ഗവ. എച്ച് എസ് എസ് പനമരം/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1997 ലാണ് പനമരം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ്‍ട‍ു വിഭാഗം ആരംഭിക്കുന്നത്.

ആദ്യ വർഷങ്ങളിൽ പരിമിതമായ കെട്ടിട സൗകര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അധ്യാപകരും വിദ്യാർഥികളും ഏറെ പ്രയാസപ്പെട്ടു. സ്കൂൾ വളപ്പിൽ തന്നെയുണ്ടായിരുന്ന പഞ്ചായത്ത് വക  ആശ്വാസ കേന്ദ്രം കെട്ടിടത്തിലായിരുന്നു കൂടുതൽ ക്ലാസുകൾ പ്രവർത്തിച്ചത്. ശിവരാജൻ മാസ്റ്റർ, ജോസഫ് മാസ്റ്റർ, നാരായണൻ മാസ്റ്റർ , പൗലോസ് മാസ്റ്റർ തുടങ്ങിയവർ ആദ്യ കാലത്തെ അധ്യാപകരാണ്. പിന്നീട് ഓരോരോ കെട്ടിടങ്ങളായി സൗകര്യങ്ങൾ വർദ്ധിച്ചു വന്നു. ലാബ്‌ ന് പ്രത്യേക കെട്ടിടം അനുവദിക്കപ്പെട്ടു. ടി എ പൗലോസ് സാറാണ് ആദ്യത്തെ പ്രിൻസിപ്പൽ ആയി അവരോധിക്കപ്പെട്ടത്.

2020 ൽ പുതിയ ബഹുനിലക്കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെട്ടു. ഇപ്പോൾ സയൻസ്,കൊമേഴ്‌സ്,  ഹ്യുമാനിറ്റീസ്, എന്നീ ബാച്ചുകൾ ആണ് നിലവിലുള്ളത്. എം എം ജയരാജ് മാസ്റ്റർ, എം ആർ രാമചന്ദ്രൻ മാസ്റ്റർ,  അനിൽ കുമാർ മാസ്റ്റർ എന്നിവർ ഇവിടെ പ്രിൻസിപ്പൽമാരായി സേവനം ചെയ്തവരാണ്. നിലവിൽ  എം.കെ രമേശ് കുമാർ സർ ആണ് പ്രിൻസിപ്പൽ ചാർജ്ജ് വഹിക്കുന്നത്