ഗവ. എച്ച് എസ് എസ് കൊങ്ങോർപ്പിള്ളി/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

രോഗങ്ങൾ എന്താണെന്നറിയാത്ത ഒരു കാലം മനുഷ്യന് ഉണ്ടായിരുന്നു. അത് മനുഷ്യനു മാത്രമല്ല ഭൂമിയിലെ മുഴുവൻ സസ്യ ജന്തുജാലങ്ങൾക്കും അതെ അവസ്ഥയായിരുന്നു കാരണം പ്രകൃതിതന്നെ ആരുമറിയാതെ രോഗപ്രതിരോധ സംവിധാനം ഒരുക്കിയിരുന്ന ഒരവാസവ്യവസ്ഥ ആയിരുന്നു ഭൂമിക്ക് ഉണ്ടായിരുന്നത്. ആ ആവാസവ്യവസ്ഥയിൽ മനുഷ്യന്റെ ഇടപെടലുകൾ ഉണ്ടായപ്പോൾ അവന്റെ നിലനിൽപ്പിന് തടസ്സം സൃഷ്ടിക്കുന്ന രോഗങ്ങളുടെ വരവായി. അതിനു മനുഷ്യൻ തന്നെ ഓരോ പേരുകൾ കൊടുത്തു എന്നിരുന്നാലും ആ രോഗങ്ങളെ തടയാൻ അവൻ പ്രകൃതിയെ തന്നെ ആശ്രയിച്ചു. ഔഷധ ചാറുകൾ നിറച്ച അക്ഷയ ഖനികൾ ആകുന്ന നിരവധി സസ്യ ങ്ങളെ അവൻ കണ്ടെത്തി അത് ആ രോഗങ്ങളെ ഇല്ലാതാക്കി. പ്രകൃതിയെ കൂടുതൽ വേദനിപ്പിക്കാൻ തുടങ്ങിയപ്പോൾ രോഗങ്ങളുടെ ശക്തിയും വർധിച്ചു. അത് കോളറയും പ്ലേഗും ക്ഷയരോഗവും നിപ്പയും കോറോണയുമായി പരിണമിച്ചു.

ഇനി എന്ത് എന്ന ചോദ്യം ബാക്കി നിൽക്കുന്നു.

എങ്കിലും മനുഷ്യന്റെ അസാധാരണമായ ബുദ്ധിയാൽ രൂപപ്പെടുന്ന ആധുനിക വൈദ്യശാസ്ത്രം ഏത് അസുഖം ആയാലും അതിന് പ്രതിരോധം തീർക്കുന്നു എപ്പോഴും മരുന്നുകളോടൊപ്പം മനുഷ്യൻ സ്വയം തീർക്കുന്ന പ്രതിരോധമാണ് പല അസുഖങ്ങൾക്കും ഔഷധങ്ങൾ മുൻപേ മനുഷ്യൻ രക്ഷ ആകുന്നത്. ആ പ്രതിരോധം സ്വയം തീർത്ത നമുക്ക് മുന്നേറാം ഇല്ല എങ്കിൽ ഒരു പുതിയ ഔഷധത്തിനായി ഉള്ള കാത്തിരിപ്പിന് മുൻപേ നിരവധി ജീവനുകൾ പൊലിഞ്ഞു പോയിട്ടുണ്ടാകും.

അയന ടി.കെ
8 ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ കൊങ്ങോർപ്പിള്ളി, എറണാകുളം, ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം