ഗവ. എച്ച് എസ് എസ് പനമരം/എന്റെ ഗ്രാമം
Govt.H.S.S PANAMARAM
Panamram is samll village situated in Wayanad district, Mananthavady Taluk. This is the place is the centre of Mananthavady,Sulthan Bathery,and Kalpetta. Panamaram is a historical place which played a significant role in the pre independent era.
ഗവ. എച്ച് എസ് എസ് പനമരം
1957 ജൂലൈ നാലിന് ഓല ഷെഡ്ഡിൽ എൽപി സ്കൂളിനോട് ചേർന്നായിരുന്നു ആദ്യ ഹൈസ്കൂൾ. നാട്ടുകാരുടെയും ചില വ്യക്തികളുടെയും നിർലോഭമായ സഹകരണത്താൽ ഹൈസ്കൂൾ തുടങ്ങി.
ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാന അധ്യാപകൻ ശ്രീ ശങ്കരൻകുട്ടി മേനോൻ ആയിരുന്നു. ശ്രീ കൃഷ്ണ പിള്ള,ശ്രീ അഗ്നിശർമ്മൻ, നമ്പൂതിരിപ്പാട് ശ്രീ മാത്യു മാസ്റ്റർ, ശ്രീ പൈതൽ, ശ്രീമതി യുകെ ദേവതി ശ്രീ ദാമോദരൻ നമ്പ്യാർ, ശ്രീ പി കെ നായർ എന്നിവരായിരുന്നു ഉണ്ടായിരുന്നത്. ആദ്യബാച്ചിൽ പഠിതാക്കൾ ആയി 13 പേരായിരുന്നു ഉണ്ടായിരുന്നത്. അവരിൽ മൂന്ന് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമടങ്ങുന്ന അഞ്ചംഗസംഘം ഉപരിപഠനത്തിന് അർഹരായി.
ചരിത്രം
ബ്രിട്ടീഷ് സാമ്രാജ്യത്ത്വത്തിനെതിരെ ഭാരതത്തിലുണ്ടായ ആദ്യത്തെ മുന്നേറ്റത്തിന്റെ അടയാളങ്ങൾ പതിഞ്ഞു കിടക്കുന്നത് പനമരത്താണ്.ഇത് എഴുതപ്പെടാത്ത ഒന്നാം സ്വാതന്ത്ര്യ സമരമാണ്.വീര പഴശ്ശിയുടെ പോരാട്ടങ്ങളിൽ പനമരത്തിന്റെ മണ്ണ് പുളകം കൊണ്ട ഒരു കാലമുണ്ടായിരുന്നു.ഭൂമിശാസ്ത്രപരമായി വയനാടിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പനമരത്താണ് ബ്രിട്ടീഷുകാർ സൈനികാസ്ഥാനം നിർമ്മിച്ചത്.
ഭൂമിശാസ്ത്രം
വിദ്യാലയം സ്ഥിതി ചെയ്യുന്ന പ്രദേശം
വയലേലകളുടെ പച്ചപ്പിൽ സമൃദ്ധവും കാർഷിക അഭിവൃദ്ധി യിലൂടെ പുരോഗതിയെ ലക്ഷ്യമിട്ടു മുന്നേറാൻ വെമ്പൽകൊള്ളുന്ന വയനാടിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ചരിത്രമുറങ്ങുന്ന മണ്ണാണ് പനമരം. കബനീ നദിക്കരയിൽ വീരപഴശ്ശിയുടെയും തലയ്ക്കൽ ചന്തുവിന്റെയും ചരിത്രമുറങ്ങുന്ന പന മരത്തിന്റെ തിലകക്കുറിയായി ഈ വിദ്യാലയം പ്രശോഭിക്കുന്നു. ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ 'കോട്ടയിൽ' എന്നായിരുന്നു വിളിച്ചുപോന്നത്.ഈ വിളിപ്പേരിനുപിന്നിൽ ഒരു ചെറിയ ചരിത്രം ഒളിഞ്ഞിരിപ്പുണ്ട്. ബ്രിട്ടീഷുകാരുടെ അധിനിവേശ കാലഘട്ടത്തിൽ വയനാട്ടിൽ ബ്രിട്ടീഷുകാർ അവരുടെ പടക്കോപ്പുകൾ സൂക്ഷിക്കാനായി പനമരം വിദ്യാലയം നിലനിൽക്കുന്ന പ്രദേശത്ത് ഒരു മിലിട്ടറി പോസ്റ്റ് സ്ഥാപിച്ചിരുന്നു. കൂടാതെ വിദ്യാലയത്തിന് പുറകിലായി ആക്രമണ ചെറുത്തുനിൽപ്പിനായി ഒരു വലിയ കിടങ്ങ് സ്ഥാപിച്ചിരുന്നു.
തലയ്ക്കൽ ചന്തുവിന്റെയും എടച്ചന കുങ്കന്റെയും മിലിറ്ററി പോസ്റ്റിനെതിരെയുള്ളഅക്രമണത്തിന്റെ ഫലമായി 72 ബ്രിട്ടീഷുകാർ കൊല്ലപ്പെടുകയും 110 വെടിമരുന്ന് പെട്ടിയും 6000 രൂപയും ഇവരുടെ പോരാട്ടത്തിന്റെ വിജയ ഫലമായി ലഭിച്ചു. അതിനാൽ തന്നെ പനമരത്തെ പഴമക്കാർ സ്കൂൾ പ്രദേശത്തെ 'കോട്ടയിലെ സ്കൂൾ' എന്നു വിളിച്ചുവന്നു. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടിയ ധീരനായ തലയ്ക്കൽ ചന്തുവിന്റെ ശിരസ്സ് അറുത്തത് സ്കൂളിനു സമീപമുള്ളകോളി മരത്തിനടുത്താണ്. അതിനാൽ സ്കൂൾ പരിസരത്ത് തലയ്ക്കൽ ചന്തു സ്മാരകം സ്ഥിതി ചെയ്യുന്നു.
വിദ്യാലയം സംഭാവന ചെയ്ത വ്യക്തികൾ
പിന്തിരിഞ്ഞു നോക്കുമ്പോൾ വയനാടിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽ വ്യക്തിമുദ്രപതിപ്പിച്ച ധാരാളം മഹത് വ്യക്തികൾ ഈ വിദ്യാലയത്തിന്റെ സംഭാവനയാണ് . വളരെക്കാലം വടക്കേ വയനാട് എം എൽ എ ആയിരുന്ന ശ്രീ രാഘവൻ മാസ്റ്റർ ഈ വിദ്യാലയത്തിൽ നിന്നും അറിവിന്റെ അക്ഷരമുത്തുകൾ പെറുക്കിയെടുത്ത വ്യക്തിയാണ്. മുൻ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ എം സി സെബാസ്റ്റ്യൻ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയാണ്. പിടിഎ പ്രസിഡണ്ട് മാരായി സേവനമനുഷ്ഠിച്ചിട്ടുള്ള പല വ്യക്തികളും ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ വരാണ് പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ സി ജബ്ബാർ ഇവിടത്തെ പൂർവ്വ വിദ്യാർത്ഥിയാണ് .1940കളിൽ ഈ വിദ്യാലയത്തിൽ പഠിച്ച ഏറെക്കാലം ഇവിടെ അധ്യാപികയായ സേവനമനുഷ്ഠിക്കുകയും പ്രധാന അധ്യാപികയായി പ്രവർത്തിക്കുകയും ചെയ്യുന്ന ശ്രീമതി ടീച്ചർ ഈ വിദ്യാലയത്തിന്റെ അഭിമാനമാണ്.
സൗകര്യങ്ങൾ
- ലൈബ്രറിയും റീഡിംങ്ങ്റൂമും. - അയ്യായിരത്തോളം പുസ്തകങ്ങളുമായി അതി ബൃഹത്തായ ലൈബ്രറിയും റീഡിംങ്ങ്റൂമും ഉണ്ട്.
- സി.ഡി ലൈബ്രറി. - നാനൂറിലധികം ഓഡിയോ വീഡിയോ സി ഡികൾ.
- സ്‍മാർട്ട് റൂം. - പഠന വിഷയങ്ങൾ ഐ ടി മുഖേന പഠിതാക്കളിലെത്തിക്കാനുള്ള ഏറ്റവും നൂതനസംവധാനങ്ങൾ എൽ സി ഡി പ്രൊജക്ടർ എഡ്യൂസാറ്റ് കണക്ഷൻ.29 ഇഞ്ച് ടിവി.
- ഓഡിറ്റോറിയം.
- ക്ലാസ്റൂം അഡ്രസിംങ്ങ് സിസ്റ്റം.
- വർക്ക് എക്സ്പീരിയൻസ് ഹാൾ.
- വിശാലമായ ഐ.ടി ലാബ്.
- സയൻസ്,ഗണിതം,സാമൂഹ്യ ശാസ്ത്ര ലാബ്.
- അഡൽ ടിങ്കറിംഗ് ലാബ്
Public places
- Govt.TTI Panamaram
- Govt.public Health Centre(PHC)
- Thalakkal Chanthu Smarakam
Important persons
Thalakkal Chanthu
Thalakkal Chandu was an archer and the commander-in-chief of the kurichya soldiers of the Pazhassi Raja who fought the British forces in the wayanadan jungles in the early period of the 19th centuary.The rebellion on October11,1802 by a group of tribal soldiers comprising 175 Kurichya archers,led by Thalakkal Chandu, Edachena kunkan,captured the British fort at Panamaram which was manned by the infantry units of Bombay.The British forces launched a retaliatory attack and trapped Thalakkal chandu on November 15, 1805.He was executed under a Kolly tree in Panamaram.