കൊറോണ എന്നൊരു ഭീമൻ കുട്ടൻ
നാട്ടിലിറങ്ങി നടപ്പുണ്ട്
ശ്രദ്ധിച്ചില്ലെങ്കിൽ ഭീമൻ കുട്ടൻ നമ്മെ തട്ടിയെടുത്തേക്കും
കൊറോണ എന്നൊരു വൈറസ് എവിടെയും ഒളിഞ്ഞു നിൽപ്പുണ്ടാവും
ക്ഷണിച്ചു കൊണ്ടുവരാനായിട്ടിനി നാം
നാട്ടിലിറങ്ങി അലയരുതേ
ഇത്തിരി ഉള്ളവൻ എങ്കിലും അവനുടെ
കയ്യിലിരിപ്പതു വങ്കത്തം
അതുകൊണ്ടിവനെ പേടിച്ചു-ള്ളി
ലൊതുക്കുക മാത്രം വഴിയുള്ളൂ.