ഗവ. എച്ച് എസ് എസ് തരുവണ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
വിദ്യാർത്ഥികളിൽ അച്ചടക്കവും പൗര ബോധവും നിയമബോധവും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ സ്കൂളുകളിൽ ആരംഭിച്ച എസ് പി സി പ്രോജെക്ടിന്റെ യൂണിറ്റ് 2016 ൽ സ്കൂളിൽ ആരംഭിച്ചു. സ്കൂളിന്റെ അച്ചടക്കം ഉറപ്പാക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നത് ഇന്ന് എസ് പി സി ആണ്. ചിട്ടയായ പ്രവർത്തനങ്ങളിലൂടെയും ക്യാമ്പുകളിലൂടെയും വിദ്യാർത്ഥികൾക്ക് ആവശ്യമായ പിന്തുണ നൽകി വരുന്നു. ജോൺ പോൾ, സന്ധ്യ വി എന്നീ അദ്ധ്യാപകരാണ് ഇപ്പോൾ എസ് പി സി കോർഡിനേറ്റർമാർ ആയി പ്രവർത്തിക്കുന്നത്. 22 വീതം ആൺകുട്ടികളും പെൺകുട്ടികളും ഓരോ വർഷവും ഈ പദ്ധതിയുടെ ഭാഗമാകുന്നു.