ആത്മാവിൻ തുടിപ്പുകൾക്കെന്തിത്ര -
രൗദ്രമെന്നോർത്തു ഞാൻ
കാതോർത്തിരിക്കേ!!
കനൽ വീണ കദനം
ഏറെ ചുമന്ന്- അതിൻ
കരൾ പൊട്ടി കാളകൂടം
കലർന്നത്രെ !!
പാതിയും വെന്ത പാഴ്ക്കിനാവുകൾ കൊണ്ടതിൻ
അന്തരംഗം ശവദാഹത്തിനൊരുങ്ങവെ !!
അതിജീജനത്തിനായ്
കേഴുന്ന ജീവന്റെ-
തുടിതാളഘോഷം ഞാൻ കേട്ടു !!
ഒരിറ്റു ജീവജലം കൊണ്ടതിൻ -
ഉയിർ കാക്കാൻ -
കാർമേഘശകലങ്ങൾ കാണാതുഴറവേ !!
എവിടെ നിന്നറിവീല !!
എവിടെ നിന്നറിവീല
മഴനൂലുവന്നതിൽ
ജലധാര തീർത്തുപോം നേരം !!
ഉയിരേറ്റു വീണ്ടുമാ ജീവാതാളം-
പക്ഷെ അതിനില്ല ഇന്നും ആ രൗദ്രതാളം !!
ശാന്തമായൊഴുകുന്ന പുഴ പോലെയിന്നതും
ശാന്തത കൈവരിച്ചത്രേ !!
ശാന്തത കൈവരിച്ചത്രേ !!