പ്രമാണം:LAHARI VIRUDHA CLASS.jpg

ലഹരിവിരുദ്ധ ദിനം

ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് എല്ലാ കുട്ടികൾക്കും ലഘു വ്യായാമങ്ങൾ, സൂമ്പാ ഡാൻസ് എന്നിവയിൽ പരിശീലനങ്ങൾ നൽകുവാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചതിൻറെ ഭാഗമായി 23/06/2025 തിങ്കളാഴ്ച 11 മണിക്ക് പേരിശ്ശേരി സ്കൂളിൽ വച്ച് നടന്ന അധ്യാപക പരിശീലനത്തിൽ നമ്മുടെ സ്കൂളിലെ സുനിത ടീച്ചർ പങ്കെടുത്തു.

ജൂൺ 25 ന് രാവിലെ പത്തരയ്ക്ക് സ്കൂളിൽ ഓഡിറ്റോറിയത്തിൽ വച്ച് കുട്ടികൾക്കായി സൂംബാ പരിശീലനം നൽകി.

ലഹരി വിരുദ്ധ ദിനത്തിൽ രാവിലെ സ്പെഷ്യൽ അസംബ്ലി നടത്തി. അതിൽ ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. ലഹരിക്കെതിരെ കൈകോർക്കാം എന്ന പരിപാടിയുടെ ഭാഗമായി സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു.

കുട്ടികൾക്കായി പോസ്റ്റർ മേക്കിങ്, പെൻസിൽ ഡ്രോയിങ്, ക്വിസ് മത്സരങ്ങൾ നടത്തി.

കേന്ദ്രസർക്കാർ നടപ്പിലാക്കിയ ലക്ഷ്യ ലഹരിക്കെതിരെ ഒന്നിച്ചു പോരാടാം എന്ന പരിപാടിയിൽ കുടുംബത്തോടൊപ്പം ലഹരിക്കെതിരെ പ്രതിജ്ഞ ചെയ്തു കുട്ടികൾ ഈ സർട്ടിഫിക്കറ്റ് കരസ്ഥമാക്കി അവ നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.

ചെങ്ങന്നൂർ എക്സ്ചേഞ്ച് റേഞ്ച് ഓഫീസ് പ്രിവന്റി ഓഫീസർ ശ്രീ അബ്ദുൽ റഫീഖ് കുട്ടികൾക്കായി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു.

ക്ലാസിനു ശേഷം UP വിഭാഗത്തിലെ കുട്ടികൾ ലഹരി വിരുദ്ധവുമായി ബന്ധപ്പെട്ട ഒരു നൃത്തശില്പം അവതരിപ്പിച്ചു.

ബോധവൽക്കരണ ക്ലാസ്

നായ ശല്യം വർദ്ധിച്ചു വരുന്ന ഈ സാഹചര്യത്തിൽ  ജൂൺ 30 തിങ്കളാഴ്ച രാവിലെ അസംബ്ലിയിൽ വച്ച് പുലിയൂർ PHC യിലെ ഹെൽത്ത് ഇൻസ്പെക്ടർ ആയ ശ്രീ ലാൽജിത്ത് അവറുകൾ ബോധവൽക്കരണ ക്ലാസ് നയിച്ചു. ന്യായ ആക്രമിക്കാൻ വന്നാൽ എടുക്കേണ്ട മുൻകരുതൽ, നായകടിയേറ്റാൽ നടത്തേണ്ട പ്രഥമ ശുശ്രൂഷ, തുടർചികിത്സാ ഇവയെല്ലാം അദ്ദേഹം വ്യക്തമാക്കി.

സ്കൂൾ വാർത്താ ചാനൽ

ഓരോ മാസവും സ്കൂളിൽ നടക്കുന്ന പ്രധാന പരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ട് വാർത്താ ചാനൽ ആരംഭിക്കാൻ തീരുമാനിച്ചു. മാസത്തിൽ ഒരു വാർത്ത അവതരണം നടത്തുവാൻ തീരുമാനിച്ചു. അതിന്റെ ഭാഗമായി ആദ്യത്തെ വാർത്താ വായന ജൂൺ മാസത്തിലെ പ്രവർത്തനങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് ലിറ്റിൽ kites അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തി. Kdenlive സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വീഡിയോ എഡിറ്റ് ചെയ്ത്  വാർത്ത തയ്യാറാക്കി.

ബഷീർ ദിനം

ബേപ്പൂർ സുൽത്താന്റെ ചരമദിനമായ ജൂലൈ 5 ബഷീർ ദിനം 08/ 07/2025 ചൊവ്വാഴ്ച സമുചിതമാഘോഷിച്ചു. രാവിലെ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. യുപി കുട്ടികളുടെ നേതൃത്വത്തിലാണ് അസംബ്ലി അരങ്ങേറിയത്. ബഷീർ കഥാപാത്രമായ പാത്തുമ്മയുടെ വേഷത്തിലാണ് അനുശ്രീ സന്തോഷ്, ശ്രീനന്ദ ശ്രീജിത്ത് എന്നിവർ എത്തിയത്. ദിന പ്രാധാന്യം അവതരിപ്പിച്ചു. ബഷീർ രചനങ്ങളുടെ കഥാപാത്രങ്ങളെയും ഓർമ്മിപ്പിക്കുന്ന തരത്തിൽ പ്ലക്കാടുകൾ ഓരോ കുട്ടികളായി അവതരിപ്പിച്ചു. ബഷീർ കൃതികളുടെ ആസ്വാദനക്കുറിപ്പ് അവതരിപ്പിച്ചു. ഉച്ചയ്ക്കുശേഷം ബഷീർ ദിന ക്വിസ് സംഘടിപ്പിച്ചു. തുടർന്ന് ലൈബ്രറിയിൽ ബഷീർ കൃതികളുടെ പ്രദർശനം ഉണ്ടായിരുന്നു.


വൈക്കം മുഹമ്മദ് ബഷീറിന്റെ പാത്തുമ്മയുടെ ആട് എന്ന നോവലിലെ പാത്തുമ്മ എന്ന കഥാപാത്രമായി ആറാം ക്ലാസിലെ ശ്രീനന്ദ ആടും പാത്തുമ്മയും ഉൾപ്പെടുന്ന ഒരു രംഗം തയ്യാറാക്കി.

ക്ലാസ് റൂം പെയിന്റിംഗ്

എൽ.പി അധ്യാപകരും കലാകാരികളുമായ ശ്രീമതി ജയശ്രീ ടീച്ചറും രേഷ്മ ടീച്ചറും ചേർന്ന് രണ്ടാം ക്ലാസിലെ റൂമിന്റെ ഭിത്തി മനോഹരമായ ചിത്രങ്ങളാൽ അലങ്കൃതമാക്കി.വാട്ടർ കളറും ഫാബ്രിക് പെയിന്റിങ് ഉം ഉപയോഗിച്ച്  അതിന് വർണ്ണമേകിയതോടെ ക്ലാസ് റൂം ഒരു ഉദ്യാന സമാനമായ അന്തരീക്ഷം ആയി മാറി. അവധി ദിവസത്തിനു ശേഷം ഏവരും വന്നപ്പോഴാണ് ഈ അത്ഭുതം കണ്ടത്. പൂമരവും പുൽമേടും പൂമ്പാറ്റകളും ഉള്ള മനോഹരമായ രണ്ടാം ക്ലാസ്.



ജനസംഖ്യാദിനം

ജൂലൈ 11 ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി നടത്തി. തുടർന്ന് UP,HS വിഭാഗം കുട്ടികൾക്കായി ജനസംഖ്യാ ദിന ക്വിസ് സംഘടിപ്പിച്ചു.





ഫീൽഡ് ട്രിപ്പ്

ജലസ്രോതസ്സുകളുടെ പ്രാധാന്യം മനസ്സിലാക്കിക്കാനും അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടാനും ബോധ്യപ്പെടുത്താനു വേണ്ടിയുള്ള ഒരു ഫീൽഡ് ട്രിപ്പ് ആയിരുന്നു പ്രകൃതിയെ അറിയാം എന്ന പേരിൽ LP എൽ പി കുട്ടികൾക്കായി 11/07/ 2025ൽ സംഘടിപ്പിച്ചത്. പുലിയൂർ പഞ്ചായത്ത് ഗ്രൗണ്ടിന് പുറകുവശത്തുള്ള പാടശേഖരത്തിലേക്ക് ആണ് യാത്ര സംഘടിപ്പിച്ചത്. ജലസ്രോതസ്സുകൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതുന്ന പ്ലക്കാടുകളും കയ്യിലേന്തിയാണ് കാൽനടയാത്ര സംഘടിപ്പിച്ചത്. വിശാലമായ പാടശേഖരവും നടുക്കായി ഒരു ജലാശയവുമുള്ള പ്രകൃതിരമണീയമായ ഒരു സ്ഥലം ആയിരുന്നു അത്. കുട്ടികൾ ജലാശയം നിരീക്ഷിക്കുകയും ജലസസ്യങ്ങളെയും ജലജീവികളെയും തിരിച്ചറിയുകയും. ചെയ്തു.

സമീപത്തുള്ള അങ്കണവാടിയും സന്ദർശിച്ചു.അവിടുത്തെ കുരുന്നുകളുമായും കുട്ടികൾ സമയം ചെലവഴിച്ചു.

പാറക്കാട്ട് ഫാം

എട്ടാം ക്ലാസിലെ ബയോളജി text ലെ വീണ്ടെടുക്കാം വിളനിലങ്ങൾ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ഇന്റഗ്രേറ്റഡ് ഫാം ആയ പാറക്കാട്ട് ഫാം സന്ദർശിച്ചു. വിവിധതരം കൃഷി രീതികൾ, പൗൾട്രി ഫാം, drip irrigation, poly house farming ഇവ കണ്ടു മനസ്സിലാക്കി കുട്ടികൾക്കായി വീഡിയോ നിർമ്മിച്ചു. വിശാലമായ കുളവും, സംരക്ഷിത കാടും, ഉൾക്കൊള്ളുന്ന 6 ഏക്കറോളം വരുന്ന വിശാലമായ സ്ഥലം.

പ്രമാണം:36064 Ezhuthola school news paper June compressed.pdf



എഴുത്തോല

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓരോ മാസത്തെയും സ്കൂളിലെ പാഠ്യപാഠേതര പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി പത്രം തയ്യാറാക്കുവാൻ തീരുമാനിച്ചു. എഴുത്തോല എന്ന പത്രത്തിന് നാമകരണവും നൽകി. ഇതിന്റെ ആദ്യ വോളിയം ജൂൺ മാസത്തെ പ്രവർത്തനങ്ങളെ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ചു. എസ്.എം.സി ചെയർമാൻ സുചീന്ദ്രനാഥ് അവറുകളുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്തിലെ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി വത്സല മോഹൻ പത്രത്തിന്റെ പ്രകാശനം  13/07/2025 തിങ്കളാഴ്ച രാവിലെ 10.30  ന് സ്കൂൾ അങ്കണത്തിൽ വച്ച് നടത്തി.



വായന കളരി

ചെങ്ങന്നൂർ ഫെസ്റ്റിന്റെ സഹകരണത്തോടെ നമ്മുടെ സ്കൂളിൽ ആരംഭിച്ച വായന കളരി പദ്ധതിയുടെ ഉദ്ഘാടനം ചെങ്ങന്നൂർ ഫെസ്റ്റ് ചെയർമാൻ പി എം തോമസ്, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സീന ദാസന്  മലയാള മനോരമ പത്രം നൽകി 17/07/2025 വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ ഫെസ്റ്റ് അംഗങ്ങളായ ക്രിസ്റ്റി ജോർജ് മാത്യു ,ജോൺ ഡാനിയൽ ,അലക്സ് എട്ടുവള്ളിൽ ,പാണ്ടനാട് രാധാകൃഷ്ണൻ ,ജോൺ ചെറിയാൻ, ജേക്കബ് വഴിയമ്പലം, വാർഡ് മെമ്പർ ലേഖ അജിത്, എസ്.എം.സി ചെയർമാൻ ശ്രീ സുചീന്ദ്രനാഥ് എന്നിവർ പങ്കെടുത്തു.

ചാന്ദ്രദിനം

ജൂലൈ 21 ചാന്ദ്രദിനത്തിനോട് അനുബന്ധിച്ച് ജൂലൈ 21 രാവിലെ തിങ്കളാഴ്ച സ്പെഷ്യൽ അസംബ്ലി നടത്തി. കുട്ടികൾ ചാന്ദ്രദിനത്തിന്റെ പ്രാധാന്യം വിശദമാക്കി. പോസ്റ്റുകളും പ്ലക്കാർഡ്കളും ഉൾപ്പെടുത്തിയാണ് അസംബ്ലി സംഘടിപ്പിച്ചത്.

തുടർന്ന് പത്താം ക്ലാസിലെ Little kites അംഗങ്ങളായ അഞ്ജലി ഓമനക്കുട്ടൻ,അനുപ അനിഷ് എന്നിവർ ചേർന്ന് തയ്യാറാക്കിയ ചന്ദ്രനെ കുറിച്ചുള്ള വീഡിയോ പ്രദർശനം സംഘടിപ്പിച്ചു.

Axiom 4 മിഷനെ പറ്റി എട്ടാം ക്ലാസിലെ വൈക ജി നായർ തയ്യാറാക്കിയ വീഡിയോയും പ്രദർശിപ്പിച്ചു.

അധ്യാപികയായ ശ്രീലത ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ പറ്റി വീഡിയോ പ്രദർശനവും ക്ലാസും സംഘടിപ്പിച്ചു. എൽ പി മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്കാണ് ക്ലാസ് സംഘടിപ്പിച്ചത്.

ക്ലാസ് തലത്തിൽ ചാന്ദ്ര പതിപ്പ് തയ്യാറാക്കുന്ന മത്സരം സംഘടിപ്പിച്ചു. ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ ബഹിരാകാശത്തെ സംബന്ധിച്ച വിഷയങ്ങൾ ഉൾപ്പെടുത്തി പരമാവധി മൂന്ന് ചാർട്ടുകൾ തയ്യാറാക്കുക എന്നതായിരുന്നു മത്സരം. മനോഹരമായ ചാർട്ടുകൾ ഓരോ ക്ലാസിലും തയ്യാറായി.

കുട്ടികൾക്കായി ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു.





പ്രേംചന്ദ് ദിനം

ജൂലൈ 31 പ്രേംചന്ദ് ദിനത്തോടനുബന്ധിച്ച് ഹിന്ദിയിൽ സ്പെഷ്യൽ അസംബ്ലി നടത്തുകയുണ്ടായി പ്രേംചന്ദ് ആരാണെന്നും ഹിന്ദി സാഹിത്യത്തിൽ അദ്ദേഹത്തിന്റെ സ്ഥാനം എന്താണെന്നും കുട്ടികൾ വിശദീകരിച്ചു. പ്രേംചന്ദ് രചനകൾ കുട്ടികൾ മനോഹരമായി എഴുതുകയും ചിത്രം വരച്ച അതിൽ ഉൾപ്പെടുത്തിക്കൊണ്ട് പ്രദർശിപ്പിക്കുകയും ചെയ്തു ഹൈസ്കൂൾ കുട്ടികൾക്കായി പ്രേംചന്ദ്ദിന ക്വിസ് നടത്തുകയുണ്ടായി യുപി വിഭാഗം കുട്ടികൾക്കായി മെമ്മറി ടെസ്റ്റ് നടത്തുകയും ചെയ്തു. വിജയികളെ അപ്പോൾ തന്നെ പ്രഖ്യാപിക്കുകയും ചെയ്തു പ്രേംചന്ദിന്റെ പ്രശസ്ത കഥയായ ബ്യൂട്ടി കാക്കിയുടെ  വീഡിയോ പ്രദർശനം നടത്തുകയും ചെയ്തു.


സ്കൂൾ പാർലമെന്റ് ഇലക്ഷൻ

2025 ഓഗസ്റ്റ് 14 ന് സ്കൂൾ പാർലമെന്റ് ഇലക്ഷൻ അധ്യാപകനായ ബിനു സാറിന്റെ നേതൃത്വത്തിൽ നടത്തി. തെരഞ്ഞെടുപ്പിന്റെ എല്ലാ നടപടിക്രമങ്ങളും അഞ്ചു മുതൽ പ്ലസ് ടു വരെ ക്ലാസുകളിൽ നടത്തി. അതോടൊപ്പം ഹൈസ്കൂളിലെ 8 9 10 ക്ലാസുകളിൽ ലിറ്റിൽ കൈറ്റ്സ് പത്താം ക്ലാസിലെ സ്റ്റുഡൻസ് വോട്ടെടുപ്പ് നടത്തി. . തുടർന്ന് ലിറ്റിൽ കൈറ്റ് അംഗങ്ങൾ ക്ലാസ് രജിസ്റ്റർ നോക്കി കുട്ടികളെ ഓരോരുത്തരെയായി ക്ലാസിലേക്ക് കയറ്റി ഒപ്പ് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് കൈമാറി. കുട്ടികൾ വോട്ട് രേഖപ്പെടുത്തി ബോക്സിൽ നിക്ഷേപിച്ചു. വോട്ടെടുപ്പ്  സ്ലിപ്പ് എണ്ണി തിട്ടപ്പെടുത്തി.ഓരോ ക്ലാസിലെയും ലീഡേഴ്സിനെ കണ്ടെത്തി.

തുടർന്ന് ലീഡർമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നു. ക്ലാസ് ലീഡർമാരിൽ നിന്നും പത്താം ക്ലാസിലെ അനുപമ അനീഷിനെ സ്കൂൾ ലീഡറായി ഐക്യകണ്ഠേന തെരഞ്ഞെടുത്തു.


സ്വാതന്ത്ര്യദിനാഘോഷം

ഭാരതത്തിന്റെ 79 സ്വാതന്ത്ര്യദിനാഘോഷം 15/08/2025  വെള്ളിയാഴ്ച സമുചിതം ആഘോഷിച്ചു.രാവിലെ 9 മണിക്ക് സ്കൂൾ അങ്കണത്തിൽ പതാക ഉയർത്തുന്ന ചടങ്ങ് നടന്നു. സ്കൂൾ പ്രഥമ അധ്യാപിക ശ്രീമതി സീനദാസ് ടീച്ചർ പതാക ഉയർത്തി. തുടർന്ന് എസ് എം സി ചെയർമാൻ ശ്രീ സുചിന്ദ്രനാഥ അവറുകൾ സ്വാതന്ത്ര്യദിന സന്ദേശം നൽകി.കുട്ടികളും അധ്യാപകരും എസ് എം സിയും ചേർന്ന്  സ്വാതന്ത്ര്യദിന റാലി സംഘടിപ്പിച്ചു. സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷമിട്ട കുഞ്ഞുങ്ങൾ റാലിക്ക് മാറ്റുകൂട്ടി. സ്കൂൾ അങ്കണത്തിൽ നിന്ന് പുറപ്പെട്ട് പുലിയൂർ ക്ഷേത്രത്തിന്റെ കിഴക്കേനട ജംഗ്ഷനിൽ എത്തി. അവിടുത്തെ ഓട്ടോ തൊഴിലാളി സഹോദരങ്ങളുടെ സ്നേഹാദരവു ഏറ്റുവാങ്ങി. തുടർന്ന് കുട്ടികൾ അവിടെ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. 10 മണിയോടുകൂടി റാലി സ്കൂളിൽ തിരിച്ചെത്തി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ  അരങ്ങേറി.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ വേഷവിധാനവും ഭാഷയും പരിചയപ്പെടുത്തുന്ന ഒരു സ്കിറ്റ്ലൂടെ എൽ പി കുരുന്നുകൾ ദേശസ്നേഹത്തിന്റെയും നാനാത്വത്തിൽ ഏകത്വത്തിന്റെയും സന്ദേശം നൽകി. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത വനിതകളുടെ വേഷധാരികളായ കുരുന്നുകൾ അണിനിരന്ന സ്കിറ്റും മനോഹരമായിരുന്നു.

കുട്ടികൾക്കായി പായസവിതരണം നടത്തി.

സ്വാതന്ത്രദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. ദേശഭക്തിഗാന മത്സരം,ഗ്രൂപ്പ് ഡാൻസ്, പ്രസംഗം, ഉപന്യാസരചന,  ക്വിസ്, പോസ്റ്റർ മേക്കിങ് കോമ്പറ്റീഷൻ, പെൻസിൽ ഡ്രോയിങ് എന്നിവയിൽ LP, UP, HS, HSS വിഭാഗങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു.

ഹിന്ദി വാരാചരണം

  • ഹിന്ദി വാരാചരണത്തിന്റെ തുടക്കം കുറിച്ചുകൊണ്ട്  സെപ്റ്റംബർ പതിനാറാം തീയതി സ്പെഷ്യൽ അസംബ്ലി നടത്തി. ഇതിൽ കുട്ടികൾ ക്ലാസ് വൈസ് പോസ്റ്റർ നിർമ്മിച്ചു കൊണ്ടുവന്നു. ഓരോ ക്ലാസിൽ നിന്നും കൊണ്ടുവന്ന മികച്ച പോസ്റ്ററിന് സമ്മാനം നൽകുകയുണ്ടായി. കുട്ടികളുടെ നിർമിതികളായ പോസ്റ്റർ ആൽബം എന്നിവ ലൈബ്രറിയിൽ വച്ച് ഒരു എക്സിബിഷൻ സംഘടിപ്പിച്ചു.

സ്പോർട്സ് ഡേ

19/09/2025 വെള്ളിയാഴ്ച സ്കൂൾ സ്പോർട്സ് ഡേ സംഘടിപ്പിച്ചു.

LP, UP,sub junior, junior വിഭാഗങ്ങളിലായി മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു.

സ്പോർട്സ് അധ്യാപിക ശ്രീമതി അശ്വതി ടീച്ചറിന്റെ നേതൃത്വത്തിൽ മത്സരങ്ങൾ അരങ്ങേറി. കുട്ടികളുടെ പങ്കാളിത്തം മികച്ചതായിരുന്നു. ഓട്ടം,ചാട്ടം, ത്രോ മത്സരങ്ങൾ എന്നിവയിലൂടെ മികച്ച രീതിയിൽ മത്സരങ്ങൾ മുന്നേറി. വൈകുന്നേരം 4 മണിയോടുകൂടി മത്സരങ്ങൾ അവസാനിച്ചു






സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം

എല്ലാവർഷവും സെപ്റ്റംബർ മാസത്തെ രണ്ടാം ശനിയാഴ്ച സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. ഇതോടനുബന്ധിച്ച് 22/09/2025 തിങ്കളാഴ്ച ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ രാവിലെ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. സാങ്കേതികവിദ്യ സമൂഹ നന്മയ്ക്കായി ഉപയോഗിക്കുന്നതിനായി സോഫ്റ്റ്‌വെയർ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. ദിന പ്രാധാന്യത്തെ പറ്റിയും വിശദീകരിച്ചു.

തുടർന്ന് നമ്മുടെ സ്കൂളിലെ യുപി കുട്ടികൾക്കായി പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ്അംഗങ്ങൾ റോബോട്ടിക്സ് നെ പറ്റി ക്ലാസ് നയിച്ചു. എന്താണ് റോബോട്ടിക്സ്, ഇന്നത്തെ സമൂഹത്തിൽ അതിന്റെ പ്രാധാന്യം, വിശദീകരിക്കുകയും ഇലക്ട്രോണിക് കംപോണൻസുകൾ കുട്ടികൾക്ക് വിശദീകരിക്കുകയും ചെയ്തു. ഓർഡിനോ കിറ്റും പരിചയപ്പെടുത്തി. Pictoblock ഉപയോഗപ്പെടുത്തി എങ്ങനെ ഒരു എൽഇഡി പ്രകാശിപ്പിക്കാം എന്നതിനെപ്പറ്റി കുട്ടികൾ വിശദീകരിച്ചു. എൽകെ അംഗങ്ങളുടെ നിർദ്ദേശപ്രകാരം യു പി കുട്ടികൾ എൽഇഡി പ്രകാശിപ്പിക്കാൻ മനസ്സിലാക്കുകയും ഗ്രൂപ്പുകളായി ചെയ്യുകയും ചെയ്തു.

ലിറ്റിൽ കൈറ്റ്സ്സിനെ പറ്റി Kite mentor ആയ സുധ ടീച്ചർ കുട്ടികളോട് വിശദീകരിച്ചു.

തുടർന്ന് കുട്ടികളുടെ പ്രതികരണങ്ങൾ ആരാഞ്ഞു. റോബോട്ടിക്സിനോടും അതിലുപരി ലിറ്റിൽ കൈറ്റ്സ് എന്ന ക്ലബ്ബിനോടും കുട്ടികളിൽ അവബോധവും താല്പര്യവും ജനിപ്പിക്കാൻ ഈ ക്ലാസ് കൊണ്ട് കഴിഞ്ഞതായി ഞങ്ങൾക്ക് മനസ്സിലായി.

പ്രിലിമിനറി ക്യാമ്പ്

2025-2028 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 25/09/2025 വ്യാഴാഴ്ച രാവിലെ 9.30 ന് ആരംഭിച്ചു. ലിറ്റിൽ കൈറ്റ്സ് ജില്ലാ കോഡിനേറ്റർ ആയ ശ്രീ.അഭിലാഷ് സാർ ക്ലാസുകൾ നയിച്ചു. എട്ടാം ക്ലാസിലെ 27 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു.സ്കൂൾ കൈറ്റ് മെന്റർമാരായ ശ്രീമതി സുധാ ദേവി, ശ്രീമതി ശ്രീലത തുടങ്ങിയവരും പങ്കെടുത്തു. ഫെയ്സ് റെക്കഗ്നിഷൻ ഗെയിമിലൂടെ കുട്ടികളെ 5 ഗ്രൂപ്പുകളായി തിരിച്ചു. ലിറ്റിൽ കൈറ്റ്സ് പദ്ധതിയെപ്പറ്റി വിശദീകരിച്ച ശേഷം 2013 ൽ ഗൂഗിൾ പുറത്തിറക്കിയ പ്രശസ്തമായ റീയൂണിയൻ എന്ന വീഡിയോ പ്രദർശിപ്പിച്ചു. വിവരസാങ്കേതികവിദ്യയിൽ ഉണ്ടായ പുരോഗതി കുട്ടികൾ ഇതിലൂടെ മനസ്സിലാക്കി.



ആരവം 2025

ഈ അധ്യയനവർഷത്തെ സ്കൂൾ കലോത്സവം ആരവം ടു കെ 25 എന്ന പേരിൽ 29/09/2025 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ നടത്തപ്പെട്ടു.

ഉദ്ഘാടന സമ്മേളനത്തിൽ എസ് എം സി ചെയർമാൻ ശ്രീ സുചിന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ അക്ഷര യോഗം ഉദ്ഘാടനം ചെയ്തു. യോഗം നടപടികൾക്ക് ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറി. പാട്ടും ഡാൻസുമായി കുട്ടികൾ ആടിത്തിമർത്തപ്പോൾ അവർക്ക് പൂർണ പിന്തുണയുമായി രക്ഷിതാക്കളും  സദസിനേ ധന്യമാക്കി. നാടൻപാട്ടും, നാടൻപാട്ടും, നാടോടി നൃത്തവും, ദേശഭക്തിഗാനവും, മോണോ ആക്റ്റും പദ്യപാരായണവും,  സംഘനൃത്തവും, നാടോടി നൃത്തവും, ദേശഭക്തിഗാനവും സംഘനൃത്തവും കണ്ണിനും കാതിനും ഒരേപോലെ കുളിർമയേകി. 1994 എസ്എസ്എൽസി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ സംഭാവന ചെയ്ത സൗണ്ട് സിസ്റ്റം പരിപാടിയുടെ മാറ്റ് കൂട്ടി. വൈകുന്നേരം  വൈകുന്നേരം 3.30 ന് പായസ വിതരണത്തോടുകൂടി പരിപാടികൾ സമംഗളം സമാപിച്ചു

ആയുർവേദ ഡിസ്പെൻസറിയിലേക്ക് ഒരു യാത്ര

ലോക ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ ആയുർവേദ ഡിസ്പെൻസറിയിലേക്ക്  3/10/2025 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഒരു യാത്ര സംഘടിപ്പിച്ചു. 40 കുട്ടികൾ അടങ്ങുന്ന സംഘം അധ്യാപകരോടൊപ്പം ഡിസ്പെൻസറിയിൽ എത്തിച്ചേർന്നു. അവിടെ സംഘടിപ്പിച്ച യോഗം പുലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം ജി ശ്രീകുമാർ അവർകൾ ഉദ്ഘാടനം നടത്തി. തുടർന്ന് യോഗ കോർഡിനേറ്റർ ആയ ഡോക്ടർ ദീപു ദിവാകറിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ആയുർവേദ ഡിസ്പെൻസറിയിലെ സൗകര്യങ്ങളും സേവനങ്ങളും പരിചയപ്പെടുത്തി. ഒരു രോഗി ഡിസ്പെൻസറിയിലേക്ക് എത്തുന്നതും മുതൽ മരുന്നുമായി തിരികെ പോകുന്ന എല്ലാ പ്രോസസ്സുകളിലൂടെയും കുട്ടികളും ഞങ്ങളും കടന്നുപോയി.

ഡിസ്പെൻസറിയുടെ കോമ്പൗണ്ടിൽ പരിപാലിക്കുന്ന ഔഷധസസ്യങ്ങൾ കുട്ടികൾ പരിചയപ്പെട്ടു. ജില്ലയിൽ ആദ്യമായി നാഷണൽ ഹെൽത്ത് മിഷന്റെ ആക്രഡിറ്റേഷൻ ലഭിച്ച ഈ സ്ഥാപനം സന്ദർശിക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം തോന്നി. കുട്ടികൾക്കായി ചായയും ലഘു ഭക്ഷണവും ഒരുക്കിയിരുന്നു. 1 30 ഓടുകൂടി ഞങ്ങൾ സ്കൂളിൽ തിരിച്ചെത്തി.



ഖോ ഖോ

ചെങ്ങന്നൂർ സബ്ജില്ലാ kho kho മത്സരങ്ങളിൽ പുലിയൂർ ടീം മികച്ച പ്രകടനം കാഴ്ചവച്ചു.ഖോ-ഖോ ജൂനിയർ വിഭാഗം (ആൺകുട്ടികൾ )മത്സരത്തിൽ ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂൾ ചാമ്പ്യന്മാരായി. സബ് ജൂനിയർ വിഭാഗം (പെൺകുട്ടികൾ ) മത്സരത്തിൽ റണ്ണറപ്പും,ജൂനിയർ വിഭാഗം (പെൺകുട്ടികൾ )മൂന്നാം സ്ഥാനവും നേടി.






കൈകഴുകൽ ദിനാചരണം

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശപ്രകാരം 2025 ഒക്ടോബർ 15ന് കൈകഴുകൽ ദിനമായി ആചരിക്കുകയുണ്ടായി. വിവിധ രോഗങ്ങൾ തടയുവാനുള്ള ഏറ്റവും ഫലപ്രദവും ചിലവ് കുറഞ്ഞതുമായ മാർഗം സോപ്പ് ഉപയോഗിച്ച് കൈകഴുകുക എന്നതാണ്.

ഈ സന്ദേശം കുട്ടികളിൽ എത്തിക്കുന്നതിനായി ഉച്ചഭക്ഷണ പദ്ധതി ചാർജുള്ള ശ്രീമതി കവിതയുടെ നേതൃത്വത്തിൽ സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

കൈകഴുകാൻ ദിന പ്രതിജ്ഞ ഉൾപ്പെടുത്തി സ്പെഷ്യൽ അസംബ്ലി നടത്തി. കൈ കഴുകലിന്റെ പ്രാധാന്യത്തെക്കുറിച്ച് ബഹുമാനപ്പെട്ട HM ശ്രീമതി സീനാദാസ് വിശദീകരിച്ചു.

കൈ കഴുകലിന്റെ പ്രാധാന്യത്തെ പറ്റി ഒരു പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു.

ഉച്ചയ്ക്കുശേഷം ബഹുമാനപ്പെട്ട ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ലാൽജിത്ത്. എൽ ആർ,

RBSK നേഴ്സ് ശ്രീമതി ചിത്ര കെ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ക്ലാസ് സംഘടിപ്പിച്ചു.

കൃത്യവും ക്രമപരമായ  കൈ കഴുകലിന്റെ steps,നേട്ടങ്ങൾ ഇവ വിശദമാക്കി.

ചെങ്ങന്നൂർ ഉപജില്ലാ ശാസ്ത്രോത്സവം

2025 ഒക്ടോബർ 21, 22 തീയതികളിൽ ആയി മാന്നാർ നായർ സമാജം ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ,IT മേളയിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ മികച്ച വിജയം കരസ്ഥമാക്കി.

ഗണിതശാസ്ത്രമേളയിൽ നാലാം സ്ഥാനവും ഗവൺമെന്റ് സ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.

ചുവരിലെ വർണ്ണവിസ്മയം

സ്കൂൾ ലൈബ്രറിയിലെ ചുമരുകളിൽ മനോഹരമായ ചിത്രങ്ങൾ കൊണ്ട് അലങ്കരിക്കുകയാണ് പത്താം ക്ലാസിലെ കുട്ടികൾ.







പോഷൻ മാ

കേന്ദ്ര വനിത ശിശു വികസന മന്ത്രാലയം മിഷൻ 2.o യുടെ കീഴിൽ എട്ടാമത് രാഷ്ട്രീയ പോഷകന്മാർ ഗവൺമെന്റ് എച്ച്എസ്എസ് പുലിയൂരിൽ 2025 സെപ്റ്റംബർ മാസം പതിനേഴാം തീയതി മുതൽ ഒക്ടോബർ 17 വരെ വിവിധ ദിനങ്ങളിൽ ആയി സംഘടിപ്പിക്കപ്പെട്ടു.

സെപ്റ്റംബർ 19ന് സ്കൂൾതലത്തിൽ നടത്തിയ കായിക ദിനം ഇതിന്റെ ഭാഗമായിരുന്നു.

സെപ്റ്റംബർ 25ന് സ്കൂളിൽ യുപി ഹൈസ്കൂൾ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ഒരു ക്വിസ് മത്സരം സംഘടിപ്പിച്ചു. അതോടൊപ്പം പോഷകാഹാരത്തിന്റെയും, ആരോഗ്യ ശീലങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ച് പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു.

ഒക്ടോബർ 14ന് പോഷകാഹാരത്തിന്റെ പ്രാധാന്യം നല്ല ആരോഗ്യ ശീലങ്ങൾ എന്നെയും പഞ്ചസാരയും കുറയ്ക്കുന്നത് പ്രാധാന്യം തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളിച്ച് അധ്യാപക വിദ്യാർത്ഥികൾക്കുമായി ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

പുലിയൂർ ആയുർവേദ ഹോസ്പിറ്റലിലെ യോഗ instructor Dr. ദീപു ദിവാഗദീപു ദിവാഗർ ക്ലാസിന് നേതൃത്വം നൽകിർ ക്ലാസിന് നേതൃത്വം നൽകി.

ഒക്ടോബർ 15ന് പോഷകാഹാരത്തിന് പ്രാധാന്യം രചിച്ചറിയുന്നതിനായി ഒരു ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.

ഒന്നു മുതൽ ഇട്ടു വരെ ക്ലാസിലെ കുട്ടികൾ വിവിധ ഐറ്റങ്ങൾ വീടുകളിൽ നിന്ന് തയ്യാറാക്കി കൊണ്ടുവരുന്ന പ്രദർശിപ്പിച്ചു.

ഉച്ചയ്ക്കുശേഷം കൈകഴുകലിന്റെ പ്രാധാന്യത്തെ പറ്റി ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.ലാൽജിദ് അവർകളുടെ ക്ലാസ് ഇതുമായി ബന്ധപ്പെട്ടതായിരുന്നു.

school camp phase II

2024-2027 little kites ബാച്ചിന്റെ സ്കൂൾ ക്യാമ്പ് phase II 2025 ഒക്ടോബർ 25 ആം തീയതി രാവിലെ 9 30 മുതൽ വൈകുന്നേരം 4 മണി വരെ സംഘടിപ്പിച്ചു. പാണ്ടനാട് എസ് ബി എച്ച് എസ്സ് സ്കൂളിലെ മഞ്ജു ഗോപാലകൃഷ്ണൻ ടീച്ചർ എക്സ്റ്റേണൽ ആർപി ആയും നമ്മുടെ സ്കൂളിലെ മെന്റർ ശ്രീമതി സുധാദേവി ടീച്ചർ ഇന്റേണൽ ആർപി ആയും ക്ലാസ് നടത്തി.ഒമ്പതാം ക്ലാസിലെ 18 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു

പ്രോഗ്രാമിംഗ് ആനിമേഷൻ മേഖലയിൽ കുട്ടികൾക്ക് അഭിരുചി വളർത്തുന്നതായിരുന്നു ക്യാമ്പ്.

കുട്ടികൾ കൂടുതൽ പ്രോഗ്രാമിംഗ് സങ്കേതങ്ങൾ പരിചയപ്പെടുകയും അതുവഴി പ്രോഗ്രാമിംഗ് പ്രവർത്തനങ്ങളിൽ കൂടുതൽ താൽപര്യം ജനിപ്പിക്കുന്നതും ബിംഗോ എന്ന കളിയുടെ കൈറ്റ് വേർഷൻ ഗെയിം ടീച്ചർ അവതരിപ്പിച്ചു.


scratch ഫിസിക്സ് എൻജിൻ ബോക്സ് 2D ഫിസിക്സ് എന്ന സങ്കേതം പരിചയപ്പെടുത്തി.

12.45 ന് കുട്ടികൾക്ക് ലഞ്ച് ബ്രേക്ക് നൽകി. ലിറ്റിൽ kites അംഗങ്ങൾക്ക് സ്കൂളിൽ നിന്നും ഉച്ചഭക്ഷണം വിതരണം ചെയ്തു.

1.30 ന് ഉച്ചയ്ക്കത്തെ ആനിമേഷൻ സെക്ഷൻ ആരംഭിച്ചു. കുട്ടികളുടെ സർഗാത്മകത, ഭാവന എന്നീ നൈപുണികൾ വികസിക്കുവാൻ ആനിമേഷൻ ഒരു പരിധി വരെ സഹായിക്കുന്നു. കലോത്സവത്തിന്റെ പ്രചരണത്തിനായി കലാരവം എന്ന പ്രമോ വീഡിയോ കുട്ടികൾ തയ്യാറാക്കുന്നു.

ഓപ്പൺ ടൂൺസ് സങ്കേതം ഉപയോഗിച്ചാണ് ഇത് ചെയ്തത്.

പശ്ചാത്തല സംഗീതം, title clip ഇതെല്ലാം കൊടുക്കാൻ കുട്ടികൾ മനസ്സിലാക്കുന്നു.

തുടർന്ന് കുട്ടികൾക്കായി assignment നൽകുന്നു.

നാലുമണിയോടുകൂടി ക്ലാസ് കഴിഞ്ഞു. കുട്ടികളുടെ ഫീഡ്ബാക്ക് രേഖപ്പെടുത്തി. 4.15 ഓടെ ക്യാമ്പ് സമാപിച്ചു.

ചെങ്ങന്നൂർ ഉപജില്ലാ കലോത്സവം

ചെങ്ങന്നൂർ ഉപജില്ലാ കലോത്സവം 1/11/2025 ശനിയാഴ്ച മുതൽ 6/11/2025 വ്യാഴാഴ്ച വരെ പുലിയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ മുഖ്യ വേദിയായിസംഘടിപ്പിച്ചു.

വിവിധ ഇനങ്ങളിൽ ഉപ ജില്ലയിലെ സ്കൂളുകളിലെ കുട്ടികൾ മത്സരിച്ച് സമ്മാനങ്ങൾ കരസ്ഥമാക്കി.

കലോത്സവം ഷൂട്ടിംഗ്

സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഒമ്പതാം ക്ലാസുകാർ  കലോത്സവത്തിന്റെ മുഖ്യവേദിയായ വേദി ഒന്നിൽ അരങ്ങേറിയ മത്സരങ്ങളുടെ അരങ്ങേറിയ മത്സരങ്ങളുടെ വീഡിയോ എല്ലാദിവസവും റെക്കോർഡ് ചെയ്തു.

ഇതുകൂടാതെ മറ്റു വേദികളിൽ നടക്കുന്ന എല്ലാ പ്രോഗ്രാമുകളുടെയും റെക്കോർഡിങ് മറ്റ് സ്കൂൾ ടീമുകൾ ചെയ്തു കൊണ്ടുവന്നത് കോപ്പി ചെയ്യുന്നതിലും ഒമ്പതാം ക്ലാസുകാരുടെ സാന്നിധ്യവും പങ്കും ഉണ്ടായിരുന്നു.



ശിശുദിനം

നവംബർ 14 ശിശുദിനം സമുചിതം ആഘോഷിച്ചു. ചാച്ചാജിയെ പോലെ വേഷമിട്ടും വെള്ള ഉടുപ്പ് ഇട്ടും കുരുന്നുകൾ സ്കൂളിലെത്തി. അവരെ അണിനിരത്തി ശിശുദിന റാലി സംഘടിപ്പിച്ചു. കുട്ടികൾക്ക് പാനീയവും മധുരപലഹാരവും കൈമാറി. ലില്ലി ലൈൻസ് സ്പെഷ്യൽ സ്കൂളിലെ കുട്ടികളുടെ ശിശുദിന റാലിക്ക് സ്കൂളിൽ വരവേൽപ്പ് നൽകി.









ഭിന്നശേഷി ദിനം

ഡിസംബർ 3 ഭിന്നശേഷി ദിനം ആചരിക്കുന്ന പശ്ചാത്തലത്തിൽ നവംബർ 25 മുതൽ ഭിന്നശേഷി വാരാചരണത്തിന്റെ വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു.

ഇതിന് തുടക്കം കുറച്ചുകൊണ്ട് ഒരു വിളംബരജാഥ പുലിയൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തി.ജാഥ നമ്മുടെ സ്കൂളിൽ നിന്നാണ് ആരംഭിച്ചത് എൽപി യുപി ക്ലാസിലെ മുഴുവൻ കുട്ടികളെയും ജാഥയിൽ പങ്കെടുപ്പിച്ചു. കുട്ടികൾ വിവിധതരം വേഷങ്ങൾ അണിഞ്ഞാണ് ജാഥയിൽ പങ്കെടുത്തത്.

സമൂഹ പുരോഗതിക്കായി ഭിന്നശേഷി സൗഹൃദ സമൂഹത്തെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾതലത്തിൽ ഭിന്നശേഷി സൗഹൃദ അസംബ്ലി നവംബർ 28ന് സംഘടിപ്പിച്ചു.

ചിത്രരചന, പോസ്റ്റർ രചന മത്സരങ്ങൾ സംഘടിപ്പിച്ചു.





സ്കൂൾ ടൂർ

ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗം കുട്ടികൾക്കായുള്ള ഈ വർഷത്തെ പഠനയാത്ര നവംബർ 29 മുതൽ ഡിസംബർ 2 വരെ മൈസൂരിലേക്ക് സംഘടിപ്പിച്ചു. മൈസൂർ പാലസ്,വൃന്ദാവൻ ഗാർഡൻ എന്നീ സ്ഥലങ്ങൾ ഒന്നാംദിവസം സന്ദർശിച്ചു ശേഷം കൂർഗിൽ എത്തി ഗോൾഡൻ ടെമ്പിൾ, ചാമുണ്ഡി ഹിൽ ഇവ സന്ദർശിച്ച് തിങ്കളാഴ്ച രാത്രിയോടുകൂടി സ്കൂളിൽ തിരിച്ചെത്തി.


Christmas Celebration

ഈ വർഷത്തെ ക്രിസ്മസ് സെലിബ്രേഷൻ ഡിസംബർ 23 ചൊവ്വാഴ്ച വിവിധ കലാപരിപാടികളോട് കൂടി അവതരിപ്പിച്ചു.

കുട്ടികളും അധ്യാപക അനധ്യാപകരും ചേർന്ന് ക്രിസ്മസ് ട്രീ തയ്യാറാക്കി അലങ്കരിച്ചു. കുട്ടികൾക്ക് കേക്ക്, പായസം ഇവ വിതരണം ചെയ്തു.

കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി


Robotics class for SSLC students

എസ്എസ്എൽസി കുട്ടികൾക്കായി Little kites Master trainerമാർ പരിചയപ്പെടുത്തിയ റോബോട്ടിക്സ് മോഡ്യൂൾ പ്രകാരമുള്ള ക്ലാസ് സ്കൂളിലെ എൽ കെ LK Menders ,ഒമ്പതാം ക്ലാസിലെഎൽകെ മെമ്പർമാരും ചേർന്ന് അവതരിപ്പിച്ചു.

ആദ്യദിനം സ്കൂൾ എൽകെ menders ഒമ്പതാം ക്ലാസിലെ എൽകെ മെമ്പേഴ്സിനായി മോഡ്യൂൾ പരിചയപ്പെടുത്തി. ജനുവരി എട്ടാം തീയതി ഒമ്പതാം ക്ലാസിലെ കുട്ടികൾ പത്താം ക്ലാസിലെ കുട്ടികൾക്കായി റോബോട്ടിക്സ്, ഓഡിനോ കിറ്റ് ഇവ പരിചയപ്പെടുത്തുകയും എൽഇഡി ഉപയോഗിച്ചുള്ള പ്രവർത്തനവും സാനിറ്റൈസറിന്റെ വർക്കിങ്ങും അവതരിപ്പിച്ചു. ജനുവരി 9 വെള്ളിയാഴ്ച പത്താം ക്ലാസിലെ കുട്ടികൾ അവരുടെ പിയർ ഗ്രൂപ്പിനായി ഇതേ ക്ലാസ് തന്നെ നയിച്ചു.







Robotics module class for SSLC Students@Govt. HSS ALA

എസ്എസ്എൽസി കുട്ടികൾക്കായി Little kites Master trainerമാർ പരിചയപ്പെടുത്തിയ റോബോട്ടിക്സ് മോഡ്യൂൾ പ്രകാരമുള്ള ക്ലാസ് , സ്കൂൾ കൈറ്റ് മെന്റർമാരായ ശ്രീമതി സുധാ ദേവി, ശ്രീമതി ശ്രീലത എന്നിവരും,ഒമ്പതാം ക്ലാസിലെഎൽകെ മെമ്പർമാരായ സ്റ്റീവ് സോളമൻ, വൈഗ വിമൽ എന്നിവരും ചേർന്ന് 2026 ജനുവരി 14ന് Govt. HSS ALA സ്കൂളിലെ കുട്ടികൾക്കായി നടത്തി.

റോബോട്ടിക്സ്, ഓഡിനോ കിറ്റ് ഇവ പരിചയപ്പെടുത്തുകയും എൽഇഡി ഉപയോഗിച്ചുള്ള പ്രവർത്തനവും സാനിറ്റൈസറിന്റെ വർക്കിങ്ങും അവതരിപ്പിച്ചു





Stream hub സന്ദർശനം

2026 ജനുവരി 15 ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്ട്രീം ഹബ്ബ് സന്ദർശനം നടത്തി. സ്കൂളിൽ തന്നെ സ്ഥാപിച്ചിട്ടുള്ള സ്ട്രീം ഹബ് കുട്ടികൾക്ക് പരിചിതമാണ്. വിവിധ പ്രോജക്ടുകളും ആയി ബന്ധപ്പെട്ട കുട്ടികൾ സ്ട്രീം ഹബ് സന്ദർശനം നടത്താറുള്ളതാണ്.

പുലിയൂർ stream hub ഇൻചാർജ് ആയ

ശ്രീമതി ആൻ കുട്ടികൾക്ക് സ്ട്രീം ഹബ്ബിനെ പറ്റി വിശദീകരിച്ചു. വിവിധ സൗകര്യങ്ങൾ കുട്ടികൾക്കായി പ്രദർശിപ്പിച്ചു. 3D printing, digital Xray, LED making തുടങ്ങിയവയെല്ലാം കുട്ടികൾ പരിചയപ്പെട്ടു.