ആരോഗ്യം അഭിവൃദ്ധിപ്പെടുത്തുക, സേവന സന്നദ്ധതയുള്ള തലമുറയെ വാർത്തെടുക്കുക, അന്താ രാഷ്ട്ര സൗഹൃദം സമ്പുഷ്ടമാക്കുക എന്നീ പ്രധാന ലക്ഷ്യങ്ങളിൽ ഊന്നികൊണ്ട് പ്രവർത്തിക്കുന്ന JRC യൂണിറ്റ് തരുവണ സ്കൂളിൽ പ്രവർത്തിക്കുന്നു. A, B, C എന്നീ മൂന്നു ലെവലുകളിൽ 8, 9, 10 ക്ലാസ്സിൽ പഠിക്കുന്ന 53 കുട്ടികളാണ് പ്രവർത്തിക്കുന്നത്. നിലവിലെ കോവിഡിന്റെ സാഹചര്യത്തിൽ JRC യുടെ പ്രവർത്തനം ശക്തമായിരുന്നില്ല.ഓഫ്‌ലൈൻ ക്ലാസുകൾ അരംഭിച്ചതോട് കൂടി അധ്യയന വർഷത്തിൽ പ്രവർത്തനം വീണ്ടും ക്രിയാത്മകമാക്കാനായി .ആദ്യപടി എന്ന നിലയിൽ 12/1/2022ന് A ലെവൽ പരീക്ഷയും 19/1/2022ന് B ലെവൽ പരീക്ഷയും സ്കൂളിൽ വച്ച് നടത്തി . സ്കൂൾ ശുചീകരണം ഉൾപ്പെടെയുള്ള വിവിധ പ്രവർത്തനങ്ങൾ നടത്താനുള്ള മുന്നൊ രുക്കങ്ങൾ തുടങ്ങി